പോസ്റ്റുകള്‍

ജൂൺ, 2011 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ബുധൻ ചിരിക്കുന്നു

ഇമേജ്
credit: NASA      ഇപ്പോൾ ബുധൻ ചിരിക്കുകയാണ്. തന്നെ കുറിച്ചുള്ള കുറെ വിവരങ്ങൾ ഭൂമിയിലെ ജിജ്ഞാസുക്കളായ മനുഷ്യർക്ക് കൈമാറിയ സന്തോഷത്തിൽ! വിവരങ്ങളറിയാൻ വേണ്ടി ഭൂമിയിൽ നിന്നെത്തിയ സന്ദേശവാഹകനെ ബുധൻ ഒട്ടും തന്നെ നിരാശപ്പെടുത്തിയില്ല. ആയിരക്കണക്കിനു ഫോട്ടോകളാണ് നിരവധി വിവരങ്ങളുമായി മെസ്സഞ്ചർ (MESSENGER) വഴി ഭൂമിയിലേക്കയച്ചത്.      കഴിഞ്ഞ മാർച്ച് 18 മുതൽ ബുധനെ വലംവെച്ചു തുടങ്ങിയ മെസ്സഞ്ചർ ഇതുവരെയും ലഭിക്കാത്ത അത്രയും കൃത്യതയുള്ള ചിത്രങ്ങളാണ് എടുത്തിട്ടുള്ളത്. കൂടാതെ ബുധോപരിതലത്തിന്റെ രാസഘടന, ടോപ്പോഗ്രാഫി, കാന്തിക മണ്ഡലം തുടങ്ങിയവയെ കുറിച്ചും നിരവധി വിവരങ്ങൾ  ലഭ്യമാക്കിക്കഴിഞ്ഞു. രാസഘടന അതിന്റെ ഉത്ഭവത്തെയും ചരിത്രത്തെയും കുറിച്ച് കുറെ കൂടി അറിവു നൽകും. ടോപോഗ്രാഫിയെയും കാന്തികക്ഷേത്രത്തെയും കുറിച്ചുള്ള വിവരങ്ങൾ ആന്തരികഘടനയെ കുറിച്ച് മനസ്സിലാക്കാൻ സഹായിക്കും.      ആദ്യമായി ബുധന്റെ ഗ്ലോബൽ വിശദാംശങ്ങൾ തയ്യാറാക്കപ്പെടാൻ പോകുകയാണെന്ന് മെസ്സഞ്ചറിന്റെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററായ സീൻ സോളമൻ പറഞ്ഞു. ഇതു വരെ കണ്ടെത്താത്ത പുതിയ പല വിവരങ്ങളും പുറത്തു വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.      ബുധ

സൗരരഹസ്യങ്ങൾ തുറക്കാൻ പ്രതലതരംഗങ്ങൾ

ഇമേജ്
ക്രെഡിറ്റ്‌: NASA      സൗരാന്തരീക്ഷത്തിലെ അമിതമായ താപനില എന്നും ശാസ്ത്രജ്ഞർക്ക് ഒരു പ്രഹേളികയായിരുന്നു. അതു തുറക്കാനുള്ള ഒരു അത്ഭുത താക്കോൽ കയ്യിൽ കിട്ടി എന്ന വിശ്വാസത്തിലാണ് ശാസ്ത്രജ്ഞർ. സൗരോപരിതലത്തിൽ പ്രതലതരംങ്ങൾ (surfer waves) കണ്ടെത്തിയതാണ് ഇപ്പോഴത്തെ പുതിയ പ്രതീക്ഷക്ക് കാരണമായിരിക്കുന്നത്. SDO (Solar Dynamic Observatory) ആണ് ഈ പുതിയ കണ്ടെത്തൽ നടത്തിയിരിക്കുന്നത്.      വ്യത്യസ്ത സാന്ദ്രതയിലോ വ്യത്യസ്ത വേഗതയിലോ ഉള്ള ദ്രാവകങ്ങളും വാതകങ്ങളും അവയുടെ പ്രതലങ്ങൾ പരസ്പരം ചേർന്നു വരുന്ന അവസ്തയിൽ ഊർജ്ജകൈമാറ്റം നടത്തുന്നു. സമുദ്രത്തിനു മീതെ ശക്തിയിൽ വീശുന്ന കാറ്റ് തിരമാലകളുടെ ശക്തിയും വേഗതയും വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നത് ഇങ്ങനെയാണ്. ആകാശത്തെ മേഘക്കൂട്ടങ്ങളിലും ശനിയുടെ വലയങ്ങൾക്കിടയിലും ഇത് നിരീക്ഷിച്ചിട്ടുണ്ട്. കെൽവിൻ-ഹെംഹോൾട്ട്സ് ഇൻസ്റ്റെബിലിറ്റി (KH ഇൻസ്റ്റെബിലിറ്റി) എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്. പക്ഷെ സൂര്യനിൽ ഇത് ഇതേവരെ നിരീക്ഷിച്ചിട്ടുണ്ടായിരുന്നില്ല. SDO ആണ് ഈ തരംഗങ്ങളെ കുറിച്ചുള്ള വിവരം ആദ്യമായി ശേഖരിക്കുന്നത്. 2010 ഏപ്രിൽ 8നായിരുന്നു SDO സൂര്യനിലെ പ്രതല തരംഗങ്ങളു

കുള്ളൻഗ്രഹങ്ങൾ

ഇമേജ്
     കുള്ളന്മാരായിരിക്കുമോ അല്ലാത്തവരായിരിക്കുമോ കൂടുതൽ ? കുള്ളന്മാരാണ് എന്നു തന്നെയാണ് ഉത്തരം. സൗരയൂഥത്തിലെ ഗ്രഹങ്ങൾക്കിടയിലാണെന്നു മാത്രം. രണ്ടായിരം കുള്ളൻ ഗ്രഹങ്ങളെയെങ്കിലും കാണുമെന്ന പ്രതീക്ഷയിലാണ് ജ്യോതിശസ്ത്രജ്ഞർ. ഗ്രഹങ്ങൾ എട്ടെണ്ണം മാത്രമല്ലെ ഉള്ളു!      പ്ലൂട്ടോയെ ഗ്രഹപദവിയിൽ നിന്നു പുറത്താക്കിയതോടെയാണ് കുള്ളൻ ഗ്രഹങ്ങളെ കുറിച്ചുള്ള ചർച്ച കൂടുതൽ സജീവമാകുന്നത്. എറിസിനെ കണ്ടെത്തിയതാണ് പ്ലൂട്ടോയെ പുറത്താക്കുന്നതിലേക്ക് നയിച്ചത്. കാരണം എറിസ് പ്ലൂട്ടോയെക്കാൾ വലുതായിരുന്നു. അതിനെ കൂടി ഗ്രഹങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തണോ എന്നായി പിന്നെ ചർച്ച. ഉൾപ്പെടുത്തിയാൽ ഇനിയും ഇത്തരത്തിലുള്ളവ കണ്ടെത്തിയാൽ എന്തു ചെയ്യും എന്നായി. എന്തു തന്നെയായാലും ഈ സംവാദങ്ങൾ ഗ്രഹങ്ങളെ കുറിച്ചുള്ള നിർവചനം കൂടുതൽ കൃത്യതയുള്ളതാക്കുന്നതിന് സഹായിച്ചു. ഗ്രഹങ്ങളെ കുറിച്ചുള്ള പുതിയ നിർവചനം രൂപം കൊണ്ടു. കുള്ളൻ ഗ്രഹം എന്നു പറഞ്ഞാൽ വലിയ ഗ്രഹങ്ങളുടെ ഒരു ചെറിയ പതിപ്പ് എന്നല്ല അർത്ഥമാക്കുന്നത്.      ഗ്രഹങ്ങളുടെ നിർവചനം എന്താണെന്നു ആദ്യം നോക്കാം. സൂര്യനെ ഭ്രമണം ചെയ്യുന്നതും സ്വന്തം പിണ്ഡത്തിന്റെ ഗുരുത്വബലത്താൽ ഗോളാകൃതി പ