പോസ്റ്റുകള്‍

2012 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഈ മാസത്തെ ആകാശം

ഇമേജ്
  ഈ മാസം രാ ത്രി 8.30ന് മദ്ധ്യകേരളത്തിൽ കാണാൻ കഴിയുന്ന നക്ഷ ത്ര ദൃശ്യം. പ്രധാന സംഭവ ങ്ങൾ * 13:- അമാവാസി. ആസ്ട്രേലിയയിലും ന്യൂസിലാന്റിലും    സൂര്യഗ്രഹണം   *  17,18:- ചിങ്ങക്കൊള്ളി -ഉൽ ക്കാവർഷം * 27 :- ശുക്രനും ശനിയും അടുത്തുവരുന്നു. സൂര്യോദയത്തിനു മുമ്പ് കിഴക്കൻ ചക്രവാളത്തിൽ ഒരു ഡിഗ്രി അകലത്തിൽ ഇവയെ കാണാം. * 28:- പൗർണ്ണമി    

ക്യൂരിയോസിറ്റി ചൊവ്വയിലെ മണ്ണിന്റെ രുചിയറിയുന്നു

ഇമേജ്
            credit: NASA      ക്യൂരിയോസിറ്റി മാർസ് റോവർ ചൊവ്വയിലെ മണ്ണിന്റെ വിരലടയാളങ്ങൾ ശേഖരിച്ചു തുടങ്ങി . കെമിസ്ട്രി ആന്റ് മിനറോളജി ഇൻസ്ട്രമെന്റ് (CheMin) ഉപയോഗിച്ച് നടത്തിയ പരീക്ഷണങ്ങളിൽ നിന്ന് ചൊവ്വയിലെ മണ്ണിന് ഹവായിയിലെ അഗ്നിപർവ്വതശിലാപടലങ്ങളോട് സാമ്യമുള്ളതായി കണ്ടെത്തി .       എക്സ് - റെ ഡിഫ്രാക്‌ഷൻ അനലൈസിസ് മാർഗ്ഗം ഉപയോഗിച്ച് ആദ്യമായി നടത്തിയ പഠനമാണ് ചൊവ്വയിലെ മണ്ണിന്റെ ഘടനയെ കുറിച്ചുള്ള പുതിയ വിവരങ്ങൾ നമുക്കു നൽകിയിരിക്കുന്നത് . ഇത് ചൊവ്വയുടെ ഭൂതകാല പാരിസ്ഥിതികാവസ്ഥകളെ കുറിച്ചുള്ള അറിവുകൾ രൂപീകരിക്കുന്നതിന് ശാസ്ത്രജ്ഞരെ സഹായിക്കും . മണ്ണിലടങ്ങിയിരിക്കുന്ന ഓരോ ധാതുക്കളെ കുറിച്ചു കിട്ടുന്ന അറിവുകളും അവ രൂപം കൊണ്ട പശ്ചാത്തലത്തെ കുറിച്ചുകൂടി വിവരം നൽകുന്നതായിരിക്കും .      ചെമിനിൽ (CheMin) ഉപയോഗിച്ചിരിക്കുന്ന എക്സ്‌ - റെ വിശകലന സംവിധാനം ഭൗമശാസ്ത്രജ്ഞർ വലിയ ലബോറട്ടറി സൗകര്യങ്ങൾ ഉപയോഗിച്ചു ചെയ്യുന്നതാണ് . ചൊവ്വയിൽ പക്ഷെ ഇത് ആദ്യമായാണ് ഉപയോഗപ്പെടുത്തുന്നത് . മുമ്പുപയോഗിച്ച മാർഗ്ഗങ്ങളെ അപേക്ഷിച്ച് ഇത് കൂടുതൽ മെച്ചപ്പെട്ട വിവരങ്ങൾ നൽകുന്നതിന് സഹായിക്കും .      

ഒരു നക്ഷത്രം ഗ്രഹത്തെ തിന്നുന്നു

ഇമേജ്
ദൂരെ ദൂരെയൊരു നക്ഷത്രം അന്റെ ഗ്രഹത്തെ വിഴുങ്ങുന്നതായി ശാസ്ത്രജ്ഞർ കണ്ടെത്തി. BD+48 740 എന്ന ഒരു ചുവപ്പു ഭീമൻ നക്ഷത്രം അതിന്റെ ഒരു ഗ്രഹത്തെ വിഴുങ്ങുന്നതാണ് മക്ഡൊണാൾഡ് ഒബ്സർവേറ്ററിയിലെ ഹോബി-എബർലി ദൂരദർശിനിയിൽ നിന്നും ലഭിച്ച വിവരങ്ങൾ വിശകലനം ചെയ്തപ്പോൾ ശാസ്ത്രജ്ഞർ കണ്ടത്.      ഒരു നക്ഷത്രത്തിന്റെ അയുസ്സവസാനിക്കാറാകുമ്പോഴാണ് അത് ഒരു ചുവപ്പുഭീമനാകുന്നത്. തുടർച്ചയായ അണുസംയോജനം വഴി നക്ഷത്തിന്റെ അകത്തെ ഹൈഡ്രജൻ എരിഞ്ഞു തീരുകയും അവിടെ ഹീലിയം നിറയുകയും ചെയ്യും. ഈ സമയത്ത് ഹീലിയം അണുസംയോജനത്തിനാവശ്യമായ താപനില നക്ഷത്രത്തിന്റെ കോറിനകത്ത് ഉണ്ടായിരിക്കുകയില്ല. ഇതിന്റെ ഫലമയി ഊർജ്ജോൽപാദനത്തിൽ താൽക്കാലികമായി വിരാമം സംഭവിക്കുകയും പുറത്തേക്കുള്ള വികിരണത്തള്ളൽ കുറയുകയും ചെയ്യുന്നു. അപ്പോൾ ഗുരുത്വാകർഷബലം മേൽക്കൈ നേടുന്നതിനാൽ നക്ഷത്രം ചുരുങ്ങാൻ തുടങ്ങുന്നു. ഇങ്ങനെ ചുരുങ്ങി ചുരുങ്ങി അകത്തെ മർദ്ദവും താപനിലയും കൂടുകയും അത് നൂറു കെൽവിനിലെത്തുകയും ചെയ്യുമ്പോൾ ഹീലിയം അണുകേന്ദ്രങ്ങൾ സംയോജിച്ച് കാർബൺ അണുകേന്ദ്രങ്ങൾ ഉണ്ടാകുന്ന പ്രകൃയ തുടങ്ങുകയും ചെയ്യുന്നു. അതേസമയം തന്നെ പുറത്തുള്ള ഹൈഡ്രജൻ അണുകേന്ദ്രങ്ങളും സംയോജിച

ചൊവ്വയിലെ ഒഴുകുന്ന ജലത്തിന് പുതിയ തെളിവുകൾ

ഇമേജ്
credit: NASA ചൊവ്വയിൽ ജലസമ്പന്നമായ അരുവികൾ ഉണ്ടായിരുന്നതിന് പുതിയ തെളിവുകൾ ക്യൂരിയോസിറ്റിയിൽ നിന്നും ലഭിച്ചു. ഒടുവിൽ അയച്ച കോംഗ്ലോമെറേറ്റ് ശിലാദ്രവ്യങ്ങളുടെ ചിത്രങ്ങളിൽ നിന്നാണ് പുതിയ തെളിവുകൾ ശാസ്ത്രജ്ഞർ കണ്ടെടുത്തത്. ഇത്തരത്തിലുള്ള മണൽത്തരികൾ ചൊവ്വയിൽ നിന്നും ലഭിക്കുന്നത് ആദ്യമായാണെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. സെക്കന്റിൽ മൂന്നടിയെങ്കിലും വേഗതയിൽ ജലമൊഴുകിയാൽ മാത്രമേ ഇത്തരത്തിലുള്ള മണൽത്തരികൾ  രൂപപ്പെടുകയുള്ളു എന്നാണവരുടെ അഭിപ്രായം.      ചൊവ്വയിലെ നീർച്ചാലുകൾ ഉണ്ടായിരുന്നതിനുള്ള തെളിവുകൾ ഇതിനു മുമ്പും ചൊവ്വയിൽ നിന്നും കിട്ടിയിട്ടുണ്ട്. എന്നാൽ ഒഴുക്കിൽ പെട്ട് രൂപം കൊണ്ട ഇത്തരം മണൽത്തരികൾ ആദ്യമായാണ് കണ്ടെത്തുന്നത്. ഗെയിൽ ഗർത്തത്തിന്റെ അരികിൽ നിന്നാണ് ഈ മണൽത്തരികൾ കണ്ടെടുത്തിരിക്കുന്നത്. ഊറൽ പാളികളായാണ് ഇതിവിടെ സ്ഥിതിചെയ്യുന്നത്. Peace Vallis എന്നു നാമകരണം ചെയ്തിരിക്കുന്ന അരുവിയിലെ ഉരുണ്ടതും മിനുസമാർന്നതുമായ കോംഗ്ലോമെറേറ്റ് ശിലകൾ ഇവിടെ ദീർഘകാലം ജലപ്രവാഹം ഉണ്ടായിരുന്നതിന്റെ സാക്ഷ്യമായി വർത്തിക്കുന്നു.      ഒഴുകുന്ന ജലം ജൈവികപദാർത്ഥങ്ങൾ നിലനിൽക്കുന്നതിനുള്ള ഒരു അടിസ്ഥാനഘടകമാണ്. ഇതിവിട

അനന്തവിദൂരതയിലൊരു കുഞ്ഞുഗ്രഹം

ഇമേജ്
കടപ്പാട്: നാസ സൗരയൂഥേതര ഗ്രഹങ്ങളെ കുറിച്ചുള്ള അന്വേഷണം തുടങ്ങിയിട്ട് കാലമേറെയായി . ആയിരത്തിലേറെ ഗ്രഹങ്ങളെ സൗരയൂഥത്തിനു പുറത്തു കണ്ടെത്തുകയും ചെയ്തു . ഇവയിൽ ഭൂരിഭാഗവും ഭീമൻ വാതകഗ്രഹങ്ങളായിരുന്നു . കൊച്ചുഗ്രഹങ്ങളെ കണ്ടെത്തുക എന്നത് വളരെ പ്രയാസമേറിയ ജോലിയാണ് . അതുകൊണ്ടുതന്നെ കണ്ടെത്തിയ കുഞ്ഞുഗ്രഹങ്ങളുടെ എണ്ണം വളരെ കുറവാണുതാനും . എന്നാൽ ശാസ്ത്രജ്ഞരുടെ അഭിപ്രായം കൊച്ചുഗ്രഹങ്ങളായിരിക്കും എണ്ണത്തിൽ കൂടുതൽ എന്നാണ് . പ്രകാശവർഷങ്ങൾക്കപ്പുറത്തു നിൽക്കുന്ന അവയെ കണ്ടെത്തുക എളുപ്പമല്ല എന്നുമാത്രം . എന്നാൽ ഇതിനിടയിലും ഒരു കൊച്ചുഗ്രഹത്തിന്റെ സാന്നിദ്ധ്യം ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞിരിക്കുന്നു . അതും ഭൂമിയേക്കാൾ വളരെ ചെറുത് . ഭൂസമാനഗ്രഹങ്ങളെ കണ്ടെത്തിയാൽ തന്നെ ആഹ്ലാദഭരിതരാകാറുള്ളവരുടെ കൈയ്യിലേക്ക് അതിനെക്കാൾ ചെറിയതൊന്നു കിട്ടിയാലുണ്ടാവുന്ന അവസ്ഥ എന്തായിരിക്കും ? UCF-1.01 എന്നു പേരിട്ടിരിക്കുന്ന ഈ ഗ്രഹം സ്ഥിതിചെയ്യുന്നത് ഭൂമിയിൽ നിന്ന് 33 പ്രകാശവർഷങ്ങൾക്കപ്പുറത്താണ് . ഫ്ലോറിഡ സർവ്വകലാശാലയിലെ ശാസ്ത്രജ്ഞനായ കെവിൻ സ്റ്റീവൻസൻ പറഞ്ഞത് ഇപ്രകാരമാണ് : “ വളരെ ചെറുതും വളരെ ചൂടേറിയതുമായ ഒരു ഗ്രഹം ഉണ്ടെന്നുള്ളതി

ജൂലൈയിലെ ആകാശം

ഇമേജ്
ജൂലൈ 15ന് മദ്ധ്യകേരളത്തിൽ രാത്രി 8.30ന് കാണാൻ കഴിയുന്ന ആകാശദൃശ്യം ജൂലൈ 3 : പൗർണ്ണമി ജൂലൈ 19 : അമാവാസി, ജയന്ത് വി. നാർലിക്കറിന്റെ ജന്മദിനം ജൂലൈ 21 : മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങി(1969) ജൂലൈ 28,29 : ഡെൽറ്റ അക്വാറീഡ്സ് ഉൽക്കാവർഷം ജൂലൈ 31 : ആദ്യ ലൂണാർ റോവർ ചന്ദ്രനിൽ ഇറങ്ങി.(1971)

ഭൂമിക്ക് പുതിയൊരു മിഴികൂടി- പ്രപഞ്ചരഹസ്യങ്ങൾ കണ്ടറിയാൻ

ഇമേജ്
credit: ESO നമുക്ക് പ്രകാശരശ്മികളുടെ സഹായത്താൽ വസ്തുക്കളെ തിരിച്ചറിയാനുള്ള ഇന്ദ്രിയമാണ് കണ്ണുകൾ . കണ്ണുകളുടെ ശേഷികൂട്ടാൻ നമ്മൾ പല ഉപകരണങ്ങളെയും കൂട്ടുപിടിക്കാറുണ്ട് . അത്തരത്തിലുള്ള ഒരു ഉപകരണമാണ് ദൂരദർശിനി . ഗലീലിയോ ആകാശത്തേക്കു തിരിച്ച ആദ്യത്തെ ദൂരദർശിനി അതിന്റെ എത്രയോ തലമുറകളിലൂടെ വളർന്ന് ഇന്ന് ആദ്യത്തേതിനേക്കാൾ എത്രയോ മടങ്ങ് ശേഷിയും വലിപ്പവുമുള്ളതായിരിക്കുന്നു . ഗലീലിയോയുടെ പ്രാകാശിക ദൂരദർശിനിയുടെ സഹോദരിയായ പ്രതിഫലന ദൂരദർശിനിയാണ് ഇപ്പോൾ കൂടുതലായി ഉപയോഗിച്ചുവരുന്നത് . പ്രാകാശികദൂരദർശിനിയേക്കാൾ കാര്യക്ഷമത പ്രതിഫലനദൂരദർശിനിക്കാണ് എന്നതിതിനാലാണ് ഇത് . ഓരോ പുതിയ ദൂരദർശിനികൾ നിർമ്മിച്ചുകഴിയുമ്പോഴും അതിനെക്കാൾ മെച്ചപ്പെട്ട പുതിയൊരെണ്ണം നിർമ്മിക്കുന്നതിനുള്ള ആഗ്രഹം ശാസ്ത്രജ്ഞരിൽ അങ്കുരിച്ചു തുടങ്ങും . അങ്ങനെ ഇപ്പോൾ ഭൂമിയിലെ ഏറ്റവും വലിയ ദൂരദർശിനി നിർമ്മിക്കുന്നതിനുള്ള തയ്യാറെടുപ്പു തുടങ്ങിയിരിക്കുകയാണ് യൂറോപ്പിലെ ജ്യോതിശാസ്ത്രജ്ഞർ . European Extremely Large Telescope (E-ELT) എന്ന പേരു നൽകിയിരിക്കുന്ന ഈ ദൂരദർശിനിയുടെ പ്രധാനദർപ്പണത്തിന് 40 മീറ്റർ വ്യാസമുണ്ട് . പ്രപഞ്ചത്തിന്റെ അത്യഗാധ

ജൂണിലെ ആകാശം

ഇമേജ്
ജൂൺ മാസം രാത്രി എട്ടുമണിക്ക് മദ്ധ്യകേരളത്തിൽ നിന്നു കാണുന്ന ആകാശക്കാഴ്ച

ശുക്രംസതരണം-ഇനി മണിക്കൂറുകൾ ബാക്കി

ഇമേജ്
2004ൽ നടന്ന ശുക്രസംതരണത്തിൽ ദൃശ്യമായ ശുക്രന്റെ അന്തരീക്ഷം(തിളങ്ങി കാണുന്നത്) ഇനി ഏതാനും മണിക്കൂറുകൾ മാത്രമേ ബാക്കിയുള്ളു കാത്തിരുന്ന ആ അപൂർവ്വപ്രതിഭാസം സംഭവിക്കാൻ . ഇന്ത്യയിൽ രാവിലെ ആറുമണി മുതൽ കാണാൻ കഴിയും . ഭൂമിയുടെ പലഭാഗങ്ങളിൽ നിന്ന് ഈ പ്രതിഭാസം തത്സമയം പ്രക്ഷേപണം ചെയ്യാൻ ശാസ്ത്രസമൂഹം തയ്യാറെടുത്തു കഴിഞ്ഞു . ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ സംതരണം തുടങ്ങുന്ന സമയം തന്നെ അത് എല്ലാഭാഗത്തേക്കും എത്തിക്കൊണ്ടിരിക്കും . ശുക്രന്റെ ചില രഹസ്യങ്ങൾ കൂടി ഈ സംതരണത്തോടെ പുറത്തു കൊണ്ടുവരാൻ കഴിയും എന്ന പ്രതീക്ഷയിലാണ് ശാസ്ത്രജ്ഞർ . ശുക്രൻ സൂര്യപശ്ചാത്തലത്തിലേക്ക് കടക്കുമ്പോൾ അതിന്റെ അന്തരീക്ഷം തിളക്കമാർന്ന് പ്രത്യക്ഷപ്പെടും . ഇതിലൂടെ കടന്നു വരുന്ന സ്പെക്ട്രം പരിശോധിച്ച് ശുക്രനെ കുറിച്ചുള്ള കുറെയേറെ വിവരങ്ങൾ മനസ്സിലാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത് . വലിപ്പത്തിലും സൂര്യനുമായുള്ള അകലത്തിലും ഗ്രഹത്തിലുള്ള മൂലകങ്ങളുടെ കാര്യത്തിലും ഭൂമിയുമായി ഏറെ അടുപ്പം പുലർത്തുന്ന ശുക്രൻ പക്ഷെ സ്വഭാവത്തിൽ തന്റെ സഹോദരിയുമായി യാതൊരു ബന്ധവുമില്ല . ഹരിതഗൃഹവാതകമായ കാർബൺ ഡൈ ഓക്സൈഡിന്റെ ആധിക്യവും സൾഫ്യൂരിക് ആസിഡ് നിറഞ

സൂര്യശരീരത്തിലൂടെ ശുക്രസഞ്ചാരം

ഇമേജ്
ജൂൺ ആറാം തീയതി വരാൻ കാത്തിരിക്കയാണ് ശാസ്ത്രലോകം . അപൂർവ്വമായി മാത്രം സംഭവിക്കുന്ന ജ്യോതിശാസ്ത്ര പ്രതിഭാസങ്ങളിലൊന്നിനാണ് അന്ന് ലോകം സാക്ഷിയാവുന്നത് . സൂര്യന്റെ മുന്നിലൂടെ ശുക്രൻ ഒരു കറുത്ത പൊട്ടുപോലെ കടന്നു പോകുന്നത് നമുക്ക് ഭൂമിയിലിരുന്ന് കാണാൻ കഴിയും . ഇനി 2117 ലാണ് ഈ പ്രതിഭാസം ഭൂമിയിലിരുന്ന് കാണാൻ കഴിയൂ . ഇന്നു ജീവിച്ചിരിക്കുന്നവരിൽ പലർക്കും അതിനുള്ള ഭാഗ്യം ഉണ്ടാവാൻ സാദ്ധ്യതയില്ല . അതുകൊണ്ട് നമ്മുടെ കാലവർഷം ഏതെങ്കിലും വിധത്തിൽ നമ്മോട് സഹകരിക്കാൻ തീരുമാനിക്കുകയാണെങ്കിൽ തീർച്ചയായും നിങ്ങൾ ഈ അവസരം ' മിസ് ' ചെയ്യരുത് . ജൂൺ ആറാം തിയ്യതി കേരളത്തിലുള്ളവർക്ക് സൂര്യോദയത്തോടുകൂടിത്തന്നെ സൗരോപരിതലത്തിലൂടെ ശുക്രൻ തുഴഞ്ഞു പോകുന്നത് കാണാൻ കഴിയും . ഒമ്പതര വരെ ഇതു നീണ്ടു നിൽക്കും . ഈ പ്രതിഭാസത്തെ ശുക്രസംതരണം ( Transits of Venus) എന്നാണ് പറയുന്നത് . എട്ടു വർഷത്തെ ഇടവേളയുള്ള ജോഡിയകളായാണ് ശുക്രസംതരണം സംഭവിക്കാറുള്ളത് . ഈ ഒരു ജോഡിക്കു ശേഷം പിന്നീട് നൂറ്റിഅഞ്ചര വർഷങ്ങൾക്കു ശേഷമാണ് പിന്നീട് മറ്റൊരു ശുക്രസംതരണം ഉണ്ടാവുക . ഇതിനു മുമ്പ് 2004 ജൂൺ 8 നായിരുന്നു . ഒരു ശുക്രസംതരണം ഉണ്ടായത് . ഇനി

സൂര്യനിൽ മഴപെയ്യുന്നുവോ?

ഇമേജ്
സൂര്യനിൽ മഴയോ ? സംശയമുണ്ടെങ്കിൽ ഈ വീഡിയോ ഒന്നു കണ്ടുനോക്കൂ . സൂര്യനിൽ മഴ പെയ്യുന്നതു ശരിക്കും കാണാം . " മറ്റുള്ളവർക്കായി സ്വയം കത്തിയെരിയുന്ന സുസ്നേഹമൂർത്തിയാം സൂര്യൻ " ഇപ്പോൾ കെട്ടുപോകുമോ എന്നാണു പേടിയെങ്കിൽ വേണ്ട . അവിടെ മഴയായി ഉതിർന്നു വീഴുന്നത് ജലകണങ്ങളല്ല , പ്ലാസ്മാ രൂപത്തിലുള്ള ദ്രവ്യകണങ്ങളാണ് . സൗരാന്തരീക്ഷ ദ്രവ്യ വിസ്ഫോടനവും ( coronal mass ejection ) അതിന്റെ തിരികെ വീഴ്ചയുമാണ് ഇതിൽ കാണുന്നത് . വളരെ ശക്തിയായി പുറത്തേക്കു തെറിക്കുന്ന പ്ലാസ്മാ ദ്രവ്യകണങ്ങൾ സൂര്യന്റെ ഗുരുത്വവലിവു കാരണം അതിലേക്കു തന്നെ തിരിച്ചു വീഴുന്നു . അതേസമയം സൂര്യനിൽ നിന്നും പുറത്തേക്കുള്ള ഊർജ്ജപ്രവാഹത്തിന്റെ തള്ളൽ ഈ വീഴ്ചയുടെ വേഗത കുറയുന്നതിനു കാരണമാകുന്നു . കഴിഞ്ഞ 16 ന് ഉണ്ടായ ശക്തിയേറിയ ദ്രവ്യവിസ്ഫോടനത്തിന്റെ ദൃശ്യം ഹിനോഡെ ബഹിരാകാശ പേടകത്തിലെ സോളാർ ഓപ്റ്റിക്കൽ ടെലിസ്കോപ് ഉപയോഗിച്ചു പകർത്തിയതാണ് ഈ വീഡിയോ .

നവഗ്രഹങ്ങളുമായി ഒരു നക്ഷത്രം!

ഇമേജ്
സൗരയൂഥത്തിൽ നിന്ന് പ്ലൂട്ടോയെ പുറത്താക്കിയതോടെ നവഗ്രഹങ്ങൾ എന്ന പ്രയോഗം ജ്യോതിഷത്തിൽ മാത്രമായി ഒതുങ്ങിപ്പോയിരിക്കുകയായിരുന്നല്ലോ . എന്നാൽ ഇപ്പോഴിതാ ആ വിഷമം തീർക്കാൻ ഒരു നക്ഷത്രം ഒമ്പതു ഗ്രഹങ്ങളെ ചേർത്തു പിടിച്ചുകൊണ്ടെത്തിയിരിക്കുന്നു . ഭൂമിയിൽ നിന്നും 130 പ്രകാശവർഷം അകലെയുള്ള HD 10180 എന്ന നക്ഷത്രമാണ് നവഗ്രഹകൂട്ടായ്മയുമായി രംഗത്തെത്തിയിരിക്കുന്നത് . Astronomy and Astrophysics എന്ന ജേർണലിലാണ് പുതിയ വിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത് . ചിലിയിലെ 3.6 മീറ്റർ ഹാർപ്സ് ( High Accuracy Radial Velocity Planet Searcher ) ടെലിസ്കോപ്പിൽ നിന്നും ലഭിച്ച വിവരങ്ങൾ വിശകലനം ചെയ്തപ്പോഴാണ് സൂര്യനോടു സമാനത പുലർത്തുന്ന HD 10180 എന്ന നക്ഷത്രത്തിനു ചുറ്റും ഒമ്പതു ഗ്രഹങ്ങൾ ഭ്രമണം ചെയ്യുന്നുണ്ടെന്ന വിവരം ലഭിച്ചത് . ഇതിലെ രസകരമായ വസ്തുത ഇതേ വിവരങ്ങൾ മുമ്പു വിശകലനം ചെയ്തതിൽ നിന്ന് ആറു ഗ്രഹങ്ങൾ തീർച്ചയായും ഉണ്ടെന്നും ഏഴാമതൊന്നു കൂടി ഉണ്ടാവാനുള്ള സാദ്ധ്യത ഉണ്ടെന്നുമുള്ള നിഗമനത്തിലായിരുന്നു ശാസ്ത്രജ്ഞർ എത്തിയിരുന്നത് . ഏഴാമത്തെ ഗ്രഹത്തിന്റെ കാര്യം തീർച്ചപ്പെടുത്തുന്നതിനു വേണ്ടി നടത്തിയ തുടർപഠങ്ങളിൽ നിന്നാ

ചൊവ്വയിൽ ആനയോ?!

ഇമേജ്
ഈ ചിത്രം ചൊവ്വയിൽ നിന്നെടുത്തതാണ്. നാസയുടെ മാർസ് റെക്കനൈസൻസ് ഓർബിറ്ററിലെ ശക്തികൂടിയ ഹൈറൈസ് (HiRISE) കാമറ ഉപയോഗിച്ച് എടുത്തതാണിത്. പിന്നെന്തിനു സംശയിക്കണം? ചൊവ്വയിലെ എലീസിയം പ്ലാനീഷ്യ എന്ന പ്രദേശത്ത് 100മില്യൻ വർഷങ്ങൾക്കു മുമ്പ് അഗ്നിപർവ്വതം പൊട്ടി ഒഴുകിയ ലാവ ഉറഞ്ഞുണ്ടായ രൂപമാണിത്. ശരിക്കും ഒരു ആനത്തല! ഇതു പോലെ നിരവധി രൂപങ്ങൾ ചൊവ്വയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇവ പലതും ചില മാധ്യമങ്ങൾ തെറ്റായി ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെ രണ്ടുവർഷം മുമ്പ് വ്യാപകമായി പ്രചരിച്ചതായിരുന്നു ചൊവ്വയിൽ കരടിയെ കണ്ടെന്നത്. നമ്മുടെ രണ്ടു വലിയ മലയാളം ദേശീയപത്രങ്ങൾ(അങ്ങനെയാണ് അവർ അവകാശപ്പെടുന്നത്) ഇത് വളരെ ആഘോഷപൂർവ്വം കൊണ്ടാടുകയും ചെയ്തു. പാരീഡോളിയ എന്നറിയപ്പെടുന്ന ഈ പ്രതിഭാസം നമ്മുടെ നിത്യജീവിതത്തിലും നാം പലപ്പോഴും കണ്ടിട്ടുണ്ടാവും‌--ആകാശത്തിലെ മേഘങ്ങളിൽ, ടാറിട്ട റോഡുകളിൽ മഴ പെയ്തു തോർന്നതിനു ശേഷം... ഇങ്ങനെയുള്ള മറ്റു ചില ചിത്രങ്ങൾ ചൊവ്വയിൽ നിന്ന്---

ഏപ്രിൽ മാസത്തെ ആകാശവും വിശേഷങ്ങളും

ഇമേജ്
ചുവന്ന നിറത്തിൽ കാണുന്നത് ക്രാന്തിവൃത്തം. നീലനിറത്തിൽ ഖമദ്ധ്യരേഖ  ഏപ്രിൽ 15ന് രാത്രി 8.30ന് മദ്ധ്യകേരളത്തിൽ കാണാൻ കഴിയുന്ന ആകാശദൃശ്യം ആകാശവിശേഷങ്ങൾ ഏപ്രിൽ 6: പൗർണ്ണമി ഏപ്രിൽ 15: ശനി ഓപ്പോസിഷനിൽ ഏപ്രിൽ 21: അമാവാസി ഏപ്രിൽ 21,22: ലൈറിഡ് ഉൽക്കാവർഷം ഏപ്രിൽ 28: ജ്യോതിശാസ്ത്ര ദിനം

എൻസിലാഡസ്സിൽ മൈക്രോബുകൾ?

ഇമേജ്
കടപ്പാട്: വിക്കിമീഡിയ കോമൺസ് എൻസിലാഡസ് വീണ്ടും ചർച്ചാവിഷയമാകുകയാണ്. ജീവൻ തന്നെയാണ് വിഷയം. 27ന് കാസ്സിനി ബഹിരാകാശ പേടകം എൻസിലാഡസ്സിന്റെ ദക്ഷിണധ്രുവത്തിന്റെ 74 കി.മീറ്റർ സമീപത്തുകൂടി കടന്നു പോയി പുതിയ ചില ചിത്രങ്ങൾ എടുത്ത് ഭൂമിയിലേക്കയക്കുകയുണ്ടായി. മഞ്ഞുമൂടിയ പുറംഭാഗത്തിനടിയിൽ ദ്രവരൂപത്തിലുള്ള ജലമാണുള്ളത്. ദക്ഷിണധ്രുവപ്രദേശത്തുള്ള ചില വിടവുകളിൽ കൂടി ഈ ജലം പുറത്തേക്ക് തെറിക്കാറുണ്ട്. ഇത് ദ്രാവകരൂപത്തിലും നീരാവിയായും മഞ്ഞുകണങ്ങളായും വരും. പുതിയചിത്രങ്ങളിൽ നിന്നും ലഭിച്ച ചില വിവരങ്ങൾ ഇവിടെ ഏകകോശജീവികൾ ഉണ്ടാകാനുള്ള സാദ്ധ്യതയിലേക്ക് വിരൽ ചൂണ്ടുന്നവയാണത്രെ! വെറും 511.77 കി.മീറ്റർ മാത്രം വ്യാസമുള്ള ഒരു ചെറിയ ഉപഗ്രഹമാണ് ശനിക്ക് ചുറ്റും ഭ്രമണം ചെയ്യുന്ന എൻസിലാഡസ്. ഇതിന്റെ പുറംഭാഗം മഞ്ഞുകട്ടകൾ കൊണ്ട് മൂടപ്പെട്ടിരിക്കയാണ്. ഇതിനടിയിൽ ദ്രവരൂപത്തിലുള്ള ജലവുമുണ്ട്. ഇതിന്റെ താപമാനം ഭൂമിയിലെ സമുദ്രത്തിന്റെ താപത്തിനു തുല്യമാണത്രെ. സൂര്യനിൽ നിന്നു ലഭിക്കുന്ന ചൂടല്ല ഇതിനു കാരണം. ശനിയുടെ ആകർഷണം മൂലം വേലിയേറ്റ-വേലിയിറക്കങ്ങളുടെ ഫലമായി ഉണ്ടാകുന്ന ഘർഷണമായിരിക്കാം ഇതിനു കാരണമെന്നാണ് ഒരു വിഭാഗം ശാസ്ത്രജ്ഞർ

ചതുരവടിവിലൊരു താരാപഥം

ഇമേജ്
credit: Swinburne University of Technology ഒടുവിൽ അതും കണ്ടെത്തി! ദീർഘചതുരാകൃതിയിലൊരു താരാപഥം ! ദീർഘവൃത്താകാര താരാപഥങ്ങളും സർപ്പിള താരാപഥങ്ങളുമാണ് നമുക്കേറെ പരിചിതം. റിങ് ഗാലക്സി, ലെന്റികുലർ ഗാലക്സി എന്നും അപൂർവ്വമായി കേട്ടുകാണും.  എന്നാലിപ്പോഴിതാ ദീർഘചതുരാകൃതിയിലൊരു (Rectangle Galaxy) ഗാലക്സിയും കണ്ടെത്തിയിരിക്കുന്നു. ആസ്ട്രേലിയയിലെ സ്വിൻബേൺ സർവ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഈ പുതിയ കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്. emerald-cut galaxy എന്നറിയപ്പെടുന്ന LEDA 074886 ഭൂമിയിൽ നിന്നും ഏകദേശം 70 ദശലക്ഷം പ്രകാശവർഷം അകലെയാണ് സ്ഥിതിചെയ്യുന്നത്. നൂറുകണക്കിനു താരാപഥങ്ങളെ കണ്ടിട്ടുണ്ടെങ്കിലും ഇതുപോലൊന്ന് ആദ്യമായി കാണുകയാണെന്നാണ് ഗവേഷകസംഘത്തിനു നേതൃത്വം കൊടുത്ത ഡോ. അലിസ്റ്റർ ഗ്രഹാം പറഞ്ഞത്. രണ്ടു താരാപഥങ്ങൾ തമ്മിൽ സംഘട്ടത്തിലേർപ്പെട്ടതിന്റെ ഫലമായിരിക്കാം ഈ രൂപമാറ്റത്തിനു പിന്നിലെന്നാണ് ശാസ്ത്രജ്ഞരുടെ ഇപ്പോഴത്തെ നിഗമനം. സെക്കന്റിൽ 33കി.മീറ്റർ വേഗത്തിൽ കറങ്ങുന്ന ഒരു നക്ഷത്ര ഡിസ്ക് ഇതിന്റെ മദ്ധ്യഭാഗത്തായി കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ഇവിടെ ലഭ്യമാണ്

ഡീഓനീയിൽ പ്രാണവായു

ഇമേജ്
കടപ്പാട്: വിക്കിമീഡിയ കോമൺസ് ശനിയുടെ ഉപഗ്രഹമായ ഡീഓനീയിൽ [ Dione (pronounced DEE-oh-nee) ] ചാർജ്ജിത  തന്മാത്രാ ഓക്സിജന്റെ (O 2+ ) സാന്നിദ്ധ്യം കണ്ടെത്തിയതായി ന്യൂ മെക്സിക്കോയിലെ ലോസ് അലാമോസ് നാഷണൽ ലബോറട്ടറിയിലെ ശാസ്ത്രജ്ഞർ അവകാശപ്പെട്ടു . ഇത് ബാഹ്യസൗരയൂഥവ്യവസ്ഥയിൽ ജീവസാന്നിദ്ധ്യം അന്വേഷിക്കുന്നവരിൽ ആവേശം സൃഷ്ടിച്ചിരിക്കുകയാണ് . Geophysical Research Letters പുതിയ ലക്കത്തിലാണ് ഈ ഗവേഷണപ്രബന്ധം ( PDF ) പ്രസിദ്ധികരിച്ചിരിക്കുന്നത് . ശനിയുടെ അറിയപ്പെടുന്ന 62 ഉപഗ്രഹങ്ങളിൽ ഒന്നാണ് ഡിഓനി . ശനിയിൽ നിന്നും 1,123 കി . മീറ്റർ അകലെയാണ് ഇതിന്റെ ഭ്രമണപഥം . ധാരാളം ഗർത്തങ്ങളും കിടങ്ങുകളുമുള്ള ഈ ഉപഗ്രഹം പാറകളാലും മഞ്ഞുകട്ടകളാലുമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് . ശനിയെ ഒരു പ്രാവശ്യം ചുറ്റിവരാൻ 2.7 ദിവസം എടുക്കുന്നു . 1684 ൽ ജിയോവന്നി കാസ്സിനിയാണ് ഡീഓനീയെ ആദ്യമായി കണ്ടെത്തുന്നത് . ഇപ്പോൾ ഈ ഉപഗ്രഹത്തിൽ തന്മാത്രാ ഓക്സിജന്റെ സാന്നിദ്ധ്യം കണ്ടെത്തിയത് അദ്ദേഹത്തിന്റെ ഓർമ്മക്കു വേണ്ടി 1997 ൽ നാസ വിക്ഷേപിച്ച കാസ്സിനി ബഹിരാകാശ പേടകവും ! 2010 ൽ ഈ പേടകം ഡീഓനീയുടെ സമീപത്തു കൂടി കടന്നുപോയപ്പോഴാണ് ശ്രദ്ദേയമായ

മാർച്ചിലെ ആകാശവും വിശേഷങ്ങളും

ഇമേജ്
2012 മാർച്ച് മാസത്തിൽ മദ്ധ്യകേരളത്തിൽ രാത്രി 8.30ന് കാണുന്ന ആകാശദൃശ്യമാണ് താഴെ കൊടുത്തിരിക്കുന്നത്. ചിത്രത്തിൽ കർസർ വെച്ചു ക്ലിക് ചെയ്താൽ വലുതായി കാണാം മാർച്ച് 3:- ചൊവ്വ ഏറ്റവും തിളക്കത്തിൽ കാണാം. ചൊവ്വയും സൂര്യനും ഭൂമിയുടെ എതിർദിശയിൽ. മാർച്ച് 8:-   പൗർണ്ണമി മാർച്ച് 14:- ഗുരു-ശുക്രസംഗമം. വ്യാഴവും ശുക്രനും തമ്മിലുള്ള അകലം 3ഡിഗ്രി മാത്രമായിരിക്കും മാർച്ച് 20:- സമരാത്രദിനം. സൂര്യൻ ഭൂമദ്ധ്യരേഖക്കു മുകളിൽ വരുന്നു. മാർച്ച് 22:- അമാവാസി മാർച്ച് 25:- ചന്ദ്രനും വ്യാഴവും ശുക്രനും അടുത്തടുത്ത് വരുന്നു. ഈ മാസത്തെ ആകാശത്തിന്റെ ഒരു വീഡിയോ ചിത്രീകരണം ഇവിടെ കാണാം.

ശുക്രൻ വേഗത കുറക്കുന്നുവോ?

ഇമേജ്
  നമ്മുടെ അയൽഗ്രഹമായ ശുക്രൻ അതിന്റെ നിഗൂഢതകളാൽ ശ്രദ്ധിക്കപ്പെട്ട ഗ്രഹമാണ്. ഉയർന്ന അന്തരീക്ഷമർദ്ദവും സാന്ദ്രതയേറിയതും വിഷമയവുമായ അന്തരിക്ഷവും അതിനെ മറ്റു ഗ്രഹങ്ങളിൽ നിന്നും വേറിട്ടു നിർത്തി. അന്തരീക്ഷത്തിന്റെ ഉയർന്ന സാന്ദ്രതയും മർദ്ദവും ശുക്രനെ കുറിച്ചുള്ള വിവരങ്ങൾ അറിയുന്നതിൽ നിന്നും നമ്മെ തടഞ്ഞു. അതുകൊണ്ടുതന്നെ ഈ ഗ്രഹത്തെ കുറിച്ച് മറ്റു ഗ്രഹങ്ങളെ കുറിച്ച് അറിയുന്നതിനേക്കാൾ കുറച്ചു വിവരങ്ങൾ മാത്രമേ അറിയാൻ കഴിഞ്ഞിട്ടുള്ളു. അറിഞ്ഞവയിൽ പലതും അത്ഭുതപ്പെടുത്തുവയും. ഇപ്പോൾ ഇതാ ആ കൂട്ടത്തിലേക്ക് പുതിയൊരെണ്ണം കൂടി. ശുക്രന്റെ സ്വയം ഭ്രമണത്തിന്റെ വേഗത പ്രതീക്ഷിച്ചിരുന്നതിനേക്കാൾ കുറഞ്ഞുകൊണ്ടിരിക്കുകയാണത്രെ! യൂറോപ്യൻ സ്പേസ് ഏജൻസിയുടെ വീനസ് എക്സ്പ്രസിൽ നിന്നും ലഭിച്ച വിവരങ്ങളിൽ നിന്നും ശാസ്ത്രജ്ഞർ കണക്കുകൂട്ടിയെടുത്തതാണിത്. നാസയുടെ മെഗല്ലൻ 1990കളിൽ തിട്ടപ്പെടുത്തിയ വിവരങ്ങളുമായി ചേർത്തുവെക്കുമ്പോഴാണ് അത്ഭുതപ്പെടുത്തുന്ന ഈ സത്യം അവർ തിരിച്ചറിഞ്ഞത്.  നാലുവർഷത്തെ മഗല്ലൻ ദൗത്യത്തിൽ നിന്നും ലഭിച്ച വിവരങ്ങൾ വിശകലനം ചെയ്തതിൽ നിന്നും ശുക്രന്റെ സ്വയംഭ്രമണസമയമായി ലഭിച്ചത് 243.0185 ഭൗമദിനങ്ങൾ എന്നായിരുന

ഫെബ്രുവരിയിലെ ആകാശം

ഇമേജ്
മദ്ധ്യകേരളത്തിൽ ഈ മാസം രാത്രി 8.30ന് കാണാൻ കഴിയുന്ന ആകാശദൃശ്യമാണിത്. 

ചുവന്ന ഗ്രഹത്തിന്റെ ജാതകം മാറ്റിയെഴുതിയ എട്ടു വർഷങ്ങൾ

ഇമേജ്
വർഷങ്ങൾക്കു മുമ്പ് ചൊവ്വ ഭൂമിയിലുള്ളവർക്ക് ഒരത്ഭുതഗ്രഹമായിരുന്നു. ചൊവ്വാമനുഷ്യനെ കുറിച്ചും പറക്കും തളികകളെ കുറിച്ചുമുള്ള ധാരാളമായി വന്നുകൊണ്ടിരുന്നു. ഇവയെല്ലാം നേരിട്ടു കണ്ട മനുഷ്യർ പോലുമുണ്ടായി. പത്രങ്ങളിൽ ഇടക്കിടെ വാർത്തകൾ വന്നുകൊണ്ടിരുന്നു. ഇതിനെല്ലാം ഒരു പ്രധാനകാരണമായി വർത്തിച്ചത് ചൊവ്വയിൽ വെള്ളമൊഴുകുന്ന തോടുകളുണ്ടെന്ന സ്ഥിരീകരിക്കാത്ത ഒരു വാർത്തയായിരുന്നു. ഭൂമിയിൽ നിന്നുള്ള നിരീക്ഷണത്തിൽ നിന്നും അവിടെ കണ്ട ചാലുകളെ തെറ്റിദ്ധരിച്ചതിന്റെ ഫലമായിരുന്നു ഇത്. ഇതിനെ പൊലിപ്പിക്കാൻ പത്രങ്ങളും കല്പിതകഥാരചനക്കാരും ധാരാളമായുണ്ടായി. മനുഷ്യനെക്കാൾ ഉയർന്ന ജീവികളും വലിയതോതിലുള്ള കൃഷിയുമുണ്ടെന്നുവരെ ഇക്കൂട്ടർ പറഞ്ഞു പരത്തി. സാധാരണജനങ്ങൾ പലപ്പോഴും തെറ്റിദ്ധരിപ്പിക്കപ്പെട്ടു. കാരണം ചൊവ്വയെപറ്റി അപ്പോഴും കാര്യമായ വിവരങ്ങളൊന്നും ലഭ്യമല്ലായിരുന്നു. ഇതിനൊരന്ത്യം കുറിക്കുന്നതിന്റെ തുടക്കമായിരുന്നു 2004 ജനുവരി 24ന് ചൊവ്വയുടെ പ്രതലത്തിൽ ഓപ്പർച്യൂണിറ്റി എന്ന പേടകത്തിന്റെ ലാന്റിങ്. മൂന്ന് ആഴ്ചകൾക്കു ശേഷം ഇതിനു കൂട്ടായി സ്പിരിറ്റ് എന്ന പേടകവും ചുവന്ന ഗ്രഹത്തെ സ്പർശിച്ചു. തുടർന്നിങ്ങോട്ട് ചൊവ്വയെ കുറിച്ചുള്ള പ

ഇതുവരെ

കൂടുതൽ‍ കാണിക്കുക