ബഹിരാകാശനിലയം
ആകാശനിരീക്ഷണത്തിൽ താൽപര്യമുള്ളവർ ഏറെ കൗതുകത്തോടെ കാത്തിരിക്കാറുണ്ട് അന്താരാഷ്ട്ര ബഹിരാകാശ നിലയം(ISS) തങ്ങളുടെ തലക്കു മുകളിലൂടെ കടന്നു പോകുന്നതു കാണാൻ. ഇന്ന് (15-11-2020) അതിനു നല്ലൊരു അവസരം കൈവന്നിരിക്കുകയാണ്. ഇന്നു സന്ധ്യക്ക് 6.33 ആവുമ്പോൾ തെക്കു പടിഞ്ഞാറൻ ചക്രവാളത്തിൽ നിന്ന് ISS ഉദച്ചുയരും. 6.36ന് ഏകദേശം തലക്കു മുകളിലെത്തും. 6.39ന് വടക്കു കിഴക്കൻ ചക്രവാളത്തിൽ അസ്തമിക്കും. ആറു മണിയോടു കൂടി സൂര്യൻ അസ്തമിക്കുന്നതു കൊണ്ട് നന്നായി കാണാൻ കഴിയും. തിളക്കമുള്ള ഒരു നക്ഷത്രം കടന്നു പോകുന്നതു പോലെയാണ് കാണാൻ കഴിയുക. നിലയം തലക്കു മുകളിലെത്തുമ്പോൾ ആകാശത്തു കാണുന്ന ഏറ്റവും തിളക്കമുള്ള വസ്തു അതുതന്നെയായിരിക്കും. തിളക്കം കൊണ്ട് ശ്രദ്ധിക്കപ്പെടുന്ന മറ്റുള്ളവ ചൊവ്വ, വ്യാഴം, ശനി എന്നീ ഗ്രഹങ്ങളായിരിക്കും. നിലയത്തെ അടിസ്ഥാനമാക്കി ഈ ഗ്രഹങ്ങളെയും തിരിച്ചറിയാൻ നമുക്കൊന്നു ശ്രമിക്കാവുന്നതാണ്. 6.35നും 6.36നും ഇടയിലാണ് ISS വ്യാഴം, ശനി എന്നീ ഗ്രഹങ്ങളുടെ സമീപത്തു കൂടി കടന്നു പോകുക. അപ്പോൾ നിലയത്തിന്റെ വടക്കു-പടിഞ്ഞാറു ഭാഗത്തായി കാണുന്ന തിളക്കമേറിയ വസ്തുക്കളാണ് വ്യാഴവും ശനിയും. ഇതിൽ കൂടുതൽ തിളങ്ങുന്നത് വ്യാഴവും മറ