പോസ്റ്റുകള്‍

സിറിയസ് എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

സിറിയസ്

ഇമേജ്
കാനിസ് മേജറിലെ ഏറ്റവും തിളക്കം കൂടിയ നക്ഷത്രമാണ് സിറിയസ്. ഭൂമിയില്‍ നിന്നു നോക്കിയാല്‍ സൂര്യന്‍ കഴിഞ്ഞാല്‍ ഏറ്റവും തിളക്കത്തില്‍ കാണുന്ന നക്ഷത്രവും സിറിയസ് ആണ്. ഭൂമിയില്‍ നിന്നും 8.6 പ്രകാശവര്‍ഷങ്ങള്‍ക്കകലെ സ്ഥിതി ചെയ്യുന്ന ഇത് യഥാര്‍ത്ഥത്തില്‍ ഒരു ഇരട്ട നക്ഷത്രമാണ്. സിറിയസ് എ, സിറിയസ് ബി എന്നീ രണ്ടു നക്ഷത്രങ്ങള്‍ പരസ്പരം ഒന്നു പരിക്രമണം ചെയ്തു വരാന്‍ 50 വര്‍ഷം എടുക്കുന്നുണ്ട്. സൂര്യന്റെ ഇരട്ടി പിണ്ഡമുള്ള സിറിയസ് എയുടെ തിളക്കം സൂര്യന്റെ 25 മടങ്ങാണ്. സിറിയസ് ബി ഏതാണ്ട് സൂര്യന്റെ അത്ര തന്നെ പിണ്ഡമുള്ള നക്ഷത്രമാണ്. 200 കോടി വര്‍ഷത്തിനും 300 കോടി വര്‍ഷത്തിനും ഇടയിലായിട്ടാണ് ഇവയുടെ പ്രായം കണക്കാക്കിയിരിക്കുന്നത്. യൂറോപ്പില്‍ ഇതിനെ ഡോഗ്‍സ്റ്റാര്‍ എന്നാണ് അറിയപ്പെടുന്നത്. അവിടെ വേനല്‍ക്കാലത്ത് സൂര്യോദയത്തിനു തൊട്ടു മുമ്പായി കിഴക്ക് സിറയസ് ഉദിച്ചു വരുന്നതുകൊണ്ട് വേനല്‍ക്കാലത്തിനെ കാനിസ് ഡെയ്സ് എന്നും വിളിക്കാറുണ്ടത്രെ. ഈജിപ്തില്‍ നൈല്‍ നദിയിലെ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ടാണ് സിറിയസ് പ്രധാനമാവുന്നത്. സൂര്യോദയത്തിനു മുമ്പായി സിറിയസ് ഉദിക്കുന്നതു കാണാന്‍ തുടങ്ങിയാല്‍ നൈല്‍ നദിയില്‍ വെള്...

മാനത്തൊരു വേട്ടനായ

ഇമേജ്
      ഇപ്പോൾ ആകാശത്ത് കാണാൻ കഴിയുന്ന മനോഹരമായ ഒരു നക്ഷത്രക്കൂട്ടമാണ് കാനിസ് മേജർ അഥവാ ബൃഹത്ശ്വാനൻ. കാനിസ് എന്ന ലാറ്റിൻ വാക്കിന്റെ അർത്ഥം നായ എന്നാണ്. ഒറിയൺ എന്ന വേട്ടക്കാരന്റെ പ്രധാന വേട്ടനായയാണത്രെ ഇത്. ഒറിയൺ നക്ഷത്രഗണത്തിന്റെ ബെൽറ്റിനെ താഴേക്കു നീട്ടിയാൽ തിളക്കമുള്ള ഒരു നക്ഷത്രത്തിലെത്താൻ കഴിയും. ഇതാണ് സിറിയസ്. ഇത് നായയുടെ കണ്ണാണ്. ചിത്രം നോക്കി മറ്റു നക്ഷത്രങ്ങളെ കൂടി കണ്ടെത്താം. ഇവയെല്ലാം ചേർത്ത് ഒരു നായയുടെ ചിത്രം സങ്കല്പിക്കാവുന്നാതാണ്. ഭാരതീയർ ഇതിനെ ദേവശൂനി എന്നാണ് വിളിച്ചിരുന്നത്. രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ടോളമിയുടെ 48 ഗണങ്ങളുള്ള നക്ഷത്ര കാറ്റലോഗിൽ കാനിസ് മേജറും ഉണ്ടായിരുന്നു.        പുരാതന ഗ്രീസുകാർ വേനൽക്കാലത്തെ ശ്വാനദിനങ്ങൾ(Dog Days) എന്നു വിളിച്ചിരുന്നു. വേനൽച്ചൂടു കാരണം നായ്ക്കൾ ഭ്രാന്തു പിടിച്ചതു പോലെ ഓടി നടക്കുമായിരുന്നതു കൊണ്ടാണ് അവർ ഇങ്ങനെ വിളിച്ചിരുന്നത്. ഈ കാലത്തു തന്നെയാണ് സിറിയസ്സിനെ തലക്കു മുകളിൽ കാണാനാകുമായിരുന്നതും. അതുകൊണ്ട് ഈ നക്ഷത്രത്തെ ശ്വാനതാരം(Dog Star) എന്നും വിളിച്ചിരുന്നു. പുരാതന ഈജിപ്റ്റുകാർ സി...