പോസ്റ്റുകള്‍

2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ടൗ സെറ്റി

ഇമേജ്
ടൗ സെറ്റി എന്ന നക്ഷത്രത്തെ ഭ്രമണം ചെയ്യുന്ന നാലു ഗ്രഹങ്ങളെ കൂടി ഈ ആഴ്ചയിൽ സൗരയൂഥേതര ഗ്രഹങ്ങളുടെ കൂട്ടത്തിൽ ചേർത്തതോടെ ആകെ സൗരയൂഥേതരഗ്രഹങ്ങളുടെ എണ്ണം 3506 ആയി . വലിപ്പത്തിൽ ടൗ സെറ്റി സൂര്യനെ പോലെയും ഗ്രഹങ്ങൾ ഭൂമിയെ പോലെയും ആണ് . സിറ്റസ് നക്ഷത്രഗണത്തിൽ , 12 പ്രകാശവർഷങ്ങൾക്കപ്പുറത്തു കിടക്കുന്ന ഈ നക്ഷത്രത്തെ നമുക്ക് നഗ്നനേത്രങ്ങൾ കൊണ്ട് കാണാനും കഴിയും . സൂപ്പർ എർത്ത് വിഭാഗത്തിൽ പെടുന്ന രണ്ടു ഗ്രഹങ്ങൾ ജീവസാധ്യമേഖലയിൽ ആണ് സ്ഥിതി ചെയ്യുന്നത് . ജീവസാധ്യമേഖല എന്നതു കൊണ്ട് അർത്ഥമാക്കുന്ന ജലത്തിന് ദ്രാവകരൂപത്തിൽ സ്ഥിതി ചെയ്യാൻ കഴിയുന്ന പ്രദേശം എന്നു മാത്രമാണ് . നക്ഷത്രത്തെ നിരീക്ഷിക്കുമ്പോൾ കാണപ്പെട്ട വ്യതിയാനങ്ങൾ പഠിച്ചതിൽ നിന്നാണ് ഈ ഗ്രഹങ്ങളെ കണ്ടെത്തിയത് . ഈ സങ്കേതം ഉപയോഗിച്ച് ഒരു സെക്കന്റിൽ നക്ഷത്രത്തിനുണ്ടാവുന്ന 30 സെ . മീ . വ്യതിയാനം പോലും കണ്ടെത്താൻ കഴിയും . ഇംഗ്ലണ്ടിലെ ഹെർട്‌ഫോഷയർ യൂണിവേഴ്സിറ്റിയിലെ ഫാബോ ഫെഞ്ച് എന്ന ഗവേഷകന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ നക്ഷത്രങ്ങളെ കണ്ടെത്തിയത് .

സൂര്യന്റെ കേന്ദ്രം ആഴ്ചയിൽ ഒരിക്കൽ കറങ്ങുന്നു

ഇമേജ്
സോഹോ എടുത്ത സൂര്യന്റെ ചിത്രം സൂര്യൻ നമ്മുടെ ഏറ്റവും അടുത്ത നക്ഷത്രമാണെങ്കിലും അതിനെ കുറിച്ചുള്ള നിരവധി സംശയങ്ങൾ ഇപ്പോഴും നിലനില്ക്കുന്നുണ്ട് എന്നിരുന്നാലും , ആ ചോദ്യങ്ങളിൽ ഒന്ന് ഉത്തരം നൽകിയിട്ടുണ്ട് : സൂര്യന്റെ കോർ ഭ്രമണനിരക്ക് . Solar and Heliospheric Observatory (SOHO) എന്ന സൗരനിരീക്ഷണ ഉപഗ്രഹത്തി ലെ Global Oscillations at Low Frequencies (GOLF) ഉപകരണം ഉപയോഗിച്ച് ജ്യോതിശാസ്ത്രജ്ഞരുടെ ഒരു അന്താരാഷ്ട്ര സംഘം ആദ്യമായി സൂര്യന്റെ കാമ്പ് കറങ്ങുന്ന വേഗത അളന്നു . അത് ആഴ്ചയിൽ ഒരുതവണ എന്ന നിരക്കിൽ ആണ് . ഈ ഭ്രമണനിരക്ക് അളക്കാൻ അവർ വികസിപ്പിച്ചെടുത്ത നവീന രീതി ഉൾപ്പെടെയുള്ള അവയുടെ ഫലങ്ങൾ Astronomy & Astrophysics ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് . സോഹോ ഉപഗ്രഹം രണ്ട് പതിറ്റാണ്ടിലേറെക്കാലമായി സൂര്യനെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണ് . അതിന്റെ ഗോൾഫ് എന്ന ഉപകരണം സൗരോപരിതലത്തിലെ ചലനങ്ങൾ രേഖപ്പെടുത്തിക്കൊണ്ടിരുന്നു . ഇതിൽ നിന്നും ശാസ്ത്രജ്ഞർ സൂര്യന്റെ ആന്തരിക ഘടനയെ കുറിച്ചുള്ള വിവരങ്ങൾ വെളിച്ചത്തു കൊണ്ടുവന്നു . സൂര്യന്റെ കേന്ദ്രം ആഴ്ചയിൽ ഒരിക്കൽ കറങ