പോസ്റ്റുകള്‍

ജൂലൈ, 2011 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ശനിയിൽ കാലവർഷം!!!

ഇമേജ്
credit: ESA       ത്തിരി അതിശയോക്തി കൂട്ടി പറഞ്ഞതാ ട്ടോ. ന്നാലും ശനീല് മഴ ന്നൊക്കെ പറഞ്ഞാല് ഒരത്ഭുതന്യല്ലെ! ന്നാ ശ്ശി ന്റെവകേം ആയിക്കോട്ടെ ന്നങ്ങട്ട് വെച്ചു. കൊഴപ്പല്യാലോ. ണ്ടെങ്കി ഒന്നങ്ങട്ട് ക്ഷമിക്യാ. അല്ലാതെന്താ ചെയ്യാ?        അല്ലാ പ്പൊ പറഞ്ഞു വന്നതെന്താ? ശനീലെ മഴേടെ കാര്യല്ലെ? അതന്നെ. ന്നാ ബാക്കീം കൂടി അങ്ങട്ട് കേട്ടോളൂ ട്ടോ. കൊറേ കൊല്ലം മുമ്പന്നെ, കൃത്യായി പറഞ്ഞാ 1997ല്, ശാസ്ത്രജ്നന്മാര് ശനീടെ അന്തരീക്ഷത്തില് ജലബാഷ്പൊക്കെ കണ്ടെത്തീട്ട്ണ്ട്. എന്നാ ഇതെവിട്ന്നാ വര്ണത്‌ന്ന് എങ്ങന്യാ ണ്ടാവണത് ന്നൊന്നും ഈ വിദ്വാന്മാർക്കൊട്ടു മനസ്സിലായിട്ടുണ്ടായിര്‌ന്നില്യ. പ്പഴാണത്രെ അതിന്റെ ഗുട്ടൻസ് പിടി കിട്ട്യേത്.              ശനീടെ ഒരു ഉപഗ്രഹോണ്ട്. എൻസിലാഡസ് ന്നാ അതിന്റെ പേര്. ആളത്ര മോശക്കാരനൊന്ന്വല്ല. നമ്മട്യൊക്കെ അട്‌ക്കളേല് വെള്ളം അടച്ച് സൂക്ഷിക്ക്‌ണ പോല്യാ ആ വിദ്വാൻ വെള്ളം സൂക്ഷിച്ച് വെച്ചിരിക്കണതേ. പുറത്ത്‌ന്ന് നോക്യാ ഒന്നൂല്യ. വെറും മഞ്ഞ് മൂടിക്കെടക്കാന്നെ തോന്നൂ. ന്നാലോ ആ മഞ്ഞിന്റടീല് നെറച്ചും വെള്ളാത്രെ! ഇതെത്രേണ്ടാവും ന്ന ഒരു കണക്കും ആര്‌ടേം കയ്യില്‌ല്യ. ന്നാലും കുറേ  വെള്ളം മഞ്ഞ

അറിവിന്റെ പ്രഭാതം

ഇമേജ്
credit: NASA     നാസയുടെ ഡോൺ(Dawn) എന്ന ബഹിരാകാശ പേടകം ആസ്റ്ററോയ്‌ഡ് ബെൽറ്റിലെ ഭീമനായ വെസ്റ്റക്കു ചുറ്റും കറങ്ങി തുടങ്ങി. തുടർന്ന് അവയുടെ ക്ലോസ് അപ്പ് ചിത്രങ്ങൾ ഭൂമിയിലേക്ക് അയക്കാനും. ഭൂമിയിലെ ദൂരദർശിനികളിലൂടെയും മറ്റു ബഹിരാകാശ ദൂരദർശിനികളിലൂടെയും ലഭിച്ച ചിത്രങ്ങൾ മാത്രമേ ഇതു വരെയും നമ്മുടെ കൈയ്യിൽ ഉണ്ടായിരുന്നുള്ളു. അവയാകട്ടെ ഇതിന്റെ ഉപരിതലത്തെ കുറിച്ചു പഠിക്കുന്നതിന് വേണ്ടത്ര ഉപയുക്തമാകാത്തവയും ആയിരുന്നു. ഇതിനാണ് ഇപ്പോൾ ഒരു പരിഹാരമായിരിക്കുന്നത്. ഈ ചിത്രങ്ങൾ വെസ്റ്റയിലെ പർവ്വതങ്ങളെയും ഗർത്തങ്ങളെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നമുക്കു ലഭ്യമാക്കും. സൗരയൂഥത്തിന്റെ ആദ്യകാലത്തെ കുറിച്ചുള്ള പഠനങ്ങൾക്ക് ഇത് കൂടുതൽ കരുത്തേകും.      വെസ്റ്റയുടെ 16000കി.മീറ്റർ സമീപത്തു നിന്നുള്ള ദൃശ്യങ്ങളാണ് ഡോൺ ഇപ്പോൾ ലഭ്യമാക്കിക്കൊണ്ടിരിക്കുന്നത്. ഇതാദ്യമായാണ് വെസ്റ്റയുടെ ഇത്രയും അടുത്തു നിന്നുള്ള ദൃശ്യങ്ങൾ കിട്ടുന്നത്. ആഗസ്റ്റു മുതൽ ലഭ്യമായ വിവരങ്ങൾ വിശകലനം ചെയ്തു തുടങ്ങും. ഈ  പഠനങ്ങളിലൂടെ സൗരയൂഥത്തിന്റെ ആദ്യാധ്യായങ്ങളാണ് രചിക്കപ്പെടാൻ പോകുന്നത്.      530 കി.മീറ്ററാണ് ഇതിന്റെ വ്യാസം.ഭൂമിയിൽ നിന

ഇന്നാ പിടിച്ചോ പത്തു ഗ്രഹങ്ങൾ കൂടി

ഇമേജ്
credit: Oxford University       ഒരു അന്താരാഷ്ട്ര ജ്യോതിശാസ്ത്രസംഘം പത്തു പുതിയ ഗ്രഹങ്ങളെ കൂടി സൗരയൂഥത്തിനു പുറത്ത് കണ്ടെത്തിയിരിക്കുന്നു. ഏതാനും ദശലക്ഷം വർഷം മാത്രം പ്രായമുള്ള നെപ്ട്യൂൺ സമാന ഗ്രഹങ്ങളും ഇതിൽ പെടും. നെപ്ട്യൂണിനെ കണ്ടെത്തിയതിനു ശേഷം അതിന്റെ ഒരു വർഷം പൂർത്തിയായ ഈ സമയത്തു തന്നെ നടത്തിയ ഈ കണ്ടെത്തൽ കൂടുതൽ കൗതുകം തരുന്നതാണ്.      ഈ ഗ്രഹങ്ങളെ കണ്ടെത്തുന്നതിന് ഉപയോഗിച്ചത് CoRoT (Convection, Rotation and Transits) എന്ന ബഹിരാകാശദൂരദർശിനിയാണ്. ഫ്രഞ്ച് ബഹിരാകാശ ഏജൻസിയായ CNESനാണ് ഇതിന്റെ ഉടമസ്ഥാവകാശം.ജൂൺ 14ന് മാർസെയിലിൽ വെച്ചു നടന്ന രണ്ടാം കോറോട്ട് സിമ്പോസിയത്തിൽ വെച്ചാണ് ഈ ഗ്രഹങ്ങളെ കണ്ടെത്തിയ വിവരം പ്രഖ്യാപിച്ചത്.      ഇപ്പോൾ കണ്ടെത്തിയ പത്തു ഗ്രഹങ്ങളിൽ ഏഴെണ്ണം ചൂടൻ വ്യാഴം (hot jupiter) എന്ന വിഭാഗത്തിൽ പെടുന്നവയാണ്. മാത്രമല്ല ഇവ അസാധാരണമാം വിധം അടുത്തു കിടക്കുന്നവയും അതിദീർഘ ഭ്രമണപഥങ്ങളോടു കൂടിയവയും ആണ്. ഇവയിൽ ഒരെണ്ണം വളരെ പ്രായം കുറഞ്ഞ നക്ഷത്രത്തെയാണ് ഭ്രമണം ചെയ്യുന്നത് എന്ന പ്രത്യേകതയും ഉണ്ട്. മറ്റൊരു ഗ്രഹം ശനിയെക്കാൾ അല്പം വലിപ്പം കുറഞ്ഞതാണ്. ഇതിന്റെ തന്നെ രണ്ടു സഹഗ്രഹ