പോസ്റ്റുകള്‍

ജൂലൈ, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സൗരയൂഥത്തിന്റെ കേന്ദ്രം എവിടെയാ...?

ഇമേജ്
- അപ്പോ സൂര്യനല്ലേ സൗരയൂഥത്തിന്റെ കേന്ദ്രം? - അല്ലെന്നു ഞാൻ പറഞ്ഞില്ലല്ലോ. സൂര്യന്റെ കേന്ദ്രമല്ല സൗരയൂഥത്തിന്റെ കേന്ദ്രം എന്നല്ലേ പറഞ്ഞതുള്ളു. - എന്നു പറഞ്ഞാ മുഴ്വോനങ്ങട്ട് മനസ്സിലായില്യ - അതായത് നമുക്ക് ഒരു ഉദാഹരണം നോക്കാം. ഒരു വൃത്തത്തിന്റെ കേന്ദ്രം എന്നു പറഞ്ഞാലെന്താ? - അത് വൃത്തത്തിന്റെ നടൂല്ള്ള ബിന്ദു. - അതായത് ആ ബിന്ദുവിൽ നിന്നും വൃത്തപരിധിയിലുള്ള ഏതൊരു ബിന്ദുവിലേക്കും തുല്യദൂരമായിരിക്കും എന്നും പറയാലോ അല്ലേ. ഒരു ഗോളത്തിന്റെ കേന്ദ്രവും നമുക്ക് ഇതു പോലെ കണ്ടുപിടിക്കാം. ഗോളപരിധിയിലുള്ള ഏതൊരു ബിന്ദുവിൽ നിന്നും അതിന്റെ കേന്ദ്രത്തിലേക്കുള്ള ദൂരം തുല്യമായിരിക്കും. ഒരു സ്കെയിലിന്റെ മദ്ധ്യം എങ്ങനെ കാണാം? - അതിന്റെ രണ്ടറ്റത്തേക്കും തുല്യദൂരമുള്ള ഭാഗമായിരിക്കും അതിന്റെ മദ്ധ്യം. - ശരിയാണ്. 30 സെ.മീറ്റർ നീളമുള്ള ഒരു സ്കെയിലാണെങ്കിൽ 15 സെന്റീമീറ്റർ അടയാളപ്പെടുത്തിയ ഭാഗത്തായിരിക്കും അതിന്റെ മദ്ധ്യം. ഇനി നമുക്ക് ചെറിയൊരു പരീക്ഷണം ചെയ്തു നോക്കാം. ഇതാ 30 സെ.മീറ്റർ നീളമുള്ള ഒരു സ്കെയിലാണ് ഇത്. ഇതിനെ നിന്റെ വിരലുകൊണ്ട് ബാലൻസ് ചെയ്തു നോക്കൂ. - ദാ വിരല് സ്കെയിലിന്റെ നടൂല് വെച്ചാ മതീലോ. - എന