ഇവരാണത്രെ കൂടുതൽ ഈ അനാഥഗ്രഹങ്ങൾ
credit: NASA അലഞ്ഞു നടക്കുന്നവർ എന്നാണ് planet എന്ന വാക്കിന്റെ അർത്ഥം എന്ന് പ്രൈമറി ക്ലാസുകളിലെവിടെ നിന്നോ ആണ് നാമറിഞ്ഞത്. എന്നാൽ പിന്നീട് നാമറിഞ്ഞു ഇവർ വെറുതെ അലഞ്ഞു നടക്കുന്നവരല്ല എന്നും സ്വന്തമായ വൃത്തങ്ങൾ കൃത്യ സമയം വെച്ച് പൂർത്തിയാക്കുന്നവരാണ് എന്നും.അവർക്കു നിശ്ചയിച്ച വഴികളിൽ കൂടി മാത്രമേ അവർ സഞ്ചരിക്കൂ എന്നും ഇന്ന് നമുക്കറിയാം. എങ്കിലും ഇന്നും നമ്മൾ അവരെ planets എന്നു തന്നെ വിളിച്ചു കൊണ്ടിരിക്കും. ഒരിക്കലിട്ട പേര് പിന്നീട് സ്വഭാവമറിഞ്ഞതിനു ശേഷം മാറ്റാറില്ലല്ലോ. എന്നാൽ ശരിക്കും അലഞ്ഞു നടക്കുന്ന ഗ്രഹങ്ങളെ കുറിച്ച് കുറെ വിവരങ്ങളുമായി എത്തിയിരിക്കുന്നു ജപ്പാനിലെയും ന്യൂസിലാന്റിലെയും ഒരു സംഘം ശാസ്ത്രജ്ഞര്‍. ഒരു നക്ഷത്രത്തിനു ചുറ്റും കറങ്ങുന്ന ഗ്രഹങ്ങളെ കുറിച്ചാണ് നാം പഠിച്ചിട്ടുള്ളത്. എന്നാൽ സ്വന്തമായി ഒരു നക്ഷത്രം പോലുമില്ലാതെ നക്ഷത്രാന്തര സ്ഥലത്ത് അലഞ്ഞു നടക്കുന്ന പത്തിലേറെ അനാഥഗ്രഹങ്ങളെയാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. നക്ഷത്രങ്ങളെ പോലെ ഗാലക്സി കേന്ദ്രത്തെയാണ് ഇവ പ്രദക്ഷിണം ചെയ്യുന്നത്. വ്യാഴത്തെക്കാൾ വലിയ വാതകഗ്രഹങ്ങളാണിവ. ആദ്യകാലങ്ങളിൽ ഇവയെ നക്ഷത്രങ്ങളാകാൻ കഴ