പോസ്റ്റുകള്‍

ഒക്‌ടോബർ, 2011 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ബുധനിൽ ഗുഹകൾ കണ്ടെത്തി

ഇമേജ്
Credit: NASA നാസയുടെ മെസ്സഞ്ചർ ബഹിരാകാശപേടകം ജ്യോതിശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തിയ ഒരു കാഴ്ചയാണ് ഈ ആഴ്ച പങ്കിട്ടത്. ബുധനിലെ വലിയ ഗുഹകളെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ പുതിയതായി കിട്ടിയിട്ടുള്ളത്. ഇത് വളരെയേറെ അത്ഭുതകരമാണ് എന്നാണ് ജോൺ ഹോപ്കിൻസ് സർവ്വകലാശാലയിലെ ഗവേഷകനായ ഡേവിഡ് ബ്ലിവെറ്റ് പറയുന്നത്. കാരണം ബുധനിൽ അന്തരീക്ഷമില്ലാത്തതു കൊണ്ട് ഇവിടെ കാറ്റോ മഴയോ ഉണ്ടാവാനുള്ള സാധ്യത ഒട്ടും തന്നെ ഇല്ല. അതുകൊണ്ട് ജലപാതത്താലും മറ്റും സൃഷ്ടിക്കപ്പെടുന്ന ഗഹ്വരങ്ങൾ ബുധനിൽ ഉണ്ടാവുന്നില്ല. ഭൂമിയിലെ ഗുഹകൾ പ്രധാനമായും ഇങ്ങനെ രൂപം കൊണ്ടവയാണ്. അതുകൊണ്ടുതന്നെ ബുധനിലെ ഗുഹാസൃഷ്ടിക്കു കാരണമായി വർത്തിച്ചത് മറ്റെന്തെങ്കിലുമായിരിക്കണം. അത് എന്തെന്നുള്ള കണ്ടെത്തൽ ശാസ്ത്രജ്ഞരുടെ മുന്നിലുള്ള പുതിയ വെല്ലുവിളിയായി തീർന്നിരിക്കുകയാണ്. ഈ ഗുഹകൾക്ക് 60 അടി മുതൽ രണ്ടര കി.മീറ്റർ വരെ നീളവും 60 മുതൽ 120 അടി വരെ ആഴവുമുണ്ട്. ചൊവ്വയിലും ഇതുപോലെയുള്ള ഗുഹകൾ കണ്ടെത്തിയിട്ടുണ്ട്. പക്ഷെ ഇവയെല്ലാം ചൊവ്വയുടെ ദക്ഷിണധ്രുവത്തിലെ മഞ്ഞു പാളികൾക്കിടയിലാണ് കണ്ടെത്തിയിട്ടുള്ളത്. എന്നാൽ ബുധനിലാവട്ടെ കടുപ്പമേറിയ പാറകളിലാണ് ഈ ഗുഹകൾ  ഉള്ളത

ഒരായിരം സമുദ്രങ്ങളിലെ ജലവുമായി ദൂരെദൂരെയൊരു നക്ഷത്രം

ഇമേജ്
Credit: ESA/NASA TW ഹൈഡ്രെ- 175 പ്രകാശവർഷം അകലെ കിടക്കുന്ന ഒരു നക്ഷത്രമാണ്. ഇതിനു ചുറ്റും ശകലിത പദാർത്ഥങ്ങളുടെ ഒരു വലയമുണ്ട്(proto planetary disc). ഇവയാണ് പിന്നീട് ഗ്രഹങ്ങളായി രൂപം കൊള്ളുന്നത്. യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ഹെർഷൽ ബഹിരാകാശ ദൂരദർശിനി ഇതിനെ ഒന്നു കണ്ണു തുറന്നു നോക്കിയപ്പോൾ കണ്ടത് ഭൂമിയിലെ സമുദ്രങ്ങളെ പോലെയുള്ള ഒരായിരം സമുദ്രങ്ങളിൽ ഉൾക്കൊള്ളാവുന്നത്രയും ജലമാണ്. ദ്രാവകരൂപത്തിലല്ല വാതകരൂപത്തിൽ. ഇതിനുള്ളിൽ ഐസും പാറയും ചേർന്ന ഗ്രഹശകലങ്ങളും (planetasimals). ഇവ കൂടിച്ചേർന്നാണ് പിന്നീട് ഗ്രഹങ്ങൾ രൂപം കൊള്ളുന്നത്. TW ഹൈഡ്രെ ബാല്യം പിന്നിടുന്ന ഒരു നക്ഷത്രമാണ്. 5-10 ദശലക്ഷം വർഷങ്ങൾക്കിടയിലായിരിക്കും ഇതിന്റെ പ്രായം എന്നാണ് കണക്കാക്കിയിരിക്കുന്നത്. സൗരയൂഥരൂപീകരണത്തിനു ശേഷം ഭൂമിയിലേക്ക് ജലം വന്നത് സൗരയൂഥത്തെ വലയം ചെയ്തു കിടക്കുന്ന കൂയിപ്പർ വലയത്തിൽ നിന്നായിരിക്കുമെന്ന് വിശ്വസിക്കുന്നു. ഇതിനെ ശരിവെക്കുന്ന  തെളിവ് ഏതാനും ദിവസങ്ങൾക്കു മുമ്പ് ഹെർഷൽ പുറത്തു വിട്ടിരുന്നു. ഈ നിഗമനത്തെ ഉറപ്പിക്കാൻ സഹായിക്കുന്ന കൂടുതൽ തെളിവുകൾ പുതിയ കണ്ടെത്തലിൽ നിന്നും ലഭിക്കുമെന്ന് കരുതുന്നു. കൂടുലറിയാൻ:-

വാൽനക്ഷത്രപ്പെരുമഴ- ഇവിടെയല്ല കേട്ടോ.

ഇമേജ്
Image credit: NASA/JPL-Caltech വാൽനക്ഷത്രങ്ങൾ ധാരയായി വന്നുവീഴുന്ന അവസ്ഥയൊന്ന് ആലോചിച്ചു നോക്കൂ. എന്തു രസമായിരിക്കും അല്ലേ! അത്തരമൊരു സംഗതി നാസയുടെ സ്പിറ്റ്സർ ബഹിരാകാശ ദൂരദർശിനി കണ്ടെത്തിയിരിക്കുന്നു. ഇവിടെയൊന്നുമല്ല. അങ്ങു ദൂരെ ഏകദേശം 60 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഈറ്റാ കൊർവി എന്ന നക്ഷത്രത്തിനെ ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങളിലാണ് വാൽനക്ഷത്രങ്ങൾ തുടർച്ചയായി പതിച്ചു കൊണ്ടിരിക്കുന്നത്. പണ്ട് ഭൂമിയിലും ഇതു പോലെ വാൽനക്ഷത്രങ്ങൾ പതിച്ചിരുന്നുവത്രെ. മഞ്ഞും പാറയും മാത്രമായ ഇവയിൽ നിന്നാണ് ഭൂമിയിൽ ജലവും ജീവനും വന്നത് എന്ന ഒരു സിദ്ധാന്തവും നിലവിലുണ്ട്. ഇതിനു സമാനമായ ബോംബിങാണത്രെ ഈറ്റാ കാർവിയിലും ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഈ നക്ഷത്രത്തിനു ചുറ്റും ധാരാളം ശകലിത പദാർത്ഥങ്ങൾ നിറഞ്ഞ ഒരു വലയവും കണ്ടെത്തിയിട്ടുണ്ട്. വാൽനക്ഷത്രങ്ങളുടെ ജന്മസ്ഥലമാകാം ഈ പ്രദേശം. ഇവിടെ നിന്നു വരുന്ന വാൽനക്ഷത്രങ്ങൾ, ഭൂമിയെ പോലെ ഒരു ഗ്രഹം ഈറ്റാ കൊർവിക്കുണ്ടെങ്കിൽ അതിനെ ഇടിക്കാനുള്ള സാദ്ധ്യതയും ധാരാളമുണ്ട്. ഒരു ബില്യൻ വർഷത്തെ പ്രായമാണ് ശാസ്ത്രജ്ഞർ ഇതിനു കണക്കാക്കിയിരിക്കുന്നത്. ആന്തരസൗരയൂഥത്തിലേക്ക് അതിവിദൂരഹിമഖണ്ഡങ്ങ

കരീന നെബുല

ഇമേജ്
credit: NASA            നക്ഷത്രങ്ങൾ ഇപ്പോഴും ജനിച്ചു കൊണ്ടിരിക്കുന്ന നെബുലകളിൽ ഒന്നാണ് കരീന നെബുല. ഭൂമിയിൽ നിന്ന് 75,000 പ്രകാശവർഷം അകലെ കിടക്കുന്ന ഇതിന്റെ സ്ഥാനം ആകാശഗംഗയിലെ സജിറ്റാറിയസ്-കരീന ഹസ്തത്തിലാണ്. ചന്ദ്ര എക്സ് റേ ഓബ്സർവേറ്ററി 14,000ലേറെ നക്ഷത്രങ്ങളെ ഈ പ്രദേശത്ത് കണ്ടെത്തിയിട്ടുണ്ട്.      ചന്ദ്ര ലഭ്യമാക്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നെബുലയിലെ Trumpler 15 എന്നറിയപ്പെടുന്ന ഭാഗത്ത് വലിയ നക്ഷത്രങ്ങളിൽ പലതും നശിച്ചു പോയിരിക്കുന്നു എന് ന നിഗമനത്തിലാണ് ശാസ്ത്രജ്ഞരിപ്പോൾ . ഈ ഭാഗത്തു നിന്നുള്ള എക്സ്-റേ നിർഗ്ഗമനം പ്രതീക്ഷിച്ച അളവിലില്ല എന്നതാണ് അവരെ ഈ നിഗമനത്തിൽ എത്തിച്ച ഒരു കാരണം. സൂപ്പർ നോവ സ്ഫോടനങ്ങളിലൂടെ ഇവിടെയുള്ള വൻനക്ഷത്രങ്ങൾ തകർന്നു പോയിരിക്കാമെന്നാണ് കരുതുന്നത്. ആറു ന്യൂട്രോൺ നക്ഷത്രങ്ങളെ തിരിച്ചറിഞ്ഞതും ഇതിനു തെളിവായി ഇവർ ചൂണ്ടിക്കാട്ടുന്നു. പിണ്ഡം കൂടിയ നക്ഷത്രങ്ങൾ സൂപ്പർ നോവ സ്ഫോടനത്തിനു ശേഷം ആയിത്തീരുന്ന അവസ്ഥയാണ് ന്യൂട്രോൺ നക്ഷത്രമെന്നത്.  മുൻകാല നിരീക്ഷണങ്ങളിൽ ഒരു സൂപ്പർ നോവ മാത്രമെ ഇവിടെ നിന്ന് കണ്ടെത്തിയിരുന്നുള്ളു.

ഒക്ടോബറിലെ ആകാശം

ഇമേജ്
ഒക്ടോബർ മാസം പതിനഞ്ചാം തിയ്യതിയിൽ രാത്രി 8 മണിക്ക് മദ്ധ്യകേരളത്തിൽ കാണുന്ന ആകാശ ദൃശ്യമാണിത്. എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്ന വൃശ്ചികം, ഭാദ്രപദം എന്നീ രാശികൾ ഇപ്പോൾ കാണാം.

ചൊവ്വ: ഒരു വീഡിയോ ദൃശ്യം

ഇമേജ്
     ചൊവ്വയുടെ പ്രതല ദൃശ്യങ്ങൾ വീഡിയോ രൂപത്തിൽ. നാസയുടെ ചൊവ്വ പര്യവേക്ഷണ വാഹനമായ ഓപ്പർച്യൂണിറ്റി വിക്ടോറിയ ഗർത്തം മുതൽ എൻഡവർ ഗർത്തം വരെ നടത്തിയ യാത്രയുടെ ദൃശ്യങ്ങളാണ് ഈ വീഡിയോയിലുള്ളത്. ചരിത്രമായി മാറിയ ഈ 21 കി.മീറ്റർ യാത്രയുടെ ദൈർഘ്യം 2008 മുതൽ 2010 വരെയുള്ള മൂന്നു വർഷങ്ങളായിരുന്നു. യാത്രക്കിടയിൽ ശേഖരിച്ച 309 ചിത്രങ്ങൾ ഉപയോഗിച്ചാണ് ഈ വീഡിയോ നിർമ്മിച്ചിട്ടുള്ളത്.      എൻഡവർ ഗർത്തത്തിന്റെ വക്കും ചൊവ്വയുടെ ചക്രവാളവും ഉപരിതലത്തിലെ ഉയർച്ച താഴ്ചകളും കുഞ്ഞു ഗർത്തങ്ങളും ചിത്രങ്ങളിൽ കാണാൻ കഴിയും. യാത്രക്കു ബുദ്ധിമുട്ടുള്ള ഭൂപ്രദേശങ്ങളിൽ വാഹനം വഴിമാറിപ്പോകുന്നതായും ദൃശ്യങ്ങളിൽ നിന്നു മനസ്സിലാകും. സൗണ്ട് ട്രാക്കും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചൊവ്വാ ഉപരിതലത്തിലൂടെ സഞ്ചരിക്കുമ്പോൾ ഓപ്പർച്യൂണിറ്റിക്കുണ്ടാകുന്ന ചലനങ്ങളിൽ നിന്നുണ്ടാകുന്നതാണ് ഈ ശബ്ദം. ഉറച്ച പാറപോലെയുള്ള പ്രതലങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ കൂടുതൽ ശബ്ദവും മണൽ പ്രദേശങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ കുറഞ്ഞ ശബ്ദവും കേൾക്കാം.     ഓപ്പർച്യൂണിറ്റിയുടെയും അതിന്റെ കൂട്ടുവാഹനമായ സ്പിരിറ്റിന്റെയും മൂന്നു മാസത്തെ പ്രാഥമിക ദൗത്യം 2004 ഏപ്രിൽ മാസത

ഭൂമിയിലേക്ക് ഇടിച്ചിറങ്ങിയ സമുദ്രം

ഇമേജ്
ക്രെഡിറ്റ്‌: നാസ       സഗരപുത്രന്മാർ പാതാളഗർത്തം കുഴിച്ചിട്ടാണ് സമുദ്രം ഉണ്ടായതെന്ന് പുരാണങ്ങളിൽ പറയുമ്പോൾ ഭൂഗർഭത്തിൽ നിന്നുയർന്നു വന്നതാണെന്നും ആകാശത്തു നിന്നും ഒഴുകിയിറങ്ങിയതാണെന്നുമുള്ള രണ്ടഭിപ്രായങ്ങൾ ശാസ്ത്രലോകത്ത് സജ്ജീവമായുണ്ട്. രണ്ടു കൂട്ടർക്കും അവരുടേതായ കാരണങ്ങളും അവതരിപ്പിക്കാനുണ്ട്.      ഇതാ ഇപ്പോൾ ഭൂമിയിലെ സമുദ്രജലം ആകാശത്തു നിന്നെത്തിയതാണെന്നുള്ളതിന് പുതിയ തെളിവുകളുമായെത്തിയിരിക്കുന്നു ഒരു വിഭാഗം ശാസ്ത്രജ്ഞർ. ബഹിരാകാശത്തു നിന്നു പറന്നെത്തിയ വലിയ മഞ്ഞുകട്ടകളായിരിക്കാം ഭൂമിയിലെ സമുദ്രങ്ങൾക്ക് ആദികാരണമെന്ന് ഇവർ വിശ്വസിക്കുന്നു.      യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ഹെർഷൽ ഇൻഫ്രാറെഡ് ബഹിരാകാശ ദൂരദർശിനിയിൽ നിന്നും ലഭിച്ച പുതിയ വിവരങ്ങളാണ് സമുദ്രങ്ങൾ ബഹിരാകാശത്തു നിന്ന് വിരുന്ന് വന്നവരാണ് എന്നതിന് പുതിയ തെളിവുകളാവുന്നത്. വാൽനക്ഷത്രങ്ങളിലടങ്ങിയിട്ടുള്ള ജലത്തിന്റെ ഘടനയും ഭൂമിയിലെ സമുദ്രജലത്തിന്റെ ഘടനയും ഒന്നു തന്നെയാണ് എന്നതാണ് പുതിയ നിഗമനങ്ങൾക്കടിസ്ഥാനം. "പുതിയ കണ്ടെത്തലുകൾ ഭൂമിയിലെ വൻജലശേഖരത്തിനു പിന്നിൽ വാൽനക്ഷത്രങ്ങൾക്കുള്ള പങ്കു കൂടി വെളിപ്പെടുത്തുന്നതാണ്" കാലിഫോർ

ഇതുവരെ

കൂടുതൽ‍ കാണിക്കുക