പോസ്റ്റുകള്‍

ചന്ദ്രൻ എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഇതാ ഭൂമിയിൽ വീണ്ടുമൊരമ്പിളിത്തുണ്ട്

ഇമേജ്
കടപ്പാട്; Birger Rasmusse n      മാനത്തുനിന്നു ചിരിക്കുന്ന അമ്പിളിമാമന്റെ ഒരു തുണ്ടെങ്ങാൻ വീണുകിട്ടിയെങ്കിൽ, പളുങ്കുഗോട്ടികളോടൊപ്പം ചില്ലുഭരണിയിലിട്ടു സൂക്ഷിച്ചുവെക്കാമായിരുന്നു! എന്റെ ബാല്യകൗതുകങ്ങളിൽ ഒന്നായിരുന്നു ഇതും. പിന്നീട് നമ്മുടെ മാമന്മാരിൽ ചിലർ ചന്ദ്രനിൽ പോയി അവിടത്തെ കല്ലും മണ്ണുമെല്ലാം വാരിക്കൊണ്ടുവന്നു എന്ന അറിവിന്റെ വളർച്ചയിൽ വിചാരിച്ചപോലെ ഭംഗിയുള്ളവല്ല അവയെന്നു തിരിച്ചറിഞ്ഞു. അറിവിന്റെ കൗതുകങ്ങൾ അവയിൽ മറഞ്ഞു കിടപ്പുണ്ട് എന്ന തിരിച്ചറിവ് ഇതോടൊപ്പം രൂപംകൊള്ളുകയും ചെയ്തു. അതുകൊണ്ട് ജലാശയത്തിൽ പ്രതിബിംബിക്കുന്ന അമ്പിളിയെ കാണുമ്പോഴുണ്ടാകുന്ന കൗതുകം തന്നെയാണ് അവിടെയുള്ള പദാർത്ഥങ്ങളുടെ സാമ്പിളുകൾ ഭൂമിയിൽ കണ്ടെത്തി എന്നറിയുമ്പോഴും ഉണ്ടാകുന്നത്. ഇതാ ആ കൂട്ടത്തിലേക്ക് പുതിയ ഒരു വാർത്ത കൂടി വന്നിരിക്കുന്നു.      ചന്ദ്രനിൽ നിന്നും ഭൂമിയിലേക്കു കൊണ്ടുവന്ന ശിലാശകലങ്ങളിൽ കണ്ടെത്തിയ ധാതുക്കളായിരുന്നു armalcolite, pyroxferroite, tranquillityite എന്നിവ. ഇവയിൽ ആദ്യം പറഞ്ഞ രണ്ടെണ്ണവും ചാന്ദ്രശിലകൾ ഭൂമിയിലെത്തി പത്തു വർഷം തികയുന്നതിനു മുമ്പുതന്നെ ഭ...

ചന്ദ്രന്റെ പുതിയ മാപ് റെഡി

ഇമേജ്
credit: NASA ചന്ദ്രന്റ കൂടുതൽ വ്യക്തതയുള്ള മാപ് നാസ പ്രസിദ്ധീകരിച്ചു. ലൂണാർ റക്കണൈസൻസ് ഓർബിറ്ററിൽ(LRO) നിന്നും ലഭിച്ച ഇമേജുകൾ ഉപയോഗിച്ചാണ് ഇത് സൃഷ്ടിച്ചിട്ടുള്ളത്. 328 അടി കൃത്യതയാണ് ഇതിന് അവകാശപ്പെടുന്നത്.

പണ്ടു പണ്ട് രണ്ട് അമ്പിളിമാമൻമാരുണ്ടായിരുന്നത്രെ!!!

ഇമേജ്
     ഇതൊരു മുത്തശ്ശിക്കഥയല്ല കേട്ടോ. ശാസ്ത്രജ്ഞന്മാർ കമ്പ്യൂട്ടർ മോഡലുകൾ ഉപയോഗിച്ച് സമർത്ഥിച്ച ഒരു ഭൂതകാല സംഭവത്തെ കുറിച്ചാണ്  പറയുന്നത്. ഏതാണ്ട് നാല് ബില്യൺ വർഷങ്ങൾക്ക് മുമ്പ് ഭൂമിക്ക് രണ്ട് ചന്ദ്രന്മാരുണ്ടായിരുന്നത്രെ. പിന്നീട് അവ കൂട്ടിയിടിച്ച് ഒന്നായതാണ് ഇന്നു നാം കാണുന്ന ചന്ദ്രൻ എന്നു വിശദീകരിക്കുന്ന ഒരു പഠനം ആഗസ്റ്റ്  4ന്റെ നാച്വർ മാഗസിനിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു.      ചന്ദ്രന്റെ ഭൂമിക്ക് അഭിമുഖമായ വശം മറുവശത്തെ അപേക്ഷിച്ച് പർവ്വതങ്ങളും ഗർത്തങ്ങളും കുറഞ്ഞ് കൂടുതൽ നിരപ്പായിരിക്കുന്നതിന്റെ കാരണം ഇതാണത്രെ. ദശലക്ഷക്കണക്കിനു വർഷങ്ങൾക്കു മുമ്പ് ചൊവ്വയോളം പോന്ന ഒരു പ്രാഗ്-ഗ്രഹം ഭൂമിയിൽ വന്നിടിച്ചതിന്റെ ഫലമായി തെറിച്ചു പോയ പദാർത്ഥങ്ങൾ കൂടിച്ചേർന്നാണ് ചന്ദ്രൻ ഉണ്ടായത് എന്നാണ് ചന്ദ്രോൽപത്തിയെ കുറിച്ച്  അംഗീകരിക്കപ്പെട്ട ഒരു സിദ്ധാന്തം. ഇങ്ങനെ തെറിച്ചു പോയ ശകലങ്ങൾ രണ്ടു ചന്ദ്രന്മാരായാണ് രൂപം കൊണ്ടത് എന്നാണ് പുതിയ പഠനത്തിൽ പറയുന്നത്. ഇതിൽ ചെറിയ ചന്ദ്രന്റെ വലിപ്പം വലിയതിന്റെ പതിമൂന്നിൽ ഒരു ഭാഗം മാത്രമായിരുന്നു.    ...

ആഗോളചാന്ദ്രവാരം

ഇമേജ്
     2009ൽ ലോകം അന്താരാഷ്ട്രജ്യോതിശാസ്ത്രവർഷമായി ആഘോഷിച്ചു. എന്നാൽ പിന്നീട് അതിനൊരു തുടർച്ച ഉണ്ടായില്ല. എങ്കിലും അതിരുകളില്ലാത്ത ജ്യോതിശാസ്ത്രജ്നന്മാരുടെ സംഘടന തുടർന്നുള്ള വർഷങ്ങളിൽ ഏപ്രിൽ മാസം അന്താരാഷ്ട്ര ജ്യോതിശസ്ത്രമാസമായി ആഘോഷിക്കാൻ തീരുമാനിച്ചു. അതനുസരിച്ച് ഈ ഏപ്രിൽ മാസം വ്യത്യസ്തമായ ചില പരിപാടികൾ അവർ ആ‍വിഷ്കരിച്ചിട്ടുണ്ട്. അതിലൊന്നാണ് ഏപ്രിൽ 10 മുതൽ 16 വരെ നീണ്ടു നിൽക്കുന്ന അന്താരാഷ്ട്ര ചാന്ദ്രവാരം.       10 മുതൽ 16 വരെയുള്ള ദിവസങ്ങൾ ചന്ദ്രന്റെ മുഖത്തിനു വരുന്ന വ്യതിയാനങ്ങൾ നിരീക്ഷിക്കാൻ വളരെ അനുകൂലമാണ്. ടെലിസ്കോപ്പുപയോഗിക്കുന്നവർക്ക് ഗർത്തങ്ങളും മറ്റും ഓരോന്നോന്നായി നിരീക്ഷിച്ചു കണ്ടെത്തുന്നതിന് ഈ ദിവസങ്ങൾ ഉപയോഗിക്കാവുന്നതാണ്.       ‘ഒരേ ജനത ഒരേ ആകാശം‘ എന്നതാണ് അതിരുകളില്ലാത്ത ജ്യോതിശാസ്ത്രജ്നന്മാരുടെ( Astronomers Without Borders ) മുദ്രാവാക്യം. ഈ ദിവസങ്ങളിൽ ചന്ദ്രനു നേരെ തിരിച്ചു വെച്ച ടെലിസ്കോപുകളിൽ നിന്നുള്ള തത്സമയ ദൃശ്യങ്ങൾ അസ്ട്രോണമി ലൈവ് എന്ന സൈറ്റിൽ നിന്ന് ലഭിക്കും. 16നുള്ള ക്രേറ്റർ ഹണ്ട് എന്ന പരിപാടിയിൽ ച...