പ്രണയദൂതുമായി വോയെജർ
credit: NASA ഒരു യുവതിയുടെ പ്രണയ ഭാവത്തിന്റെ മസ്തിഷ്കതരംഗങ്ങളെ ആവാഹിച്ചെടുത്ത് അങ്ങു ദൂരെ സൌരയൂഥത്തിനുമപ്പുറം കാത്തിരിക്കുന്ന ഒരു അജ്നാത കാമുകന് കൈമാറാനുള്ള യാത്രയിലാണ് വോയെജർ രണ്ടാമൻ. ഭാഷ ഒരു പ്രശ്നമാകില്ല , മസ്തിഷ്കതരംഗങ്ങൾ പരസ്പരം പങ്കു വെക്കാനായാൽ. 30 വർഷത്തിലേറെയായി യാത്ര തുടങ്ങിയിട്ട്. അന്നത്തെ ആ യുവതിക്ക് ഇപ്പോൾ എന്തായിരിക്കും പ്രായം ? ഇനിയും എത്ര ആയിരം വർഷം കഴിയും ആ സന്ദേശം ലക്ഷ്യത്തിലെത്താൻ ? സംഗീതത്തെ സ്നേഹിച്ചിരുന്ന ശാസ്ത്രജ്നനായിരുന്നു കാൾ സാഗൻ. പ്രണയമില്ലാതെ എന്തു സംഗീതം ? അതു കൊണ്ടു തന്നെയായിരിക്കണം തന്റെ സ്വപ്ന പദ്ധതിയിൽ ഒരു പ്രണയസന്ദേശം കൊരുത്തു വെക്കാൻ അദ്ദേഹം തീരുമാനിച്ചത്. ഇതു കൂടാതെ ഇന്ത്യയുടെ വാനമ്പാടി ലതാമങ്കേഷ്കറുടെതടക്കം നിരവധി പ്രശസ്ത സംഗീതജ്നരുടെ ഗാനങ്ങളുടെ സാമ്പിളുകളും ഇതിലുണ്ട്. ഭൂമിയുടെ വ്യത്യസ്ത ഭാഗങ്ങളുടെ 118 ഫോട്ടോഗ്രാഫുകളും വ്യത്യസ്തങ്ങളായ കുറെ ശബ്ദങ്ങളും റെക്കോർഡു ചെയ്തവയുടെ കൂട്ടത്തിലുണ്ട്. പിന്നെ 55 ഭാഷകളിലുള്ള ആശംസാസന്ദേശങ്ങളും. ഇവയെല്ലാമായി വോയേജർ പേടകങ്ങൾ ഇപ്പോഴും യാത്ര തുടർന്നു കൊണ്ടിരിക്കുകയാണ്. പോകുന്ന വഴിയിൽ കാണുന്ന വിവരങ