പോസ്റ്റുകള്‍

സൗരയൂഥേതര ഗ്രഹം എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

അങ്ങു ദൂരെ കുഞ്ഞുഗ്രഹങ്ങൾ

ഇമേജ്
കടപ്പാട് : NASA സൗരയൂഥത്തിനു പുറത്തു പുതിയ ഗ്രഹങ്ങളെ കണ്ടെത്തുന്നത് ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുക തന്നെയാണ്. അതിനായി പ്രത്യേകം നിയോഗിച്ച കെപ്ലർ ദൗത്യം അതിന്റെ ജോലി ഭംഗിയായി ചെയ്തുകൊണ്ടിരിക്കുന്നു. കെപ്ലർ ഇപ്പോഴിതാ ഒരു പുതിയ വാർത്തയുമായി വന്നിരിക്കുന്നു. കുഞ്ഞുഗ്രഹങ്ങളുടെ ഒരു ഗ്രഹവ്യവസ്ഥ ഭൂമിയിൽ നിന്നും 210 പ്രകാശവർഷങ്ങൾക്കപ്പുറത്തു നിന്നും കണ്ടെടുത്തിരിക്കുന്നു. ഇവയിൽ ഏറ്റവും ചെറുതിന് നമ്മുടെ ചന്ദ്രനെക്കാൾ അല്പം കൂടി വലിപ്പം മാത്രമേ ഉള്ളു. ബുധനെക്കാളും ചെറിയ ഈ ഗ്രഹത്തിന് കെപ്ലർ 37ബി എന്നാണ് പേരിട്ടിക്കുന്നത്. കെപ്ലർ 37സി എന്ന ഗ്രഹം ശുക്രനെക്കാൾ അല്പം ചെറുതാണ്. കെപ്ലർ 37 ഡി ആകട്ടെ ഭൂമിയെക്കാൾ വലുതും.      ഭൂമിയിൽ നിന്നും 210 പ്രകാശവർഷങ്ങൾക്കകലെ ലൈറ നക്ഷത്രഗണത്തി ന്റെ ദിശയിൽ കിടക്കുന്ന ഈ ഗ്രഹങ്ങൾ   ഭ്രമണം ചെയ്യുന്ന നക്ഷത്രത്തിന് നമ്മുടെ സൂര്യന്റെ വലിപ്പമാണുള്ളത്. കെപ്ലർ 37 എന്നാണ് ഈ ഗ്രഹവ്യവസ്ഥക്ക് പേരിട്ടിരിക്കുന്നത്. മൂന്നു ഗ്രഹങ്ങളും സൂര്യനും ബുധനും തമ്മിലുള്ള അകലത്തെക്കാൾ കു റ ഞ്ഞ അകലത്തിലാണ് അവയുടെ നക്ഷത്രത്തെ ചുറ്റുന്നത്. കെപ്ലർ 37ബി എന്ന ഗ്രഹത്തിന്...

അനന്തവിദൂരതയിലൊരു കുഞ്ഞുഗ്രഹം

ഇമേജ്
കടപ്പാട്: നാസ സൗരയൂഥേതര ഗ്രഹങ്ങളെ കുറിച്ചുള്ള അന്വേഷണം തുടങ്ങിയിട്ട് കാലമേറെയായി . ആയിരത്തിലേറെ ഗ്രഹങ്ങളെ സൗരയൂഥത്തിനു പുറത്തു കണ്ടെത്തുകയും ചെയ്തു . ഇവയിൽ ഭൂരിഭാഗവും ഭീമൻ വാതകഗ്രഹങ്ങളായിരുന്നു . കൊച്ചുഗ്രഹങ്ങളെ കണ്ടെത്തുക എന്നത് വളരെ പ്രയാസമേറിയ ജോലിയാണ് . അതുകൊണ്ടുതന്നെ കണ്ടെത്തിയ കുഞ്ഞുഗ്രഹങ്ങളുടെ എണ്ണം വളരെ കുറവാണുതാനും . എന്നാൽ ശാസ്ത്രജ്ഞരുടെ അഭിപ്രായം കൊച്ചുഗ്രഹങ്ങളായിരിക്കും എണ്ണത്തിൽ കൂടുതൽ എന്നാണ് . പ്രകാശവർഷങ്ങൾക്കപ്പുറത്തു നിൽക്കുന്ന അവയെ കണ്ടെത്തുക എളുപ്പമല്ല എന്നുമാത്രം . എന്നാൽ ഇതിനിടയിലും ഒരു കൊച്ചുഗ്രഹത്തിന്റെ സാന്നിദ്ധ്യം ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞിരിക്കുന്നു . അതും ഭൂമിയേക്കാൾ വളരെ ചെറുത് . ഭൂസമാനഗ്രഹങ്ങളെ കണ്ടെത്തിയാൽ തന്നെ ആഹ്ലാദഭരിതരാകാറുള്ളവരുടെ കൈയ്യിലേക്ക് അതിനെക്കാൾ ചെറിയതൊന്നു കിട്ടിയാലുണ്ടാവുന്ന അവസ്ഥ എന്തായിരിക്കും ? UCF-1.01 എന്നു പേരിട്ടിരിക്കുന്ന ഈ ഗ്രഹം സ്ഥിതിചെയ്യുന്നത് ഭൂമിയിൽ നിന്ന് 33 പ്രകാശവർഷങ്ങൾക്കപ്പുറത്താണ് . ഫ്ലോറിഡ സർവ്വകലാശാലയിലെ ശാസ്ത്രജ്ഞനായ കെവിൻ സ്റ്റീവൻസൻ പറഞ്ഞത് ഇപ്രകാരമാണ് : “ വളരെ ചെറുതും വളരെ ചൂടേറിയതുമായ ഒരു ഗ്രഹം ഉണ്ടെന്നുള്ളതി...

നവഗ്രഹങ്ങളുമായി ഒരു നക്ഷത്രം!

ഇമേജ്
സൗരയൂഥത്തിൽ നിന്ന് പ്ലൂട്ടോയെ പുറത്താക്കിയതോടെ നവഗ്രഹങ്ങൾ എന്ന പ്രയോഗം ജ്യോതിഷത്തിൽ മാത്രമായി ഒതുങ്ങിപ്പോയിരിക്കുകയായിരുന്നല്ലോ . എന്നാൽ ഇപ്പോഴിതാ ആ വിഷമം തീർക്കാൻ ഒരു നക്ഷത്രം ഒമ്പതു ഗ്രഹങ്ങളെ ചേർത്തു പിടിച്ചുകൊണ്ടെത്തിയിരിക്കുന്നു . ഭൂമിയിൽ നിന്നും 130 പ്രകാശവർഷം അകലെയുള്ള HD 10180 എന്ന നക്ഷത്രമാണ് നവഗ്രഹകൂട്ടായ്മയുമായി രംഗത്തെത്തിയിരിക്കുന്നത് . Astronomy and Astrophysics എന്ന ജേർണലിലാണ് പുതിയ വിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത് . ചിലിയിലെ 3.6 മീറ്റർ ഹാർപ്സ് ( High Accuracy Radial Velocity Planet Searcher ) ടെലിസ്കോപ്പിൽ നിന്നും ലഭിച്ച വിവരങ്ങൾ വിശകലനം ചെയ്തപ്പോഴാണ് സൂര്യനോടു സമാനത പുലർത്തുന്ന HD 10180 എന്ന നക്ഷത്രത്തിനു ചുറ്റും ഒമ്പതു ഗ്രഹങ്ങൾ ഭ്രമണം ചെയ്യുന്നുണ്ടെന്ന വിവരം ലഭിച്ചത് . ഇതിലെ രസകരമായ വസ്തുത ഇതേ വിവരങ്ങൾ മുമ്പു വിശകലനം ചെയ്തതിൽ നിന്ന് ആറു ഗ്രഹങ്ങൾ തീർച്ചയായും ഉണ്ടെന്നും ഏഴാമതൊന്നു കൂടി ഉണ്ടാവാനുള്ള സാദ്ധ്യത ഉണ്ടെന്നുമുള്ള നിഗമനത്തിലായിരുന്നു ശാസ്ത്രജ്ഞർ എത്തിയിരുന്നത് . ഏഴാമത്തെ ഗ്രഹത്തിന്റെ കാര്യം തീർച്ചപ്പെടുത്തുന്നതിനു വേണ്ടി നടത്തിയ തുടർപഠങ്ങളിൽ നിന്നാ...