പോസ്റ്റുകള്‍
ഡിസംബർ, 2010 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു
പുതുവര്‍ഷപ്പുലരിയെ വരവേല്‍ക്കാന്‍ അമ്പിളിക്കൈ പിടിച്ചെത്തുന്നു ശുക്രന്
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
പുതുവര്‍ഷത്തെ എതിരേല്‍ക്കാന്‍ ഭൂമിയില്‍ മാത്രമല്ല ആകാശത്തും ചില ഒരുക്കങ്ങളൊക്കെ നടക്കുന്നുണ്ട്. പുതുവര്‍ഷ സൂര്യനെ ചന്ദ്രനും ശുക്രനും ഒരുമിച്ചു സ്വീകരിക്കുന്ന കാഴ്ചയാണ് ഇപ്രാവശ്യം ആകാശത്തുകാണാന്‍ കഴിയുക. രാവിലെ മൂന്നരയോടു കൂടി ശുക്രന്‍ കിഴക്കുദിക്കും. പതിനഞ്ചു മിനിട്ടിനു ശേഷം ചന്ദ്രനും. ഏഴ് എട്ടു ഡിഗ്രി വ്യത്യാസത്തില്‍ രണ്ടു പേരെയും കാണാം. സൂര്യനുദിക്കുമ്പോള്‍ ഇവ ഏതാണ്ട് നാല്‍പതു ഡിഗ്രി ഉയരത്തില്‍ എത്തിയിരിക്കും. ശുക്രന്‍ ഇപ്പോള്‍ വളരെ തിളക്കം കൂടിയ അവസ്ഥയിലാണുള്ളത്. സിറിയസിനെക്കാള്‍ ഏകദേശം പതിനേഴു മടങ്ങു പ്രകാശമാനം ഇപ്പോള്‍ ശുക്രനുണ്ട്. ശുക്രനെ സൂര്യോദയത്തിനു ശേഷം കാണണമെന്നുണ്ടോ? അല്‍പം ബുദ്ധിമുട്ടിയാല്‍ അതും സാദ്ധ്യമാണ്. സൂര്യോദയത്തിനു മുമ്പു തന്നെ ആകാശത്തു നോക്കി ചന്ദ്രനും ശുക്രനും തമ്മിലുള്ള അകലം മനസ്സില്‍ കുറിച്ചു വെക്കുക. അതിനു ശേഷം സൂര്യന്‍ ഉദിക്കുന്ന സമയത്ത് വീടിന്റെ പടിഞ്ഞാറു ഭാഗത്തു പോയി അധികം പ്രകാശമെത്താത്തിടത്തു നിന്ന് നേരത്തെ നമ്മള്‍ മനസ്സില്‍ കുറിച്ചിട്ട സ്ഥാനം കണ്ടെത്തുക. അവിടെ ...
സോഹോ രണ്ടായിരം വാല്‍നക്ഷത്രങ്ങളെ കണ്ടു
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
സോഹോ ( SOHO - Solar and Heliospheric Observatory) സൂര്യനെ പഠിക്കാന്‍ വേണ്ടി യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും നാസയും ചേര്‍ന്ന് വിക്ഷേപിച്ച ബഹിരാകാശപേടകമാണ്. സൂര്യനെ കുറിച്ചുള്ള നിരവധി വിവരങ്ങള്‍ ഇതു നമുക്കു നല്‍കിയിട്ടുണ്ട്. അതിനോടൊപ്പം തന്നെ സൂര്യനെ സന്ദര്‍ശിക്കാന്‍ വരുന്ന വാല്‍നക്ഷത്രങ്ങളെ കുറിച്ചുള്ള വിവരങ്ങളും സോഹോ നല്‍കുന്നു. ഡിസംബര്‍ 26ന് സോഹോ രണ്ടായിരാമത്തെ വാല്‍നക്ഷത്രത്തെ കണ്ടതായി സ്ഥിരീകരിച്ചു. സോഹോ അതിന്റെ LASCO (Large Angle and Spectrometric Coronograph ) കാമറ ഉപയോഗിച്ച് സൂര്യന്റെയും അതിനു സമീപത്തു വരുന്ന മറ്റു വസ്തുക്കളുടെയും ചിത്രങ്ങള്‍ എടുക്കുന്നു. ഇത് 18 രാജ്യങ്ങളിലെ എഴുപതിലേറെ ശാസ്ത്രജ്ഞര്‍ വിശകലനം ചെയ്യുന്നുണ്ട്. മൈക്കല്‍ കുസിയാക് (Michal Kusiak) എന്ന പോളിഷ് ശാസ്ത്ര വിദ്യാര്‍ഥിയാണ് സോഹോ ഇമേജുകള്‍ വിശകലനം ചെയ്ത് രണ്ടായിരാമത്തെ വാല്‍നക്ഷത്രത്തെ കണ്ടെത്തിയത്. അദ്ദേഹം ആദ്യത്തെ വാല്‍നക്ഷത്രത്തെ കണ്ടെത്തുത് 2007ലാണ്. പിന്നീട് ഇതു വരെയായി നൂറിലേറെ വാല്‍നക്ഷത്രങ്ങളെ കണ്ടെത്തി. ആദ്യ...
ഇപ്പോള്‍ വ്യാഴത്തെ കാണാം
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
ഇപ്പോള്‍ വ്യാഴത്തെ നിരീക്ഷിക്കാന്‍ പറ്റിയ സമയമാണ്. രാത്രി 8 മണിക്ക് തലക്കു മുകളില്‍ നിന്ന് കുറച്ചു പടിഞ്ഞാറു മാറി ഏറ്റവും തിളക്കത്തില്‍ കാണുന്നതാണു വ്യാഴം. സൌരയൂഥത്തിലെ ഏറ്റവും വലുതും അഞ്ചാമത്തേതുമായ ഗ്രഹമാണ് വ്യാഴം. ഇത് ഒരു വതക ഗോളമാണ്. ഏറ്റവും കൂടുതല്‍ ഉള്ളത് ഹൈഡ്രജനും രണ്ടാം സ്ഥാനം ഹീലിയത്തിനുമാണ്. ഇതിലെ ചുവന്ന പൊട്ട് ഒരു ടെലിസ്കോപ്പിലൂടെ കാണാന്‍ സാധിക്കും. ഇത് ഒരു വലിയ കൊടുങ്കാറ്റ് ആണത്രെ. പതിനേഴാം നൂറ്റാണ്ടിലാണ് ഇത് ആദ്യമായി നിരീക്ഷിക്കപ്പെട്ടത്. കൂടാതെ മധ്യഭാഗത്തു കൂടിയുള്ള വലയവും നാല് ഉപഗ്രഹങ്ങളെയും കാണാം. അയൊ, യൂറോപ്പ, ഗാനിമീഡ്, കാലിസ്റ്റോ എന്നീ നാല് ഉപഗ്രഹങ്ങളെ ആദ്യം കണ്ടെത്തിയത് ഗലീലിയോ ആയതിനാല്‍ ഇവയെ ഗലീലിയന്‍ ഉപഗ്രഹങ്ങള്‍ എന്നു പറയുന്നു. യൂറോപ്പയില്‍ പുറത്തുള്ള മഞ്ഞുപാളികള്‍ക്കടിയില്‍ ദ്രാവകാവസ്ഥയിലുള്ള ജലം ഉണ്ടത്രെ. സൌരയൂഥത്തിലെ മറ്റു ഗ്രഹങ്ങളുടെ മൊത്തം പിണ്ഡത്തേക്കാള്‍ രണ്ടര മടങ്ങു പിണ്ഡം വ്യാഴത്തിനു മാത്രമായുണ്ട്. 1321 ഭൂമിക്കു തുല്യമായ വ്യാപ്തവുമുണ്ട്. പുസ്തകങ്ങളില്‍ സൌരയൂഥമാ...
ഒറിയോണ്‍
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
ബഹിരാകാശത്തില്‍ നക്ഷത്ര നിരീക്ഷണത്തെ സഹായിക്കുന്ന കുറിപ്പുകള്‍ കൂടി നല്‍കാന്‍ തുടങ്ങുകയാണ്. ആദ്യത്തേത് ഓറിയോണിനെ കുറിച്ചു തന്നെ ആകാം. കാരണം ആര്‍ക്കും ഏറ്റവും എളുപ്പത്തില്‍ കണ്ടെത്താനാകുന്ന വളരെ മനോഹരമായ നക്ഷത്രഗണമാണിത്. രാത്രി 9 മണിക്ക് ആകാശമദ്ധ്യത്തില്‍ നിന്നു കിഴക്കു മാറി ചിത്രത്തിലേതു പോലെ ഒരു കൂട്ടം നക്ഷത്രങ്ങളെ കാണാം. നടുവില്‍ ഒരു വരിയായി നില്‍ക്കുന്ന മൂന്നു നക്ഷത്രങ്ങളാണ് വേട്ടക്കാര ന്റെ ബെല്‍റ്റ്. മിണ്റ്റാക്ക, അല്‍നിലം, അല്‍നിതാക് എന്നിങ്ങനെയാണു ഈ നക്ഷത്രങ്ങളുടെ പേര്.വേട്ടക്കരന്റെ വലതു തോളാണ് തിരുവാതിര (beelgeuse). ഇതൊരു ചുപ്പു ഭീമന്‍ നക്ഷത്രമാണ്. ഭൂമിയില്‍ നിന്ന് 640 പ്രകാശവര്‍ഷം അകലെയാണ് ഇതു സ്ഥിതി ചെയ്യുന്നത്. ഇടതു തോള്‍ ബെല്ലട്രിക്സ്. ഇടതു കാലില്‍ കാണുന്ന നീല നക്ഷത്രമാണ്‌റീഗെല്‍. 772 പ്രകാശവര്‍ഷം അകലെ കിടക്കുന്നു. വലതു കാല്‍ സെയ്ഫ്. വേട്ടക്കരന്റെ തലയാണ് നമ്മുടെ മകീര്യം. ബെല്‍റ്റില്‍ നിന്ന് തൂങ്ങിക്കിടക്കുന്ന മൂന്നുനക്ഷത്രങ്ങളുണ്ട്. ഇതു വാളാണത്രെ. ഇതിന്റെ മദ്ധ്യത്തിലാണ് പ്രസി...
ചാന്ദ്രമാപ്പ്
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
ലൂണാര്‍ റെക്കണൈസെന്‍സ് ഓര്‍ബിറ്റര്‍ (LRO) നല്‍കിയ വിവരങ്ങള്‍ ഉപയോഗിച്ച് നാസയിലെ ശാസ്ത്രജ്ഞര്‍ ചന്ദ്രോപരിതലത്തിന്റെ പുതിയ മാപ്പ് പുറത്തിറക്കി. 3 ബില്ല്യന്‍ ഡാറ്റകളാണ് LRO ഇതിനായി ഭൂമിയിലേക്കു പറത്തിയത്. ചന്ദ്രോപരിതലത്തിന്റെ ഈ പുതിയ മാപ് ഭാവിയില്‍ ചന്ദ്രനെ പഠിക്കുന്നതിന് കൂടുതല്‍ സഹായകരമാകുമെന്ന് നാസയിലെ ശാസ്ത്രജ്ഞനായ ഗ്രിഗറി ന്യൂമാന്‍ പറഞ്ഞു. LROയിലെ ലൂണാര്‍ ഓര്‍ബിറ്റര്‍ ലേസര്‍ അള്‍ട്ടീമീറ്റര്‍ (LOLA) എന്ന ഉപകരണം ഉപയോഗിച്ചാണ് ചാന്ദ്രമാപ്പിങ്ങിനാവശ്യമായ വിവരങ്ങള്‍ ശേഖരിച്ചത്. ഈ ഉപകരണം ആദ്യം ഒരു ലേസര്‍ പള്‍സിനെ വിഭജിച്ച് അഞ്ചു ബീമുകളാക്കി ചന്ദ്രോപരിതലത്തിലേക്കയക്കുന്നു. ഉപരിതലത്തില്‍ തട്ടി തിരിച്ചു വരുന്ന ബീമുകളില്‍ നിന്നാണ് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുന്നത്. ഇപ്പോഴുള്ളതിനേക്കാള്‍ വളരെയേറെ വിശദാംശങ്ങളാണ് പുതിയ മാപ്പിലുള്ളത്. 58 മീറ്റര്‍ കൃത്യതയാണ് പുതിയ മാപ്പിനുള്ളത്. ചന്ദ്രനിലെ വലിയ ഗര്‍ത്തങ്ങളെയും അജ്ഞാതമായ വിവരങ്ങളുറങ്ങുന്ന ധ്രുവ പ്രദേ...
ഹബ്ബ്ളിന്റെ ക്രിസ്ത് മസ്സ് സമ്മാനം
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
credit: eso അങ്ങു ദൂരെ, 160000 പ്രകാശവര്‍ഷങ്ങള്‍ക്കപ്പുറത്തുള്ള ഒരു വമ്പന്‍ ബഹിരാകാശ കുമിളയെ കുറിച്ചുള്ള വിശദാംശങ്ങളാണ് ഈ വര്‍ഷത്തെ ക്രിസ്ത്‌മസ്സ് സമ്മാനമായി ഹബ്ബ്ള്‍ സ്പേസ് ടെലിസ്കോപ് നമുക്കു നല്‍കിയിരിക്കുന്നത്. നമ്മുടെ അടുത്ത ഗാലക്സികളിലൊന്നായ വലിയ മഗല്ലാനിക് മേഘത്തില്‍ പണ്ടെന്നോ നടന്ന ഒരു സൂപ്പര്‍ നോവാ സ്ഫോടനത്തിന്റെ അവശിഷ്ടമാണ് ഈ ഭീമന്‍ കുമിള. 400 വര്‍ഷങ്ങള്‍ക്കു മുമ്പ് വലിയ മെഗല്ലനിക് മേഘത്തിന്റെ ദിശയില്‍ കണ്ടതായി രേഖപ്പെടുത്തിയ പുതിയ നക്ഷത്രം ഈ സൂപ്പര്‍ നോവയായിരിക്കുമെന്ന് കരുതുന്നു. നക്ഷത്രാന്തരീയ വാതകങ്ങളാല്‍ നിറഞ്ഞിരിക്കുന്ന ഈ സൂപ്പര്‍ നോവാ അവശിഷ്ടത്തിന് 23 പ്രകാശവര്‍ഷം വിസ്താരമാണ് ഇപ്പോഴുള്ളത്. ഒരു മണിക്കൂറില്‍ 18 മില്ല്യണ്‍ കിലോ മീറ്റര്‍ എന്ന തോതില്‍ ഇത് വികസിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇരട്ട നക്ഷത്രങ്ങളിലെ ഒരു വെള്ളക്കുള്ളന്‍ നക്ഷത്രം അതിന്റെ സഹനക്ഷത്രത്തിലെ ദ്രവ്യത്തെ അതിന് ഉള്‍ക്കൊള്ളാവുന്നതിലും അധികമായ തോ...
വെള്ളം തേടി ഒപ്പര്‍ച്യൂണിടി
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
ഓപ്പര്‍ച്യൂണിറ്റി റോവര്‍ ചൊവ്വയിലെ കളിമണ്‍ പ്രദേശങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. 22 കി. മീറ്റര്‍ വ്യാസമുള്ള എന്‍ഡവര്‍ എന്ന ഗര്‍ത്തത്തിനു സമീപത്തേക്കാണ് അതിന്റെ യാത്ര. ജലാംശം കലര്‍ന്ന സള്‍ഫേറ്റ് ലവണങ്ങളും സിലിക്കേറ്റ് ലവണങ്ങളും കണ്ടെത്തിയ പ്രദേശമാണിത്. ഒക്ടോബര്‍ 15 ന് ഓപ്പര്‍ച്യൂണിറ്റി എന്‍ഡവറില്‍ നിന്ന് 6 കി. മീറ്റര്‍ മാത്രം അകലെയുള്ള സാന്റാമരിയ ഗര്‍ത്തത്തിനു സമീപത്തെത്തി. ചൊവ്വയെ ഭ്രമണം ചെയ്തു കൊണ്ടിരിക്കുന്ന മാര്‍സ് റെക്കനൈസന്‍സ് ഒര്‍ബിറ്ററാണ് കൂടുതല്‍ ഗവേഷണം നടത്തേണ്ട പ്രദേശങ്ങള്‍ ഓപ്പര്‍ച്യൂണിറ്റി ഗവേഷണ സംഘത്തിന് കാണിച്ചു കൊടുക്കുന്നത്. ലവണ കളിമണ്ണ് ശാസ്ത്രജ്നര്‍ക്ക് പ്രത്യേകം താല്‍പര്യമുള്ള വസ്തുവാണ്. കാരണം ജീവനുണ്ടാകാന്‍ ആവശ്യമായ ഒരു ഘടകമാണിത് .
ചൊവ്വയെ നോക്കി നോക്കി ഒഡീസ്സി
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
ചൊവ്വയെ കുറിച്ചു പഠിക്കാന്‍ 2001 ലാണ് നാസ ഒഡീസ്സി എന്ന ബഹിരാകാശ പേടകം വിക്ഷേപിച്ചത്. ഡിസംബര്‍ 15 നു 3340 ദിവസം പൂര്‍ത്തിയാക്കി ഏറ്റവും കൂടുതല്‍ കാലം ചൊവ്വയെ പഠിച്ച പേടകം എന്ന ബഹുമതി കരസ്ഥമാക്കി. മാര്‍സ് ഗ്ലോബല്‍ സര്‍വയറിനായിരുന്നു ഇതു വരെ ഈ സ്ഥാനം. വളരെയേറെ വിവരങ്ങള്‍ ഈ കാലയളവിനുള്ളില്‍ ഒഡീസ്സി നല്‍കി. 2002 ല്‍ ചൊവ്വയിലെ ഉയര്‍ന്ന പ്രദേശങ്ങളിലെല്ലാം ഉപരി തലത്തിനു തൊട്ടു താഴെ ഹൈഡ്രജന്‍ സാന്നിദ്ധ്യം ഉണ്ടെന്നു കണ്ടെത്തി. ഇത് ചൊവ്വയിലെ മണ്ണിനടിയില്‍ ഘനീഭവിച്ചു കിടക്കുന്ന ജലത്തിലേത് ആണെന്ന് പിന്നീട് തെളിഞ്ഞു. ഭൂമിയിലെക്കാള്‍ കൂടുതല്‍ ആണ് അവിട ത്തെ റെഡിയേഷന്‍ ലെവല്‍ എന്നും കണ്ടെത്തി . സ്പിരിറ്റ്, ഒപ്പര്‍ച്യൂണിറ്റി എന്നീ റോവറുകളില്‍ നിന്നുള്ള വിവരങ്ങള്‍ ഭൂമിയില്‍ എത്തിക്കുന്നതിലും മാര്‍സ് ഗ്ലോബല്‍ സര്‍വേയര്‍, മാര്‍സ് റെക്കനൈസെന്‍സ് ഓര്‍ബിറ്റര്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിലും ഒഡീസി അതിന്റെ പങ്കു വഹിച്ചു. ഇനി 2012 ല്‍ വിക്ഷേപിക്കാന്‍ പോകുന്ന മാര്‍സ് സയന്‍സ് ലബോറ ട്ടറിയെ സഹായിക്കാനും ഒഡീസിയ...
വോയെജേര്‍ 1 സൌരയൂഥാതിര്‍ത്തിയില്‍
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
വോയേജര്‍ 1 സൌര വാതത്തെയും പിന്നിലാക്കി സൌരയൂഥത്തിന്റെ അതിര്‍ത്തിയിലെത്തി. സൂര്യനില്‍ നിന്ന് ഏകദേശം 17 .3 ബില്ല്യന്‍ കി.മീറ്റര്‍ ദൂരെയാണ് ഇപ്പോള്‍ വോയേജര്‍ 1 ന്റെ സ്ഥാനം. ശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍ ഇനി നക്ഷത്രാന്തര വാതത്തെ ആയിരിക്കും പേടകത്തിന് നേരിടേണ്ടി വരിക. വോയേജര്‍ 1 നക്ഷത്രാന്തരീയ സ്ഥലത്തേക്ക് പ്രവേശിക്കാന്‍ പോകുകയാണ് എന്നു വോയേജര്‍ പ്രോജെക്ടിലെ ശാസ്ത്രജ്ഞനായ എഡ് സ്ടോണ്‍ പറഞ്ഞു. 1977 സെപ്തംബര്‍ 5 നാണ് വോയേജര്‍ 1 വിക്ഷേപിച്ചത്. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ഇത് സൌരയൂഥത്തിന്റെ അതിര്‍ത്തി കടക്കും എന്നാണു ശാസ്ത്രജ്ഞര്‍ കണക്കു കൂട്ടുന്നത്. 1977 ആഗസ്ത് 20 നു വിക്ഷേപിച്ച വോയേജര്‍ 2 ഉം പിന്നാലെയുണ്ട്. സൂര്യനില്‍ നിന്ന്‍ 14 .2 കി.മീറ്റര്‍ അകലെ. വോയേജര്‍ 1 നേക്കാള്‍ വേഗത കുറവാണ് വോയേജര്‍ 2 നു.
ചന്ദ്ര - വ്യാഴ സംഗമം
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
ഇന്ന് രാത്രിയില്‍ വ്യാഴത്തെയും ചന്ദ്രനേയും അടുത്തടുത്ത് കാണാം. ചന്ദ്രനടുത്ത് ഏറ്റവും തിളക്കത്തില്‍ കാണുന്നത് സൌരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴമാണ്. ടെലിസ്കോപ്പിലൂടെ ഇവയെ നിരീക്ഷിക്കാന്‍ പറ്റിയ ഏറ്റവും നല്ല സമയമാണിത്. ചന്ദ്രനിലെ ഗര്‍ത്തങ്ങളും പര്‍വതങ്ങളും അഞ്ച് ഇഞ്ച് ടെലിസ്കോപ്പിലൂടെ പോലും കാണാന്‍ കഴിയും. വ്യാഴത്തിന്റെ ഗലീലിയന്‍ ഉപഗ്രഹങ്ങളായ യൂറോപ്പ, അയോ, കാലിസ്ടോ, ഗാനിമീഡ് എന്നിവയും ടെലിസ്കോപ്പിലൂടെ കാണാം.
നക്ഷത്രപ്പൂമഴ
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
കൊള്ളിമീന്‍ കാണാന്‍ എന്ത് രസമാണ്. മണിക്കൂറില്‍ ഇരുപതോ മുപ്പതോ എണ്ണം കാണാന്‍ കഴിയുമെങ്കിലോ? ഇതാ ഒരവസരം വരുന്നുണ്ട്. ഈ മാസം 14 ,15 തിയ്യതികളില്‍. രാത്രി 12 മണിക്ക് ശേഷം ചന്ദ്രനസ്തമിച്ചു കഴിഞ്ഞാല്‍ മിഥുനം രാശിയില്‍ നിന്നും ഉല്‍ക്കകള്‍ വീഴുന്നത് കാണാം. credit : star date magazine മിഥുനത്തിലെ കാസ്റ്റര്‍ നക്ഷത്രത്തിനു സമീപത്തു നിന്നാണ് ഉല്‍ക്കകള്‍ ഉത്ഭവിക്കുക. എങ്കിലും ഇതിനു കാസ്റ്ററുമായി ബന്ധമൊന്നും ഇല്ല. പണ്ട് ഇതിലെ കടന്നു പോയ ഫെയ്തോണ്‍ എന്ന വാല്‍ നക്ഷത്രത്തിന്റെ അവശിഷ്ടങ്ങളാണ് ഇത്. ഭൂമി സൂര്യനെ ചുറ്റുന്നതിനിടയില്‍ ഈ ഭാഗത്ത് എത്തുമ്പോള്‍ അവ ഭൂമിയുടെ ആകര്‍ഷണത്തില്‍ പെട്ട് അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുകയും ഘര്‍ഷണം മൂലം കത്തിയെരിയുകയും ചെയ്യുന്നു. ഏറ്റവും നല്ല കാഴ്ചക്ക് ഒട്ടും പ്രകാശമില്ലാത്ത സ്ഥലത്ത് ഇരുന്ന് നിരീക്ഷിക്കണം. മങ്ങിയ നക്ഷത്രങ്ങളെ പോലും കാണാന്‍ കഴിയുന്നു എങ്കില്‍ നിങ്ങള്‍ തെരഞ്ഞെടുത്തത് ശരിയായ സ്ഥലമാണ്. അല്‍പനേരം ക്ഷമയോടെ കാത്തിരുന്നു നോക്കൂ. കാണാം നിങ്ങളെ തേടി നക്ഷത്ര...
അങ്ങ് ദൂരെ ഒരു സൌരയൂഥം
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
ഭൂമിയില്‍ നിന്ന് 129 പ്രകാശ വര്‍ഷം അകലെ മറ്റൊരു സൌരയൂഥം. HR 8799 എന്ന നക്ഷത്രത്തെ ചുറ്റുന്ന നാലാമത്തെ (HR 8799e ) ഗ്രഹത്തെ ശാസ്ത്രജ്ഞരുടെ ഒരു അന്താരാഷ്ട്ര സംഘം കണ്ടെത്തി. ഈ നാല് ഗ്രഹങ്ങളും നമ്മുടെ വ്യാഴത്തെക്കാള്‍ അഞ്ചു മുതല്‍ ഏഴു മടങ്ങ് വരെ വലിപ്പമുള്ളവയാണ്. ഈ ഗ്രഹങ്ങള്ക്കുള്ളിലായി ഭൂമിയെ പോലുള്ള ചെറു ഗ്രഹങ്ങള്‍ കണ്ടേക്കാം എന്നാണു ശാസ്ത്രജ്ഞരുടെ അഭിപ്രായം. മാത്രമല്ല നമ്മുടെ സൌരയൂഥത്തിലെ ആസ്ട്രോയിട് ബെല്‍റ്റ്, കൂയിപ്പര്‍ ബെല്‍റ്റ് എന്നിവ പോലെ പാറയും മഞ്ഞുകട്ടയും നിറഞ്ഞ രണ്ടു ബെല്‍റ്റുകള്‍ HR 8799 ലും ഉണ്ട്. 1998 ല്‍ ആണ് ഇതിലെ ആദ്യത്തെ സൌരേതരഗ്രഹം HR 8799bയെ ഹബ്ബ്ള്‍ ബഹിരാകാശ ദൂരദര്‍ശിനി ഉപയോഗിച്ച് കണ്ടെത്തിയത്. ഹവായിയിലെ കെക്ക് നിരീക്ഷണാലയം ഉപയോഗിച്ചാണ് പുതിയ ഗ്രഹത്തെ കണ്ടെത്തിയത്.
സൌരേതര ഗ്രഹങ്ങള്‍
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
സൌരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളെയാണ് സൌരേതര ഗ്രഹങ്ങള്‍ അഥവാ എക്സോ പ്ലാനറ്റുകള്‍ (extra solar planets ) എന്ന് പറയുന്നത്. ഡിസംബര്‍ 8 നു 506 സൌരേതര ഗ്രഹങ്ങള്‍ക്ക് അന്താരാഷ്‌ട്ര ജ്യോതിശാസ്ത്ര സമിതി അംഗീകാരം നല്‍കി. ഇനിയും നൂറു കണക്കിന് സൌരേതര ഗ്രഹങ്ങള്‍ കൂടുതല്‍ പഠനത്തിനും അംഗീകാരത്തിനുമായി കാത്തിരിക്കുന്നു. ഇവയെ സൌരേതര ഗ്രഹ സ്ഥാനാര്‍ഥികള്‍ (exo planet candidates ) എന്ന് വിളിക്കുന്നു. സൌരേതര ഗ്രഹങ്ങളെ കുറിച്ചുള്ള പഠനങ്ങള്‍ക്ക് ശാസ്ത്ര സമൂഹം വളരെ പ്രാധാന്യം നല്‍കുന്നുണ്ട്. ആവാസയോഗ്യമായ ഏതെങ്കിലും ഗ്രഹങ്ങളുണ്ടോ എന്നറിയാനുള്ള കൌതുകവും ഇതിനു പിന്നിലുണ്ട്. ഇതു വരെ കണ്ടെത്തിയിട്ടുള്ളവയെല്ലാം ഭീമന്‍ ഗ്രഹങ്ങളാണ്. ചെറുഗ്രഹങ്ങളെ കണ്ടെത്തുന്നതില്‍ സാങ്കേതിക വിദ്യയുടെ പരിമിതി ഒരു പ്രധാന പ്രശ്നമാണ്. നമ്മുടെ ഗാലക്സിയില്‍ തന്നെ അനേകായിരം സൌരേതര ഗ്രഹങ്ങളെ കണ്ടെത്താനാകുമെന്നാണ് പറയുന്നത്. ഭൂമി സൂര്യനെ ചുറ്റുന്നത് പോലെ മറ്റു നക്ഷത്രങ്ങള്‍ക്കും അവയുടെ ഗ്രഹങ്ങള്‍ ഉണ്ടാകാമെന്ന ബ്രൂണോയുടെ അഭിപ്രായമാണ്...
ദൂരെ നിന്ന് ഭൂമിയെ കണ്ടപ്പോള്‍
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
ബഹിരാകാശത്തു പോയി ഭൂമിയെ നോക്കിയാല്‍ എങ്ങനെയിരിക്കും? ഇന്റര്‍നാഷണല്‍ സ്പേസ് സ്റ്റേഷനില്‍ ( ISS ) നിന്ന് ഭൂമിയെ നോക്കിയപ്പോള്‍ കിട്ടിയ ചിത്രമാണിത്. അതലാന്റിക് സമുദ്രം, മെക്സിക്കോ ഉള്‍ക്കടല്‍, കരീബിയന്‍ കടല്‍, അമേരിക്കന്‍ വന്‍കരയുടെ കിഴക്കേ തീരം, ആഫ്രിക്കയുടെ പടിഞ്ഞാറന്‍ മുനന്പ് തുടങ്ങിയവയാണ് ഈ മനോഹര ദൃശ്യത്തില്‍ പകര്‍ത്തിയിരിക്കുന്നത്.
സ്വര്‍ണ്ണം വന്ന വഴി
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
ഭൂമിയില്‍ എങ്ങനെയാണ് സ്വര്‍ണ്ണവും പ്ലാറ്റിനവും വന്നത്? ഒരു ഭീമന്‍ കൂട്ടിയിടിയിലൂടെ എന്നാണ് ബില്‍ ബോട്കെയും സംഘവും പറയുന്നത്. credit: nasa ഏതാണ്ട് 4 .5 ബില്ല്യന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ചൊവ്വയോളം വലിപ്പമുള്ള ഒരു വസ്തു ഭൂമിയുമായി കൂട്ടിയിടിക്കുകയുണ്ടായത്രെ. ഇതിലുണ്ടായിരുന്ന സ്വര്‍ണ്ണവും പ്ലാടിനവുമാണ് ഇന്ന്‍ ഭൂമിയില്‍ കാണുന്നത്. സമുദ്ര മഥനത്തില്‍ നിന്ന്‍ വൈശ്രവസ് എന്ന പോലെ ഭൂമര്‍ദനത്തില്‍ നിന്ന്‍ ഇവിടത്തെ കുട്ടികള്‍ക്ക് ഒരു അമ്പിളി മാമനെ കിട്ടി. ഈ ആഘാതത്തില്‍ നിന്നുണ്ടായത് ആണത്രേ ചന്ദ്രന്‍. ഈ ഇടി മൂലം ഭൂമി അതിന്റെ അക്ഷത്തില്‍ നിന്ന്‍ 10 ഡിഗ്രി ചെരിഞ്ഞു പോലും. എങ്കിലെന്താ നമുക്ക് സ്വര്‍ണം കിട്ടിയില്ലേ? ലൂണാര്‍ സയന്‍സ് ഇന്സ്ടിട്യൂടിലെ ശാസ്ത്രജ്ഞരാണ് ഈ പഠനം നടത്തിയത്.
കാര്‍ബണ്‍ ഗ്രഹം
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
2009 ല്‍ കണ്ടെത്തിയ WASP 12 ബി എന്ന സൌരേതര ഗ്രഹത്തില്‍ കാര്‍ബണിന്റെ ധാരാളിതമെന്നു പുതിയ പഠന റിപ്പോര്‍ട്ട്. കാര്‍ബണ്‍ ഡൈ ഓക്സൈഡ്, കാര്‍ബണ്‍ മോണോക്സൈഡ്, മീഥൈന്‍, ജല ബാഷ്പം എന്നിവയാല്‍ ഇതിന്റെ ഇതിന്റെ അന്തരീക്ഷം സമ്പന്നമത്രേ. ഭൂമിയില്‍ നിന്നും 267 പാര്‍സെക് അകലെയാണ് വാസ്പ് 12 b യുടെ സ്ഥാനം. പുതിയ ലക്കം നച്ച്വരിലാണ് ഈ പഠന ഫലം പ്രസിദ്ധീകരിച്ചിട്ടുള്ളത്. പ്രിന്സേടോന്‍ യൂണിവേഴ്സിറ്റിയിലെ നിക്കു മധുസൂദന്‍ ആണ് പഠനത്തിനു നേതൃത്വം നല്‍കിയത്.
ശുക്രനിലെ പ്രഭാതം പൊലിഞ്ഞു
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
ജപ്പാന്റെ ശുക്ര പര്യവേക്ഷണ പേടകം അക്കാത് സുകി ശുക്രന് ചുറ്റുമുള്ള അതിന്റെ ഭ്രമണ പഥത്തില്‍ പ്രവേശിക്കുന്നതില്‍ പരാജയപ്പെട്ടു. ഏതോ ഒരു ബഹിരാകാശ വസ്തു വ്ന്നിടിച്ചതിനാലാകാം ഒരു പക്ഷെ ഇങ്ങനെ സംഭവിച്ചതെന്ന് കരുതുന്നു. ഇനി 2016 ലോ 2017 ലോ മാത്രമേ ആകാത് സുകിക്ക് ശുക്ര പഥത്തില്‍ പ്രവേശിക്കാവൂ. ശുക്രോപരിതലത്തെയും അതിന്റെ അന്തരീക്ഷത്തെയും കുറിച്ചു പഠിക്കാനുള്ള അവസരമാണ് ഇപ്പോള്‍ നഷ്ടപ്പെട്ടിരിക്കുന്നത്.
ബൈനൊകുലര്‍ ടെലസ്കോപ് പ്രവര്‍ത്തനം തുടങ്ങി
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
എട്ടര വര്‍ഷത്തെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കു ശേഷം ലാര്‍ജ് ബൈനോക്കുലര്‍ ടെലസ്കോപ് ( LBT ) പ്രവര്‍തനം തുടങ്ങി.രണ്ട് 8.4 മീറ്റര്‍ ദര്‍പ്പണങ്ങളാണ് ഇതിനുള്ളത്. കൂടുതല്‍ തെളിമയും വ്യക്തതയുമുള്ള ചിത്രങ്ങള്‍ ഇതിലൂടെ ലഭിക്കും. 2002ല്‍ നിര്‍മ്മാണപ്രവര്‍ത്തനം തുടങ്ങിയ എല്‍.ബി.ടി. അരിസോണയിലാണ് സ്ഥാപിച്ചിരിക്കുന്നത്. ആകാശഗംഗയേയും അടുത്ത ഗാല്‍ക്സികളേയും പഠിക്കുന്നതിനു ഇത് ഉപകാരപ്പെടും.
അള്‍ട്രാ വയലറ്റ് സൌര ആളല്‍
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
ഇന്നുണ്ടായ മറ്റൊരു സംഭവമാണ് സൂര്യനിലുണ്ടായ അള്‍ട്രാവയലറ്റ് രശ്മികളുടെ ഒരു വലിയ ആളല്‍. ഏഴു ലക്ഷം കിലോമീറ്റര്‍ ദൂരത്തേക്ക് ആണ് സൂര്യനില്‍ നിന്നും അള്‍ട്രാ വയലറ്റ് രശ്മികള്‍ ആളിപ്പടര്‍ന്നത്. ഇത് കൊരോണല്‍ ദ്വാരവുമായി (coronal hole) ബന്ധപ്പെട്ട ആളല്‍ അല്ലാത്തത് കൊണ്ട് ഭൂമിയെ ദോഷകരമായി ബാധിക്കില്ല എന്നാണു ശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെട്ടത്. നാസയുടെ സോളാര്‍ ദൈനാമിക് ഒബ്സര്‍ വേടരിയാണ് (solar dynamic observatory ) ഈ പ്രതിഭാസം നിരീക്ഷിച് ചിത്രങ്ങള്‍ എടുത്ത്.
അതിഭൌമ ഗ്രഹത്തിന്റെ അന്തരീക്ഷ വിശകലനം സാധ്യമായി
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
GJ 1214 ചിത്രകാരന്റെ ഭാവനയില്‍ സൌരയൂഥത്തിന് പുറത്ത് കണ്ടെത്തിയിട്ടുള്ള സൌരേതര ഗ്രഹങ്ങളെ (exo planet ) അതിഭൌമ(supper earth ) ഗ്രഹങ്ങളെന്നും ചൂടന്‍ വ്യാഴ (hot jupiter ) ഗ്രഹങ്ങളെന്നും വിഭജിച്ചിട്ടുണ്ട്. ഇവയില്‍ ചൂടന്‍ വ്യാഴ ഗ്രഹങ്ങളുടെ അന്തരീക്ഷത്തെ കുറിച്ച് കുറെ കാര്യങ്ങളെല്ലാം മനസ്സിലാക്കി കഴിഞ്ഞു. എന്നാല്‍ അതിഭൌമ ഗ്രഹങ്ങളുടെ അന്തരീക്ഷത്തെ കുറിച്ച് കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഡിസംബര്‍ 2 ലെ നാച്വര്‍ ശാസ്ത്ര ജേര്‍ണല്‍ GJ 1214 b എന്ന അതിഭൌമ ഗ്രഹത്തിന്റെ അന്തരീക്ഷ ഘടന വിശകലനം ചെയ്തതായി റിപ്പോര്‍ട് ചെയ്തിട്ടുണ്ട്. സ്മിത്ത് സോണിയന്‍ ഇന്സ്ടിട്യൂടിലെ ജേക്കബ് ബീനും (Jecob Been ) സംഘവുമാണ് ഈ പഠനം നടത്തിയത്. ഭൂമിയെക്കാള്‍ 6 .5 മടങ്ങ് പിണ്ഡം ഉള്ള GJ 1214 b ഭൂമിയില്‍ നിന്നും 40 പ്രകാശ വര്‍ഷം അകലെ ഒഫ്യുക്കസ് നക്ഷത്ര ഗണത്തിലാണ് സ്ഥിതി ചെയ്യുന്നത്. പുതിയ പഠനം നടക്കുന്നതിനു മുന്പ് മൂന്നു സങ്കല്‍പ്പങ്ങള്‍ ആയിരുന്നു ഈ ഗ്രഹത്തിന്റെ അന്തരീക്ഷത്തെ കുറിച്ച് ജ്യോതിശാസ്ത്രജ്ഞര്‍ മുന്നോട്...
ഇതുവരെ
ഇതുവരെ
-
-
- പുതുവത്സരാശംസകള്‍
- പുതുവര്‍ഷപ്പുലരിയെ വരവേല്‍ക്കാന്‍ അമ്പിളിക്കൈ പിടി...
- സോഹോ രണ്ടായിരം വാല്‍നക്ഷത്രങ്ങളെ കണ്ടു
- ഇപ്പോള്‍ വ്യാഴത്തെ കാണാം
- ഒറിയോണ്‍
- പേരൊന്നുമില്ല
- ക്രിസ്മസ് ആശംസകള്‍
- ചാന്ദ്രമാപ്പ്
- ഹബ്ബ്ളിന്റെ ക്രിസ്ത് മസ്സ് സമ്മാനം
- വെള്ളം തേടി ഒപ്പര്‍ച്യൂണിടി
- ചൊവ്വയെ നോക്കി നോക്കി ഒഡീസ്സി
- വോയെജേര്‍ 1 സൌരയൂഥാതിര്‍ത്തിയില്‍
- ചന്ദ്ര - വ്യാഴ സംഗമം
- നക്ഷത്രപ്പൂമഴ
- അങ്ങ് ദൂരെ ഒരു സൌരയൂഥം
- സൌരേതര ഗ്രഹങ്ങള്‍
- ദൂരെ നിന്ന് ഭൂമിയെ കണ്ടപ്പോള്‍
- സ്വര്‍ണ്ണം വന്ന വഴി
- കാര്‍ബണ്‍ ഗ്രഹം
- ശുക്രനിലെ പ്രഭാതം പൊലിഞ്ഞു
- ബൈനൊകുലര്‍ ടെലസ്കോപ് പ്രവര്‍ത്തനം തുടങ്ങി
- അള്‍ട്രാ വയലറ്റ് സൌര ആളല്‍
- ശുക്രനില്‍ പ്രഭാതം
- അതിഭൌമ ഗ്രഹത്തിന്റെ അന്തരീക്ഷ വിശകലനം സാധ്യമായി
-
-