പോസ്റ്റുകള്‍

കാനിസ് മൈനർ എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

കാനിസ് മൈനർ - ത്യാഗത്തിന്റെ പ്രതീകം മിറാ

ഇമേജ്
ഇനി വേട്ടക്കാരന്റെ ചെറിയ വേട്ടപ്പട്ടിയെ കുറിച്ചു പറയാം. വേട്ടക്കാരനിലെ ബെറ്റല്‍ജ്യൂസ്, ബല്ലാട്രിക്സ് എന്നീ നക്ഷത്രങ്ങളെ ചേര്‍ത്ത് കിഴക്കോട്ട് ഒരു രേഖ സങ്കല്‍പിച്ചാല്‍ അത് കാനിസ് മൈനര്‍ എന്ന ചെറിയ വേട്ടപ്പട്ടിയിലെത്തും. ആര്‍. രാമചന്ദ്രന്‍ നായര്‍ അദ്ദേഹത്തിന്റെ മാനത്തു നോക്കുമ്പോള്‍ എന്ന കൃതിയില്‍ മലയാളത്തില്‍ ലഘുലുബ്ധകന്‍ എന്ന പേരാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ആകാശത്തില്‍ കാണുന്ന നക്ഷത്രങ്ങളെ ആകെ 88 ഗണങ്ങളായാണ് ഇപ്പോള്‍ തിരിച്ചിരിക്കുന്നത്. ഇതില്‍ വലിപ്പം കൊണ്ട് 71ാം സ്ഥാനമാണ് കാനിസ് മൈനറിനുള്ളത്. 183 ചതുരശ്ര ഡിഗ്രി ആകാശവിസ്തൃതിയാണ് ഇതിന് അനുവദിച്ചിട്ടുള്ളത്. രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ടോളമിയുടെ 48 എണ്ണമുള്ള നക്ഷത്രപ്പട്ടികയില്‍ കാനിസ് മൈനറും ഉള്‍പ്പെട്ടിരുന്നു. HD 66141 എന്ന നക്ഷത്രത്തിന് ഒരു ഗ്രഹമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. NGC 2485 എന്ന താരാപഥം കാനിസ് മൈനറിലാണുള്ളത്. ഗ്രീക്ക് ഇതിഹാസങ്ങളില്‍ ഇക്കാറിയസ് ഒരു വീഞ്ഞു നിര്‍മാതാവാണ്. ഫലപുഷ്ടിയുടെയും വീഞ്ഞിന്റെയും ദേവനായ ഡയണീസസില്‍ നിന്നാണ് ഇക്കാറിയസിന് വീഞ്ഞുനിര്‍മാണ വിദ്യ പകര്‍ന്നു കിട്ടിയത്. അദ്ദേഹത്തില്‍ നിന്ന് വീഞ...