പോസ്റ്റുകള്‍

ഗാലക്സി എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

സ്പിറ്റ്സർ നുള്ളിയെടുത്ത സൂര്യകാന്തി

ഇമേജ്
credit : JPL      വളരെ മനോഹരമായ ഒരു സ്പൈറൽ ഗാലക്സിയാണ് സൺഫ്ലവർ ഗാലക്സി. സ്പിറ്റ്സർ സ്പേസ് ടെലസ്കോപ് അതിന്റെ ഇൻഫ്രാറെഡ് കാമറ ഉപയോഗിച്ച് എടുത്ത ചിത്രമാണിത്. M 63 എന്നും ഇത് അറിയപ്പെടുന്നുണ്ട്. ദൃശ്യപ്രകാശം ഉപയോഗിച്ചെടുത്ത ചിത്രങ്ങളെക്കാൾ വ്യക്തതയുള്ളതാണ് ഈ ചിത്രം. ധൂളീപടലങ്ങൾക്കിടയിലൂടെ നുഴഞ്ഞിറങ്ങാനുള്ള ഇൻഫ്രാറെഡ് കിരണങ്ങളുടെ ശേഷിയാണ് ഈ ചിത്രമെടുക്കുന്നതിനായി ഉപയോഗപ്പെടുത്തിയിട്ടുള്ളത്. അതു കൊണ്ടാണ് ഇതിന്റെ ഓരോ കരങ്ങളും ഇത്രയും വ്യക്തതയോടെ കാണാൻ കഴിയുന്നത്. നക്ഷത്രസാന്ദ്രത കൂടിയ പ്രദേശങ്ങളാണ് ചുവന്ന നിറത്തിൽ കാണുന്നത്.      M 51 എന്ന ഗാലക്സി ഗണത്തിലെ ഒരു ഗാലക്സിയാണ് സൺഫ്ലവർ. ഭൂമിയിൽ നിന്ന് 37 പ്രകാശവർഷം അകലെ കിടക്കുന്ന ഇത് വിശ്വകദ്രു (Canis Venatici) എന്ന നക്ഷത്രഗണത്തിന്റെ ദിശയിലാണ് കാണപ്പെടുന്നത്. ചാൾസ് മെസ്സിയറിന്റെ സുഹൃത്തായ പിയറി മഖെയിൻ എന്ന ജ്യോതിശാസ്ത്രജ്ഞൻ 1779 ജൂൺ 4നാണ് ഈ ഗാലക്സിയെ കണ്ടെത്തുന്നത്. അന്നേ ദിവസം തന്നെ മെസ്സിയർ അദ്ദേഹത്തിന്റെ കാറ്റലോഗിൽ അറുപത്തിമൂന്നാമത്തെ  ബഹിരാകാശവസ്തുവായി ഇതിനെ രേഖപ്പെടുത്തി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യ...