പോസ്റ്റുകള്‍

മിഥുനം എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

മെക്ബ്യൂഡെ - സിംഹത്തിന്റെ മടക്കിവെച്ച കാൽ

ഇമേജ്
  പോളക്സിലെ കാലിലെ ഒരു നക്ഷത്രമാണ് മെക്ബ്യൂഡെ. മെബ്സൂട്ടെയും മെക്ബ്യൂഡെയും തമ്മിൽ മാറിപ്പോകരുത് കേട്ടോ. ഭൂമിയിൽ നിന്നും 1200 പ്രകാശവർഷം അകലെയാണ് ഇതു കിടക്കുന്നത്. ബെയർ ഇതിന് സീറ്റ ജമിനോറം എന്ന പേരാണ് നിർദ്ദേശിച്ചത്. സിംഹത്തിന്റെ മടക്കിവെച്ച കാൽ എന്നർത്ഥം വരുന്ന അറബി വാക്കിൽ നിന്നാണ് മെക്ബ്യൂഡെ എന്ന പേരുണ്ടായത്. ഭൂമിയിൽ നിന്നും നോക്കുമ്പോൾ ഒറ്റ നക്ഷത്രമായാണ് കാണുന്നതെങ്കിലും ഇതിൽ ഒന്നിൽ കൂടുതൽ നക്ഷത്രങ്ങളുണ്ട് എന്നു കണ്ടെത്തിയിട്ടുണ്ട്. വാഷിങ്ടൺ ഡബിൾസ്റ്റാർ കാറ്റലോഗിൽ (WDS) ഇതിന് WDS J07041+2034 എന്ന പേരാണ് നൽകിയിട്ടുള്ളത്. എന്നാൽ അമേരിക്കൻ മൾട്ടിപ്ലിസിറ്റി കാറ്റലോഗിൽ (WMC) WDS J03158-0849 Aa, Ab എന്ന പേരിൽ മെക്ബ്യൂഡെയെ ഉൾപ്പെടുത്തി. ഇതാണ് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന അംഗീകരിച്ചത്. ഓരോ നക്ഷത്രത്തിനും പ്രത്യേകമായി പേരു നൽകുക എന്നതാണ് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടനയുടെ രീതി. അതു കൊണ്ട് ഇതിലെ J03158-0849 Aa എന്ന നക്ഷത്രത്തിനാണ് മെക്ബ്യൂഡെ എന്ന പേരു നൽകിയത്. നമുക്ക് ഇവിടെ നിന്നു നോക്കുമ്പോൾ ഇവ വേറെ വേറെ കാണാത്തതു കൊണ്ട് പരമ്പരാഗത രീതിയിൽ തന്നെ മെക്ബ്യൂഡെ എന്നു വിളിക്കാം.

മെബ്സൂട്ടെ - സിംഹത്തിന്റെ നീട്ടിവെച്ച കാൽ

ഇമേജ്
പോളക്സിന്റെ അരയിലെ നക്ഷത്രത്തെ പരിചയപ്പെട്ടല്ലോ. ഇനി കാസ്റ്ററിന്റെ അരയിലെ നക്ഷത്രത്തെ പരിചയപ്പെടാം. എപ്സിലോൺ ജമിനോറം എന്നാണ് ബെയർ ഇതിനു നൽകിയ പേര്. അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന 2016ൽ മെബ്സൂട്ടെ എന്ന പേരും അംഗീകരിച്ചു. മബ്‌സൂത്വ (مبسوطة) എന്ന അറബി വാക്കിൽ നിന്നാണ് ഈ പേര് സ്വീകരിച്ചിട്ടുള്ളത്. സിംഹത്തിന്റെ നീട്ടിവെച്ച കാൽ എന്ന അർത്ഥം വരുന്ന പ്രാചീന അറബി ഭാഷയിലുള്ള ഒരു പ്രയോഗത്തിൽ നിന്നാണ് ഈ പേര് ഉണ്ടായത് എന്നും പറയപ്പെടുന്നുണ്ട്. പക്ഷെ ഇപ്പോൾ നമുക്കിവിടെ സിംഹത്തെയൊന്നും കാണാനാവില്ല. ഒരു പക്ഷെ അന്നത്തെ ആൾക്കാർ മിഥുനത്തിലേതു കൂടാതെയോ ഒഴിവാക്കിയോ മറ്റു നക്ഷത്രങ്ങളെ കൂട്ടിച്ചേർത്ത് സിംഹത്തിന്റെ രൂപം ഉണ്ടാക്കിയിരുന്നോ എന്നറിയില്ല. സൂര്യന്റെ‌19 മടങ്ങ് പിണ്ഡമുള്ള ഒരു അതിഭീമൻ നക്ഷത്രമാണ് മെബ്സൂട്ടെ. വലിപ്പമാണെങ്കിൽ ഏകദേശം 175 മടങ്ങും. 2007ലെ പരിഷ്കരിച്ച ഹിപ്പാർക്കസ് ഡാറ്റ അനുസരിച്ച് ഭൂമിയിൽ നിന്നും 844.98 പ്രകാശവർഷം അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. തെളിഞ്ഞ അകാശത്ത് നല്ല തിളക്കത്തിൽ തന്നെ ഈ നക്ഷത്രത്തെ നമുക്ക് കാണാൻ കഴിയും. 2.98 ആണ് ഇതിന്റെ കാന്തിമാനം . 3950 കെൽവിൻ ആണ് ഇതിന്റെ ഉപരിതല ത...

ഒട്ടകക്കഴുത്തിലെ അൽഹെന

ഇമേജ്
മിഥുനത്തെ രണ്ടു സഹോദരന്മാരുടെ രൂപത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നു പറഞ്ഞുവല്ലോ. ഇതിൽ മുന്നിൽ നടക്കുന്നവനാണ് പോളക്സ് . ഇയാളുടെ തലയെയാണ് നമ്മുടെ പോളക്സ് നക്ഷത്രം. ഇനി നമുക്ക് പോളക്സിലെ മറ്റു നക്ഷത്രങ്ങളെ കൂടി പരിചയപ്പെടാം. പോളക്സിന്റെ കാലിലെ ഒരു നക്ഷത്രമാണ് അൽഹെന. അൽ ഹനാ എന്ന അറബി വാക്കിൽ നിന്നാണ് ഈ പേരുണ്ടായത്. ഒട്ടകത്തിന്റെ കഴുത്തിലുള്ള അടയാളം എന്നാണ് പേർസ്യൻ ജ്യോതിശാസ്ത്രജ്ഞനായ അൽ ബിറൂനി ഈ വാക്കിനെ നിർവചിച്ചത്. തിളക്കമുള്ളത് എന്ന അ‍ത്ഥത്തിൽ അൽമെയ്സൻ എന്ന പേരും ഉപയോഗിച്ചിരുന്നു. 17-ാം നൂറ്റാണ്ടിലെ ഇറ്റാലിയൻ ജ്യോതിശാസ്ത്രജ്ഞനായ റിക്കിയോളി നിർദ്ദേശിച്ചത് എൽ ഹെനാത്ത് എന്ന പേരാണ്. എന്നാൽ 2016ൽ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന അൽഹെന എന്ന പേരിനാണ് അംഗീകാരം നൽകിയത്. ബെയർ നാമകരണ പദ്ധതിയനുസരിച്ചുള്ള പേര് ഗാമ ജെമിനോറം എന്നാണ്. ഭൂമിയിൽ നിന്നും ഏകദേശം 109 പ്രകാശവർഷം അകലെയാണ് അൽഹെന സ്ഥിതിചെയ്യുന്നത്. സൂര്യന്റെ 3.3 മടങ്ങ് വലിപ്പമുള്ള ഇതിന്റെ പിണ്ഡം സൂര്യന്റെ പിണ്ഡത്തിന്റെ 2.8 മടങ്ങാണ്. സൂര്യന്റെ 123 മടങ്ങ് തിളക്കവും ഇതിനുണ്ട്. നമ്മുടെ സൂര്യന്റെ സ്ഥാനത്ത് അൽഹെനയാണെങ്കിൽ എന്നൊന്ന് അലോചിച്ച...

മിഥുനം - ആകാശത്തിലെ ഇരട്ടകൾ

ഇമേജ്
 ഇനി നമുക്ക് മിഥുനം രാശിയെ കുറിച്ചു പറയാം. ഒറിയോണിന്റെ വടക്കു കിഴക്കു ഭാഗത്തും കാനിസ് മൈനറിന്റെ വടക്കു ഭാഗത്തുമായി കാണുന്ന നക്ഷത്രരാശിയാണ് മിഥുനം (Gemini). ഒറിയോണിലെ റീഗൽ , അൽനിതക് എന്നീ നക്ഷത്രങ്ങളിലൂടെ ഒരു വര വരച്ചാൽ അത് മിഥുനത്തിലെ കാസ്റ്റർ എന്ന നക്ഷത്രത്തിനടുത്തു കൂടി കടന്നു പോകും. രണ്ടു കുട്ടികളായാണ് ഇതിനെ ചിത്രീകരിക്കാറുള്ളത്. ഗ്രീക്ക് ഐതിഹ്യങ്ങളിൽ കാസ്റ്റർ, പോളിഡ്യൂകെസ്  എന്നീ കുട്ടികളാണ് ഇവർ. പോളിഡ്യൂകെസ് എന്നത് പിന്നീട് ലാറ്റിൻ ഭാഷയിലേക്കു വന്നപ്പോൾ പോളക്സ് എന്നായി ചുരുങ്ങി. ഇപ്പോൾ ഈ നക്ഷത്രങ്ങളെ കാസ്റ്റർ, പോളക്സ് എന്നിങ്ങനെയാണ് വിളിക്കുന്നത്. സ്പാർട്ടയിലെ റാണിയായ ലിഡക്ക് നാലു മക്കളായിരുന്നു. ഇതിൽ പോളക്സിന്റെയും ഹെലന്റെയും പിതാവ് സ്യൂസ് ദേവനായിരുന്നു. കാസ്റ്ററിന്റെയും ക്ലൈറ്റെംനെസ്ട്രയുടെയും പിതാവ് സ്പാർട്ടയിലെ രാജാവും ലിഡയുടെ ഭർത്താവും ആയിരുന്ന ടൈൻഡാരിയൂസും. കാസ്റ്ററും പോളക്സും നല്ല സൗഹാർദ്ദത്തോടു കൂടി വളർന്നു. എപ്പോഴും ഒന്നിച്ചു നടക്കുകയും ഒരു പോലെയുള്ള വസ്ത്രങ്ങൾ ഉപയോഗിക്കുകയും ചെയ്തു. കാസ്റ്റർ നല്ലൊരു കുതിരസവാരിക്കാരനും പോളക്സ് ഗുസ്തിക്കാരനുമായി. ട്രോജൻ ...