കടപ്പാട് : NASA സൗരയൂഥത്തിനു പുറത്തു പുതിയ ഗ്രഹങ്ങളെ കണ്ടെത്തുന്നത് ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുക തന്നെയാണ്. അതിനായി പ്രത്യേകം നിയോഗിച്ച കെപ്ലർ ദൗത്യം അതിന്റെ ജോലി ഭംഗിയായി ചെയ്തുകൊണ്ടിരിക്കുന്നു. കെപ്ലർ ഇപ്പോഴിതാ ഒരു പുതിയ വാർത്തയുമായി വന്നിരിക്കുന്നു. കുഞ്ഞുഗ്രഹങ്ങളുടെ ഒരു ഗ്രഹവ്യവസ്ഥ ഭൂമിയിൽ നിന്നും 210 പ്രകാശവർഷങ്ങൾക്കപ്പുറത്തു നിന്നും കണ്ടെടുത്തിരിക്കുന്നു. ഇവയിൽ ഏറ്റവും ചെറുതിന് നമ്മുടെ ചന്ദ്രനെക്കാൾ അല്പം കൂടി വലിപ്പം മാത്രമേ ഉള്ളു. ബുധനെക്കാളും ചെറിയ ഈ ഗ്രഹത്തിന് കെപ്ലർ 37ബി എന്നാണ് പേരിട്ടിക്കുന്നത്. കെപ്ലർ 37സി എന്ന ഗ്രഹം ശുക്രനെക്കാൾ അല്പം ചെറുതാണ്. കെപ്ലർ 37 ഡി ആകട്ടെ ഭൂമിയെക്കാൾ വലുതും. ഭൂമിയിൽ നിന്നും 210 പ്രകാശവർഷങ്ങൾക്കകലെ ലൈറ നക്ഷത്രഗണത്തി ന്റെ ദിശയിൽ കിടക്കുന്ന ഈ ഗ്രഹങ്ങൾ ഭ്രമണം ചെയ്യുന്ന നക്ഷത്രത്തിന് നമ്മുടെ സൂര്യന്റെ വലിപ്പമാണുള്ളത്. കെപ്ലർ 37 എന്നാണ് ഈ ഗ്രഹവ്യവസ്ഥക്ക് പേരിട്ടിരിക്കുന്നത്. മൂന്നു ഗ്രഹങ്ങളും സൂര്യനും ബുധനും തമ്മിലുള്ള അകലത്തെക്കാൾ കു റ ഞ്ഞ അകലത്തിലാണ് അവയുടെ നക്ഷത്രത്തെ ചുറ്റുന്നത്. കെപ്ലർ 37ബി എന്ന ഗ്രഹത്തിന്...