പോസ്റ്റുകള്‍

കെൽവിൻ-ഹെംഹോൾട്ട്സ് ഇൻസ്റ്റെബിലിറ്റി എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

സൗരരഹസ്യങ്ങൾ തുറക്കാൻ പ്രതലതരംഗങ്ങൾ

ഇമേജ്
ക്രെഡിറ്റ്‌: NASA      സൗരാന്തരീക്ഷത്തിലെ അമിതമായ താപനില എന്നും ശാസ്ത്രജ്ഞർക്ക് ഒരു പ്രഹേളികയായിരുന്നു. അതു തുറക്കാനുള്ള ഒരു അത്ഭുത താക്കോൽ കയ്യിൽ കിട്ടി എന്ന വിശ്വാസത്തിലാണ് ശാസ്ത്രജ്ഞർ. സൗരോപരിതലത്തിൽ പ്രതലതരംങ്ങൾ (surfer waves) കണ്ടെത്തിയതാണ് ഇപ്പോഴത്തെ പുതിയ പ്രതീക്ഷക്ക് കാരണമായിരിക്കുന്നത്. SDO (Solar Dynamic Observatory) ആണ് ഈ പുതിയ കണ്ടെത്തൽ നടത്തിയിരിക്കുന്നത്.      വ്യത്യസ്ത സാന്ദ്രതയിലോ വ്യത്യസ്ത വേഗതയിലോ ഉള്ള ദ്രാവകങ്ങളും വാതകങ്ങളും അവയുടെ പ്രതലങ്ങൾ പരസ്പരം ചേർന്നു വരുന്ന അവസ്തയിൽ ഊർജ്ജകൈമാറ്റം നടത്തുന്നു. സമുദ്രത്തിനു മീതെ ശക്തിയിൽ വീശുന്ന കാറ്റ് തിരമാലകളുടെ ശക്തിയും വേഗതയും വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നത് ഇങ്ങനെയാണ്. ആകാശത്തെ മേഘക്കൂട്ടങ്ങളിലും ശനിയുടെ വലയങ്ങൾക്കിടയിലും ഇത് നിരീക്ഷിച്ചിട്ടുണ്ട്. കെൽവിൻ-ഹെംഹോൾട്ട്സ് ഇൻസ്റ്റെബിലിറ്റി (KH ഇൻസ്റ്റെബിലിറ്റി) എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്. പക്ഷെ സൂര്യനിൽ ഇത് ഇതേവരെ നിരീക്ഷിച്ചിട്ടുണ്ടായിരുന്നില്ല. SDO ആണ് ഈ തരംഗങ്ങളെ കുറിച്ചുള്ള വിവരം ആദ്യമായി ശേഖരിക്കുന്നത്. 2010 ഏപ്രിൽ 8ന...