പോസ്റ്റുകള്‍

സൗരയൂഥേതരഗ്രഹം എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

ടൗ സെറ്റി

ഇമേജ്
ടൗ സെറ്റി എന്ന നക്ഷത്രത്തെ ഭ്രമണം ചെയ്യുന്ന നാലു ഗ്രഹങ്ങളെ കൂടി ഈ ആഴ്ചയിൽ സൗരയൂഥേതര ഗ്രഹങ്ങളുടെ കൂട്ടത്തിൽ ചേർത്തതോടെ ആകെ സൗരയൂഥേതരഗ്രഹങ്ങളുടെ എണ്ണം 3506 ആയി . വലിപ്പത്തിൽ ടൗ സെറ്റി സൂര്യനെ പോലെയും ഗ്രഹങ്ങൾ ഭൂമിയെ പോലെയും ആണ് . സിറ്റസ് നക്ഷത്രഗണത്തിൽ , 12 പ്രകാശവർഷങ്ങൾക്കപ്പുറത്തു കിടക്കുന്ന ഈ നക്ഷത്രത്തെ നമുക്ക് നഗ്നനേത്രങ്ങൾ കൊണ്ട് കാണാനും കഴിയും . സൂപ്പർ എർത്ത് വിഭാഗത്തിൽ പെടുന്ന രണ്ടു ഗ്രഹങ്ങൾ ജീവസാധ്യമേഖലയിൽ ആണ് സ്ഥിതി ചെയ്യുന്നത് . ജീവസാധ്യമേഖല എന്നതു കൊണ്ട് അർത്ഥമാക്കുന്ന ജലത്തിന് ദ്രാവകരൂപത്തിൽ സ്ഥിതി ചെയ്യാൻ കഴിയുന്ന പ്രദേശം എന്നു മാത്രമാണ് . നക്ഷത്രത്തെ നിരീക്ഷിക്കുമ്പോൾ കാണപ്പെട്ട വ്യതിയാനങ്ങൾ പഠിച്ചതിൽ നിന്നാണ് ഈ ഗ്രഹങ്ങളെ കണ്ടെത്തിയത് . ഈ സങ്കേതം ഉപയോഗിച്ച് ഒരു സെക്കന്റിൽ നക്ഷത്രത്തിനുണ്ടാവുന്ന 30 സെ . മീ . വ്യതിയാനം പോലും കണ്ടെത്താൻ കഴിയും . ഇംഗ്ലണ്ടിലെ ഹെർട്‌ഫോഷയർ യൂണിവേഴ്സിറ്റിയിലെ ഫാബോ ഫെഞ്ച് എന്ന ഗവേഷകന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ നക്ഷത്രങ്ങളെ കണ്ടെത്തിയത് .

സൗരയൂഥേതരഗ്രഹങ്ങളുടെ രുചിയറിയാൻ നെസ്സി ഒരുങ്ങുന്നു

ഇമേജ്
കടപ്പാട്: JPL നാസ സൗരയൂഥേതരഗ്രഹങ്ങളെ കുറിച്ചുള്ള അന്വേഷണം ഇന്ന് വളരെയേറെ താൽപര്യം ജനിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു മേഖലയായി മാറിയിരിക്കുന്നു. അവിടെയെവിടെങ്കിലും ജീവനുണ്ടായിരിക്കുമോ എന്നതാണ് നമ്മുടെ ജിജ്ഞാസയുടെ അടിത്തറ. പക്ഷെ ഈ കാര്യത്തിൽ കൂടുതെലെന്തെങ്കിലും പറയാൻ ശാസ്ത്രജ്ഞർക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല. മാതൃനക്ഷത്രവുമായുള്ള അകലവും നക്ഷത്രത്തിന്റെ താപനിലയും വെച്ച് ഈ ഗ്രഹങ്ങൾ ജീവസാധ്യമേഖലയിലാണോ എന്നു മാത്രമേ പരമാവധി പറയാൻ കഴിയുകയുള്ളു. ഗ്രഹം ജീവസാധ്യമേഖലയിലാണ് എന്നതിനർത്ഥം അവിടെ ജീവൻ ഉണ്ടാവാൻ സാധ്യതയുണ്ട് എന്നല്ല; അവിടെ ദ്രവജലം ഉണ്ടാവാൻ സാധ്യതയുണ്ട് എന്നു മാത്രമാണ്. കൂടുതൽ കാര്യങ്ങളറിയണമെങ്കിൽ ആ ഗ്രഹത്തിന്റെ അന്തരീക്ഷത്തെ കുറിച്ചും രാസഘടനയെ കുറിച്ചുമെല്ലാം അറിയേണ്ടതുണ്ട്. ഇതു വരെയും അതിനുള്ള സൗകര്യങ്ങൾ നമുക്കു ലഭ്യമായിരുന്നില്ല.      എന്നാൽ ഇപ്പോൾ അതും സാധ്യമാണ് അമേരിക്കയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞർ പറയുന്നു. സൗരയൂഥേതരഗ്രഹത്തെന്റെ അന്തരീക്ഷത്തെയും രാസഘടയെയും പറ്റി പഠിക്കുന്നതിനു സഹായിയ്ക്കുന്ന ഒരു ദൂരദർശിനി ദ ന്യൂമെക്സിക്കോ ഇൻസ്റ്റിട്യൂട്ട് ഓഫ് മൈനിങ് ആന്റ് ടെക്നോളജിയുട...

അവിടെയെങ്ങാനുമുണ്ടാവുമോ ഒരു ജീവബിന്ദു?

ഇമേജ്
കടപ്പാട്: നാസ   കെപ്ലർ ഇപ്പോഴും അലയുകയാണ് ഭൂമിക്ക് ഒരു കൂട്ടുകാരിയെ കണ്ടെത്താനാവുമെന്ന പ്രതീക്ഷയിൽ! പ്രകാശദൂരങ്ങളിലെവിടെയെങ്കിലും അത്തരമൊരു ഗ്രഹത്തെ കണ്ടെത്തുന്നതിനു വേണ്ടിയാണ് 2009ൽ കെപ്ലർ ബഹിരാകാശ ദൗത്യത്തിനു തുടക്കം കുറിച്ചത്. ഭൂമിയെ പോലെ ഉറച്ച പ്രതലമുള്ള ഒഴുകുന്ന ജലവും പ്രാണവായുവുമുള്ള ജീവനു നിലനിൽക്കാൻ ഉറച്ച പിൻബലം നൽകുന്ന അന്തരീക്ഷവും കാലാവസ്ഥയുമുള്ള ഒരു ഗ്രഹത്തെയാണ് കെപ്ലർ ബഹിരാകാശപേടകം പ്രതീക്ഷിക്കുന്നത്. ഒരു പക്ഷെ കണ്ടെത്താനായില്ലെങ്കിലും അതിനടുത്തേക്കുള്ള ദൂരം കുറെയെങ്കിലും പിന്നിടാനായാൽ അതുതന്നെ ജന്മസാഫല്യം! പിറകെ വരുന്ന ജയിംസ് വെബ് ദൂരദർശിനി പോലുള്ള കേമന്മാർക്ക് അവിടന്നങ്ങോട്ടുള്ള ദൂരം താണ്ടിയാൽ മതിയല്ലോ. ഇതാ ഇപ്പോൾ ഒരു ചുവടുകൂടി കെപ്ലർ മുന്നോട്ടു വെച്ചിരിക്കുന്നു.      ഭൂമിയിൽ ഏകദേശം 500 പ്രകാശവർഷങ്ങൾക്ക് അകലെ ജായര നക്ഷത്രരാശിയിലെ കെപ്ലർ 186 എന്ന ഗ്രഹവ്യവസ്ഥയിലാണ് കെപ്ലർ ബഹിരാകാശ പേടകം വലിപ്പം കൊണ്ട് ഭൂമിയെ പോലെയുള്ളതും ജീവസാധ്യമേഖലയിൽ സ്ഥിതിചെയ്യുന്നതുമായ ഒരു ഗ്രഹത്തെ കണ്ടെത്തിയിട്ടുള്ളത്. ഈ ഗ്രഹവ്യവസ്ഥയിൽ കെപ്ലർ-186b, കെപ്ലർ-186c, കെപ്ലർ-...