ക്യൂരിയോസിറ്റി ചൊവ്വയിലെ മണ്ണിന്റെ രുചിയറിയുന്നു
credit: NASA ക്യൂരിയോസിറ്റി മാർസ് റോവർ ചൊവ്വയിലെ മണ്ണിന്റെ വിരലടയാളങ്ങൾ ശേഖരിച്ചു തുടങ്ങി . കെമിസ്ട്രി ആന്റ് മിനറോളജി ഇൻസ്ട്രമെന്റ് (CheMin) ഉപയോഗിച്ച് നടത്തിയ പരീക്ഷണങ്ങളിൽ നിന്ന് ചൊവ്വയിലെ മണ്ണിന് ഹവായിയിലെ അഗ്നിപർവ്വതശിലാപടലങ്ങളോട് സാമ്യമുള്ളതായി കണ്ടെത്തി . എക്സ് - റെ ഡിഫ്രാക്‌ഷൻ അനലൈസിസ് മാർഗ്ഗം ഉപയോഗിച്ച് ആദ്യമായി നടത്തിയ പഠനമാണ് ചൊവ്വയിലെ മണ്ണിന്റെ ഘടനയെ കുറിച്ചുള്ള പുതിയ വിവരങ്ങൾ നമുക്കു നൽകിയിരിക്കുന്നത് . ഇത് ചൊവ്വയുടെ ഭൂതകാല പാരിസ്ഥിതികാവസ്ഥകളെ കുറിച്ചുള്ള അറിവുകൾ രൂപീകരിക്കുന്നതിന് ശാസ്ത്രജ്ഞരെ സഹായിക്കും . മണ്ണിലടങ്ങിയിരിക്കുന്ന ഓരോ ധാതുക്കളെ കുറിച്ചു കിട്ടുന്ന അറിവുകളും അവ രൂപം കൊണ്ട പശ്ചാത്തലത്തെ കുറിച്ചുകൂടി വിവരം നൽകുന്നതായിരിക്കും . ചെമിനിൽ (CheMin) ഉപയോഗിച്ചിരിക്കുന്ന എക്സ് - റെ വിശകലന സംവിധാനം ഭൗമശാസ്ത്രജ്ഞർ വലിയ ലബോറട്ടറി സൗകര്യങ്ങൾ ഉപയോഗിച്ചു ചെയ്യുന്നതാണ് . ചൊവ്വയിൽ പക്ഷെ ഇത് ആദ്യമായാണ് ഉപയോഗപ്പെടുത്തുന്നത് . മുമ്പുപയോഗിച്...