പോളക്സ് - അവർക്കു പുണർതം

കാസ്റ്ററിനെ കുറിച്ച് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നല്ലോ. ആറെണ്ണത്തിനെ ഒന്നായി കാട്ടുന്ന ആ സുന്ദരരൂപത്തെ നിങ്ങൾ നോക്കിയിരുന്നു എങ്കിൽ അതിനടുത്തു കിടക്കുന്ന കുറച്ചു കൂടി തിളക്കം കൂടിയ ഒരു ചുവന്ന നക്ഷത്രത്തേയും നിങ്ങൾ ശ്രദ്ധിക്കാതിരിക്കില്ല. ഇതാണ് പോളക്സ്. മിഥുനത്തിന്റെ (Gemini) കഥയിലെ ഇരട്ടസഹോദരന്മാരിൽ ഒരാൾ. മിഥുനം രാശിയിലെ ഏറ്റവും കൂടുതൽ തിളക്കമുള്ള നക്ഷത്രമാണെങ്കിലും ബെയറുടെ പേരിടീലിൽ ബീറ്റ ജമിനോറം എന്ന പേരാണ് കിട്ടിയത്. ഇതിനെ കുറിച്ച് കാസ്റ്ററിനെ കുറിച്ച് പറഞ്ഞപ്പോൾ പറഞ്ഞതു കൊണ്ട് വീണ്ടും ആവർത്തിക്കുന്നില്ല. ഉത്തരേന്ത്യക്കാർ പോളക്സിനെയാണ് പുണർതം അഥവാ പുനർവസു എന്നു വിളിക്കുന്നത്. എന്നാൽ കേരളത്തിൽ ഇതൊരു ഒറ്റ നക്ഷത്രമല്ല. മിഥുനത്തിലെ കാസ്റ്റർ , പോളക്സ് എന്നിവയും കാനിസ് മൈനറിലെ പ്രോസിയോൺ , ഗോമൈസെ എന്നിവയും കാനിസ് മേജറിലെ സിറിയസ്സും മിർസാമും ചേർന്നതാണ് പുണർതം. ഇവയെല്ലാം ചേർത്താൽ ഒരു തോണിയുടെ ആകൃതി കിട്ടും. പുണർതം തോണി പോലെ എന്നൊരു ചൊല്ലുണ്ട്. അതല്ല കാസ്റ്റർ, പോളക്സ് എന്നിവ ചേർന്നതാണ് പുണർതം എന്ന അഭിപ്രായമുള്ളവരുമുണ്ട്. ഭൂമിയിൽ നിന്നും ഏകദേശം 34 പ്രകാശവർഷം അകലെയാണ് ഈ നക്ഷത്രം സ്ഥിതിച...