ഫെർമി ഒരു മില്ലിസെക്കന്റ് പൾസാറിനെ കൂടി കണ്ടെത്തി

credit: NASA ഫെർമി ഗാമാ-റേ ബഹിരാകാശ ദൂരദർശിനിയിൽ നിന്നു ലഭിച്ച വിവരങ്ങൾ വിശകലനം ചെയ്ത് ഒരു സംഘം ശാസ്ത്രജ്ഞർ ശക്തമായ ഒരു മില്ലിസെക്കന്റ് പൾസാറിനെ കൂടി കണ്ടെത്തി. ഇതേ സമയത്തു തന്നെ മറ്റൊരു സംഘം ശാസ്ത്രജ്ഞർ ഫെർമി ഡാറ്റ ഉപയോഗിച്ച് ഒമ്പത് പൾസാറുകളെയും കണ്ടെത്തി. ഇതോടെ ഫെർമി വിവരങ്ങളുപയോഗിച്ച് കണ്ടെത്തുന്ന പൾസാറുകളുടെ എണ്ണം നൂറു കടന്നു. നിശ്ചിത ഇടവേളകളിൽ വൈദ്യുത കാന്തിക ഊർജ്ജം പ്രക്ഷേപിച്ചു കൊണ്ടിരിക്കുന്ന ന്യൂട്രോൺ താരങ്ങളാണ് പൾസാറുകൾ . പൾസാറുകൾ തമോദ്വാരങ്ങളാകുവാൻ സാദ്ധ്യതയുള്ള നക്ഷത്രങ്ങളായതു കൊണ്ട് ശാസ്ത്രജ്ഞർക്ക് ഇവ വളരെ പ്രിയപ്പെട്ടവയാണ്. ഭൂമിയേക്കാൾ ശതകോടി മടങ്ങായിരിക്കും ഇതിന്റെ പിണ്ഡമെങ്കിലും വലിപ്പം ഇവിടത്തെ ഒരു സാധാരണ പട്ടണത്തോളം മാത്രമേ വരൂ. ഇതിലെ ഒരു ടീസ്പൂൺ ദ്രവ്യത്തിന്റെ ഭാരം നമ്മുടെ എവറസ്റ്റ് കൊടുമുടിയുടെ ഭാരത്തിനു തുല്യമായിരിക്കും. ഇപ്പോൾ കണ്ടെത്തിയ പൾസാറുകളിൽ ഒന്ന് വളരെയേറെ സാന്ദ്രത കൂടിയതും വേഗതയേറിയതുമാണ്. ഒരു സെക്കന്റിൽ ഇത് 43,000 തവണയാണ് കറങ്ങുന്നത്. മില്ലിസെക്കന്റ് പൾസാറുകൾ എന്നറിയപ്പെടുന്ന ഇവ സാധാരണയായി ഇരട്ട നക്ഷത്രങ്ങളായിരിക്കും. ഇവയിലൊന്ന് ഒരു സാധാരണ നക്...