പോസ്റ്റുകള്‍

2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ക്രാബ് നെബുലയിൽ ആർഗോൺ സംയുക്തം.

ഇമേജ്
ഉൽകൃഷ്ട വാതകങ്ങൾ പൊതുവെ രാസപ്രവർത്തനങ്ങളിൽ ഏർപ്പെടുക പതിവില്ല. വളരെ അപൂർവ്വമായി മാത്രം സംഭവിക്കുന്ന കാര്യങ്ങൾ എപ്പോഴും വാർത്തയാണ്.  ബഹിരാകാശത്ത് ആദ്യമായി ആർഗോൺ സംയുക്തത്തെ കണ്ടെത്തിയതാണ് പുതിയ വാർത്ത.     ക്രാബ് നെബുലയിലാണ് ആർഗോൺ ഹൈഡ്രൈഡ് എന്ന സംയുക്തം കണ്ടെത്തിയിരിക്കുന്നത്. മനുഷ്യൻ ആദ്യമായി തിരിച്ചറിഞ്ഞ നെബുലകളിലൊന്നാണിത്. ഈ നെബുല ഉണ്ടാവാൻ കാരണമായ സൂപ്പർ നോവ 1054ൽ തന്നെ ചൈനയിലെയും അറേബ്യയിലെയും ജ്യോതിശാസ്ത്രജ്ഞർ കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. 1731ൽ ജോൺ ബെവിസ് എന്ന ശാസ്ത്രജ്ഞനാണ് ക്രാബ് നെബുലയെ ആദ്യമായി നിരീക്ഷിക്കുന്നത്. ചാൾസ് മെസ്സിയർ അദ്ദേഹത്തിന്റെ പട്ടികയിൽ ഒന്നാമത്തെ ഇനമായി ഇതിനെ ചേർത്തു (M 1). റോസെ പ്രഭുവാണ് ഇതിന് ക്രാബ് നെബുല എന്നു പേരിട്ടത്. അദ്ദേഹം ഇതിന്റെ രേഖാചിത്രം വരച്ചപ്പോൾ അതിനു ഒരു ഞെണ്ടിന്റെ രൂപം തോന്നിയതിനാലാണത്രെ ഈ പേര് നല്കിയത്. ഭൂമിയിൽ നിന്ന് ഏകദേശം 6500 പ്രകാശവർഷം അകലെ കിടക്കുന്ന ക്രാബ് നെബുലയുടെ വ്യാസം ഏതാണ്ട് 11 പ്രകാശവർഷമാണ്. വളരെ ശക്തിയേറിയ വികിരണതരംഗങ്ങൾ പുറപ്പെടുവിക്കുന്ന ഒരു ബഹിരാകാശ വസ്തു കൂടിയാണ് ക്രാബ് നെബുല.      ഒരു പക്ഷെ ജ്യോതിശാസ്ത്രജ്ഞർ ഏറ

ടൈറ്റനിൽ ജീവനുണ്ടാകുമോ?

ഇമേജ്
ശനിയുടെ ഉപഗ്രഹമായ ടൈറ്റൻ നമ്മുടെ ശാസ്ത്രജ്ഞർക്ക് പ്രിയപ്പെട്ട ഒരു സൗരയൂഥ സ്ഥാനമാണ്. ഭൂമിയെ പോലെ ദ്രവരൂപത്തിലുള്ള ജലം ഉപരിതലത്തിൽ കാണപ്പെടുന്ന മറ്റൊരു ഗോളമാണ് ടൈറ്റൻ. ഇതുകൊണ്ടുതന്നെ ഇതിനെ പറ്റി നിരവധി പഠനങ്ങൾ സൗരയൂഥ ഗവേഷകർ നടത്തിക്കൊണ്ടിരിക്കുന്നു. അതിൽ അവസാനത്തേതാണ് കാസ്സിനി ബഹിരാകാശ പേടകം നൽകിയ വിവരങ്ങൾ വിശകലനം ചെയ്തതിൽ നിന്നും കിട്ടിയിരിക്കുന്നത്. ഇത് പുതിയ ചില സാദ്ധ്യതകളാണ് നമുക്കു മുന്നിൽ തുറന്നിട്ടിരിക്കുന്നത്.      ടൈറ്റനിൽ ഏകകോശജീവികൾ ഉണ്ടായിരിക്കാനുള്ള സാദ്ധ്യത പല ശാസ്ത്രജ്ഞരും തള്ളിക്കളയുന്നില്ല. ഇതിനു കൂടുതൽ ബലം നൽകുന്ന തെളിവാണ് പുതിയതായി ലഭിച്ചിരിക്കുന്നത്. കാസ്സിനി ടൈറ്റന്റെ ഏറ്റവും സമീപത്തു കൂടി കടന്നു പോയപ്പോള്‍ എടുത്ത ചിത്രങ്ങൾ പരിശോധിച്ചതിൽ നിന്ന് ഇതിന്റെ ഉത്തരധ്രുവത്തിലുള്ള തടാകങ്ങളിലും സമുദ്രങ്ങളിലും ധാരാളം ഹൈഡ്രോകാർബണുകൾ അടങ്ങിയിരിക്കുന്നു എന്നു കണ്ടെത്തി. മുമ്പു നടത്തിയ പറക്കലുകളിൽ നിന്നും വ്യത്യസ്തമായ സ്ഥാനങ്ങളിലൂടെയായിരുന്നു ഇപ്രാവശ്യം കാസ്സിനി പറന്നത്. ഇത് മറ്റൊരു ആംഗിളിൽ നിന്ന് ഈ പ്രദേശങ്ങളെ നിരീക്ഷിക്കാൻ സഹായിച്ചു. ടൈറ്റനിലെ ഏറ്റവും വലിയ കടലുകളായ ക്രാക്ക

ഒക്ടോബറിലെ ആകാശവിശേഷങ്ങൾ

ഇമേജ്
ഈ മാസം 15൹ മദ്ധ്യകേരളത്തിൽ രാത്രി എട്ടുമണിക്ക് കാണുന്ന ആകാശം ചരിത്രത്തിൽ 3- 1942 : ജർമ്മനി ആദ്യമായി ബഹിരാകാശത്തേക്ക് റോക്കറ്റ് വിക്ഷേപിച്ചു. 4- 1957 : സ്ഫുട്നിക് വിക്ഷേപിച്ചു. 10- 1967 : അന്താരാഷ്ട്ര ശൂന്യാകാശ ഉടമ്പടി നിലവിൽ വന്നു. 11- 1958 : പയനീർ-1 വിക്ഷേപിച്ചു. 11- 1984 : കാതറിൻ ഡി. സള്ളിവൻ ബഹിരാകാശത്തു നടക്കുന്ന ആദ്യവനിതയായി. 13- 1973 : വേൾപൂൾ ഗാലക്സി കണ്ടെത്തി. 22- 2008 : ചന്ദ്രയാൻ-1 വിക്ഷേപിച്ചു. സംഭവങ്ങൾ 1 ചന്ദ്രനെയും ചൊവ്വയേയും അടുത്തു കാണാം 2 ശുക്രൻ വൃശ്ചികം രാശിയിലേക്ക് പ്രവേശിക്കുന്നു               5 അമാവാസി ചൊവ്വ ചിങ്ങം രാശിയിലേക്ക് പ്രവേശിക്കുന്നു 7 ബുധൻ, ശനി, ചന്ദ്രൻ എന്നിവ അടുത്തു വരുന്നു 8 ചന്ദ്രനെയും ശുക്രനെയും അടുത്തു കാണാം 16 ചൊവ്വ റിഗല്യസിന്റെ അടുത്ത് 17 ശുക്രനും അന്റാറിസും അടുത്തു വരുന്നു സൂര്യൻ തുലാം രാശിയിലേക്ക് പ്രവേശിക്കുന്നു  18 പൗർണ്ണമി 21,22 ഒറിയോണിഡ് ഉൽക്കാവർഷം 26 വ്യാഴവും ചന്ദ്രനും അടുത്തു വരുന്നു 30   ശുക്രൻ ധനു രാശിയിലേക്ക് പ്രവേശിക്കുന്നു (കടപ്പാട്: വിക്കിപ്പീഡിയ) ഗ്രഹക്കാഴ

സെപ്റ്റംബറിലെ ആകാശവിശേഷങ്ങൾ

ഇമേജ്
2013 സെപ്റ്റംബര്‍ മാസം 15൹ രാത്രി 8മണിയ്ക്ക് മദ്ധ്യകേരളത്തില്‍ കാണാന്‍ കഴിയുന്ന നക്ഷത്രങ്ങളുടെ ചാര്‍ട്ട്. കടപ്പാട്: വിക്കിപ്പീഡിയ സെപ്റ്റംബർ-1: വ്യാഴവും ചന്ദ്രനു ം അടുത്തു വരുന്നു. സെപ്റ്റംബർ-2: ചന്ദ്രനും ചൊവ്വയും അടുത്തു വരുന്നു. സെപ്റ്റംബർ-5: അമാവാസി. ബുധൻ കന്നി രാശിയിലേ യ്ക്കു പ്രവേശിക്കുന്നു. സെപ്റ്റംബർ-6: ശുക്രനേയും ചിത്ര നക്ഷത്രത്തേയും അടുത്ത ടുത്തു കണാം. ശുക്രൻ തുലാം രാശിയിലേക്കു പ്രവേശിക്കുന്നു. സെപ്റ്റംബർ-8: ചന്ദ്രനും ശുക്രനും അടുത്തു വരുന്നു. സെപ്റ്റംബർ-18: പൗർണ്ണമി.   സെപ്റ്റംബർ-2 5: 25൹ ബുധൻ തുലാം രാശിയിലേക്കു പ്രവേശിക്കുന്നു. ശുക്രൻ:   ശുക്രൻ സാന്ധ്യതാരകമായി തിരി ച്ചു വരുന്നു. സൂര്യാസ്തമയത്തിനു ശേഷം പടിഞ്ഞാറൻ ചക്രവാളത്തിൽ ശുക്രനെ കാണാം. 8൹ ചന്ദ്രന്റെ സമീപത്തായി ശുക്രനെ കാണാം. വ്യാഴം:   വ്യാഴത്തെ ഈ മാസം പ്രഭാതത്തിൽ കാണാം. മി ഥുനം രാശിയിലാണ് വ്യാഴത്തിന്റെ സ്ഥാനം. ചൊവ്വ: ചൊവ്വയേയും പ്രഭാതത്തിൽ കർക്കിടകം രാശിയിൽ കണാം. ബുധൻ : ഈ മാസം കാണാൻ കഴിയില്ല.   ഐസോൺ വിശേഷങ്ങ ൾ നല്ലൊരു ദൂ രദർശിനിയുണ്ടെങ്കിൽ ഐസോണിനെ ചൊവ്വയുടെ അടുത്ത

ബുധനിലെ ത്യാഗരാജസാന്നിദ്ധ്യം

ഇമേജ്
" സ്നേഹമില്ലാത്തിടത്ത് അറിവ് വിളയില്ല " (അനുരാഗമുലേന മനസുന സുജ്ഞാനമുരാദ) എന്നു പാടി നടന്ന അനശ്വരഗായകൻ ത്യാഗരാജസ്വാമികളുടെ പേരിലുള്ള ഒരു ഗർത്തമുണ്ട് ബുധനിൽ. 97കി.മീറ്റർ വ്യാസമുള്ള ത്യാഗരാജഗർത്തത്തിന്റെ ചിത്രമാണ് മുകളിൽ കൊടുത്തിരിക്കുന്നത്. സൂര്യന്റെ ഏറ്റവും അടുത്തു സ്ഥിതിചെയ്യുന്ന ഏറ്റവും ചെറിയ ഗ്രഹമായ ബുധനെ ഭ്രമണം ചെയ്യുന്ന മെസ്സഞ്ചർ ഭൂമിയിലേക്കയച്ച ഏറ്റവും പുതിയ ചിത്രങ്ങളിലുള്ളതാണ് ഈ ചിത്രവും.    ഗർത്തത്തിനു നടുവിലെ കൊടുമുടിയും തിട്ടുകളും മണ്ണൊലിപ്പിന്റെ പാടുകളും എല്ലാം ഈ ചിത്രത്തിൽ വ്യക്തമായി കാണാം. 200മീറ്റർ/പിക്സൽ നിരക്കിൽ കൃത്യതയുള്ള ഈ ചിത്രം വരും ദിവസങ്ങളിൽ കൂടുതൽ വിശകലനത്തിനു വിധേയമാക്കുമ്പോൾ ബുധനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാകും എന്നു പ്രതീക്ഷിക്കാം.    രാജാധികാരം വെച്ചു നീട്ടിയ പ്രലോഭനങ്ങളെ തിരസ്കരിച്ച് തെരുവിലേക്കിറങ്ങി തന്റെ പാണ്ഡിത്യം കൊണ്ട് സാമ്പത്തികദാരിദ്ര്യത്തെ വെല്ലുവിളിച്ച മഹാനായിരുന്നു ത്യാഗരാജസ്വാമികൾ. പ്രപഞ്ചസംഗീതത്തിൽ അലിഞ്ഞു ചേർന്ന ആ നാമം(ദം) അറിവുകൊണ്ട് അധികാരത്തെ വെല്ലുവിളിക്കാനിറങ്ങുന്നവർക്കെല്ലാം എന്നും ഒരു പ്രചോദനമായിരിക്കട്ടെ.

ക്യൂരിയോസിറ്റിയുടെ ഒരു വർഷം

ഇമേജ്
ക്യൂരിയോസിറ്റി എടുത്ത 7 ഇമേജുകൾ ഉപയോഗിച്ച് സൃഷ്ടിച്ച ചൊവ്വയുടെ പ്രതലത്തിന്റെ ചിത്രം. കടപ്പാട്: നാസ ചൊവ്വയിലെ ജീവനന്വേഷിച്ച് ക്യൂരിയോസിറ്റി അവിടെയെത്തിയിട്ട് ഒരു വർഷമായി. കഴിഞ്ഞ വർഷം ആഗസ്റ്റ് 6നാണ് ക്യൂരിയോസിറ്റി ചൊവ്വയിലിറങ്ങിയത്. ചൊവ്വയിലെ ജീവസാന്നിദ്ധ്യം അറിയുക എന്നതായിരുന്നു ഇതിന്റെ പ്രധാന ദൗത്യം. ഈ ഒരു വർഷത്തിനിടയിൽ നിരവധി വിവരങ്ങളാണ് ഇത് ഭൂമിയിലേക്കയച്ചു തന്നത്.       190 ഗീഗാബൈറ്റ് വിവരങ്ങളാണ് ഇക്കാലയളവിൽ ക്യൂരിയോസിറ്റി ഭൂമിയിലെത്തിച്ചത്. അവിടത്തെ പാറ തുരന്ന് പരിശോധിച്ച് അവയുടെ ഘടനയും ഭൂതകാലത്ത് ഏകകോശജീവികൾ ചൊവ്വയിലുണ്ടായിരുന്നതിന്റെ തെളിവുകളും നമുക്ക് പകർന്നു നൽകി. ഒരു വർഷക്കാലയളവിൽ ഒന്നര കിലോമീറ്ററിലധികമാണ് കാറിന്റെ വലിപ്പമുള്ള ഈ റോവർ ചൊവ്വയിൽ സഞ്ചരിച്ചത്.       ചൊവ്വയടെ അന്തരീക്ഷത്തെ കുറിച്ചും അവിടെത്തെ റേഡിയേഷനെയും കാലാവസ്ഥയേയും കുറിച്ചും നിരവധി വിവരങ്ങൾ ഈ കാലയളവിൽ നമുക്കു ലഭിച്ചു കഴിഞ്ഞു. ഇത് ഭാവിയിൽ നടത്താനിരിക്കുന്ന ചൊവ്വയിലേക്കുള്ള മനുഷ്യന്റെ യാത്രയുടെ ആസൂത്രണത്തിൽ സഹായകമാവുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു.                          അനുബന്ധപോസ്റ്റുകൾ 1. ക്യൂരിയ

ആഗസ്റ്റിലെ ആകാശം

ഇമേജ്
2013 ആഗസ്റ്റ് മാസത്തിൽ മദ്ധ്യകേരളത്തിൽ രാത്രി 8മണിക്ക് കാണാൻ കഴിയുന്ന ആകാശം. * ഈ മാസത്തി ന്റെ ആദ്യപകുതിയിൽ സൂര്യാസ്തമനത്തിനു ശേഷം ശുക്ര നെ ചിങ്ങം രാശിയിൽ കാണാം. 11൹ കന്നി രാശിയിലേക്ക് പ്രവേശിക്കും. * ശനിയെ ഈ മാസം മുഴുവൻ കന്നി രാശിയിൽ തന്നെ കാണാം.  * വ്യാഴത്തെയും ചൊവ്വയെയും മാസാവസാനം സൂര്യോദയത്തിനു മുമ്പ് മിഥു നം രാശിയിൽ കണാം.  * 10൹ സൂര്യാസ്തമനത്തിനു ശേഷം കുറച്ചു സമയം പടിഞ്ഞാറൻ ചക്രവാളത്തിൽ ചന്ദ്രനെയും ശുക്രനെയും അടുത്തു കാണാം. * 13൹ ചന്ദ്രൻ ശനിയുടെ സമീപത്തെത്തും *  ഈ മാസത്തെ മറ്റൊരു മനോഹരമായ കാഴ്ച വൃശ്ചികം രാശിയാണ്. രാത്രി എട്ടു മണിക്ക് തലക്കു മുകളിൽ അൽപം തെക്കുമാറി തേളിന്റെ ആകൃതിയിൽ കിടക്കുന്ന ഈ രാശിയെ പെട്ടെന്നു തന്നെ തിരിച്ചറിയാം . നല്ല വണ്ണം തെളിഞ്ഞ ആകാശമാണെങ്കിൽ ഇതിന്റെ വാലിലൂടെ വടക്കോട്ടു നീണ്ടു കിടക്കുന്ന മേഘശകലങ്ങൾ പോലെ ആകാശഗംഗയും കാണാം.     'മഴപെയ്തു മാനം തെളിഞ്ഞ നേരം' രാത്രിയിലെപ്പോഴെങ്കിലും കിട്ടുകയാണെങ്കിൽ  ഇവയെല്ലാം ഒന്നു കണ്ടുനോക്കാം.

സെന്റോറുകളിൽ ഭൂരിഭാഗവും വാൽനക്ഷത്രങ്ങളെ പോലെയെന്ന്

ഇമേജ്
  ഗ്രീ ക്ക് ഇതിഹാസത്തിലെ മനുഷ്യന്റെയും കുതിരയുടെയും രൂപത്തോടു കൂടിയ കഥാപാത്രമാണ് സെന്റോർ. ഇതുപോ ലെ സൗരയൂഥത്തിലെ ഇരട്ടസ്വഭാവം കാണിക്കുന്ന പദാർത്ഥങ്ങളാണ് സെന്റോറുകൾ. ബാഹ്യ സൗരയൂഥത്തിൽ - പ്രധാനമായും വ്യാ ഴ ത്തിനും നെപ്റ്റ്യൂണിനും ഇടയിൽ- കാണപ്പെടുന്ന വസ്തുക്കളാണ് സെന്റോറുകൾ. ഇവ ഛിന്നഗ്രഹങ്ങളുടെ യും വാൽനക്ഷത്രങ്ങളുടെ യും സ്വഭാവസവിശേഷതകൾ വ ഹിക്കുന്നു എന്നായിരുന്നു ഇതുവരെയുള്ള ധാരണ. എന്നാൽ മൂന്നിലൊന്ന് സെന്റോറുകളെങ്കിലും വാ ൽനക്ഷത്രങ്ങളുടെ സവിശേഷതക ൾ ഉള്ളവയാണ് എന്ന് ഏറ്റവും പുതിയ പഠനം വെളിപ്പെടുത്തുന്നു.       നാസയുടെ വൈസ്‌ (WIS E- Wide-field Infrared Survey Explorer) എന്ന ബഹിരാകാശ പേടകത്തിലെ ഛിന്നഗ്രഹങ്ങളെ കുറിച്ചു പഠിക്കുന്നതിനുള്ള ഭാഗമായ നിയോവൈസ് ആണ് ഇവയെ കുറിച്ച് പുതിയ വിവരങ്ങൾ പുറത്തു വിട്ടിട്ടുള്ള ത്.       സെന്റോറുകളിൽ ഭൂരിഭാഗവും വാൽനക്ഷത്രങ്ങളുടെ സവിശേഷതകൾ പ്രകടിപ്പിക്കുന്നവയാണ് എന്നാണ് പുതിയ പഠനം കാണിക്കുന്നത്. സ്ഥിരമായ ഒരു ഭ്രമണപഥത്തിലൂടെ യല്ല ഇവ സൂര്യനെ ചുറ്റിക്കൊണ്ടിരിക്കുന്നത്. പിണ്ഡം കൂടിയ ഗ്രഹങ്ങളുടെ സ്വാധീനമാകാം ഇവ യുടെ ഈ ചാഞ്ചാ ത്തിനുള്ള കാരണമെന്നാണ് കരുതപ്പെടുന്നത്

നൂറ്റാണ്ടിന്റെ വാൽനക്ഷത്രം കാർബൺ ഡയോക്സൈഡ് ധാരാളമായി പുറംതള്ളുന്നു

ഇമേജ്
കടപ്പാട്: നാസ നാ സയുടെ സ്പിറ്റ്സർ ബഹിരാകാശ ദൂ രദർശിനി സൂര്യനോടടുത്തുകൊണ്ടിരിക്കുന്ന ഐസോൺ എന്ന വാൽനക്ഷത്രത്തിൽ നിന്ന് ധാരാളമായി കാർബൺ ഡയോക്സൈ ഡും പൊടിപടലങ്ങളും പുറംതള്ളുന്ന തായി കണ്ടെത്തിയിരിക്കുന്നു. ജൂൺ 13൹ സ്പിറ്റ്സറിന്റെ ഇൻഫ്രാ റെഡ് അറെ കാമറ പിടി ച്ചെടുത്ത ചിത്രങ്ങൾ വിശകലനം ചെയ്തപ്പോ ഴാണ് ഇതു കണ്ടെത്തിയത്. ഇങ്ങനെ പുറംതള്ളുന്ന പൊടിപടലങ്ങൾ സൃഷ്ടിക്കുന്ന വാലിന്റെ ഇപ്പോഴത്തെ നീളം ഏകദേശം 2,99,981.72 കി.മീറ്റർ വരുമത്രെ !      നാസയുടെ കോമറ്റ് ഐസോൺ ഒബ്സർവേഷൻ കാമ്പയി ൻ എന്ന പദ്ധതിക്ക് നേതൃത്വം കൊടുക്കുന്ന കാരി ലിസ്സെ ആണ് ഈ കാര്യങ്ങൾ വെളിപ്പെടുത്തിയത്.       ഐസോൺ പുറംതള്ളുന്ന വാതകങ്ങളിൽ പ്രധാനമായും അ ടങ്ങി യിരിക്കുന്നത് കാർബൺ ഡൈയോ ക്സൈ ഡ് ആണ്. 9,97,903.214കി. ഗ്രാം വാതകങ്ങളും 5,44,31,084.4 കി. ഗ്രാം പൊടിപടലങ്ങളുമാണത്രെ ഓരോ ദിവസവും ഈ വാൽനക്ഷത്രം പുറംതള്ളിക്കൊണ്ടിരിക്കുന്നത്. സ്പിറ്റ്സർ ഈ നിരീക്ഷ ണം നടത്തുന്ന സമയത്ത്  ഐസോൺ സൂ ര്യനിൽ നിന്ന് 50,21,15,328 കി.മീറ്റർ അകലെയായിരുന്നു.      ഈ നൂറ്റാണ്ടി ലെ വാൽനക്ഷത്രം എന്ന റിയപ്പെടുന്ന ഐസോ ണിന്റെ വ്യാസം ഏതാണ്ട് അഞ്ചു കി.മീറ്ററോളം വരുമെന്ന

സൗരയൂഥത്തിനും വാലോ?!

ഇമേജ്
കടപ്പാട്: നാസ ഇതാ ഇപ്പോൾ വാലുമുറിഞ്ഞവരെല്ലാം കൂടി സൗരയൂഥത്തിനും വാലു കണ്ടെത്തിയിരിക്കുന്നു. വാൽനക്ഷത്രങ്ങൾക്കു മാത്രമല്ല ചില നക്ഷത്രങ്ങൾക്കും വാലുണ്ടെന്ന് മുമ്പുതന്നെ കണ്ടെത്തിയിരുന്നു. ഇതാ ഇപ്പോൾ സൗരയൂഥത്തിനും വാലു കണ്ടെത്തിയിരിക്കുന്നു. നാസയുടെ ഐബെക്സ് (Interstellar Boundary Expolrer) എന്ന പേടകത്തിൽ നിന്നു ലഭിച്ച വിവരങ്ങൾ വിശകലനം ചെയ്താണ് ഡേവിഡ് മൿകോമാസിന്റെ നേതൃത്വത്തിലുള്ള ശാസ്ത്രസംഘം ഈ കണ്ടെത്തൽ നടത്തിയിരിക്കുന്നത്.     രണ്ടുതരത്തിലുള്ള ചാർജ്ജ്രഹിത കണ ങ്ങളാണ് ഈ വാലിലുള്ളത് എന്നാണ് ജൂലൈ പ ത്തിനു ആസ് ട്രോഫിസിക്സ് ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടു ള്ള ഈ പഠനത്തിൽ പറയുന്നത്. രണ്ടു വ ശങ്ങളിലൂടെ ഒഴുകുന്ന വേഗത കുറഞ്ഞ കണങ്ങളും മുകളിലും താഴെയുമായി ഒഴുകുന്ന വേഗത കൂടിയ കണങ്ങളുമടങ്ങിയതാ സൗരയൂഥത്തിന്റെ വാ ല്. സൗരയൂഥത്തിന്റെ അതിരായ ഹീലിയോസ്ഫിയറിനും പുറത്തേക്ക് നീണ്ടുപോകുന്ന ഈ വാലിന് ഹീലിയോസ്‌ടെയിൽ എന്നാണ് പേര് നൽകിയിരിക്കുന്നത്.      മറ്റു ദൂരദർശി നികൾക്കൊന്നും കണ്ടെത്താൻ കഴിയാതിരുന്ന ഈ വാല് എനർജെറ്റിക് ന്യൂ ട്രൽ ആറ്റം ഇമേജിങ് എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഐബക്സ് കണ്ടെത്തിയത്.

ജൂലൈ മാസത്തിലെ ആകാശം

ഇമേജ്
2013 ജൂലൈ മാസം 15൹ രാത്രി 8മണിക്ക് മദ്ധ്യകേരളത്തില്‍ കാണാന്‍ കഴിയുന്ന ആകാശദൃശ്യം. * ജൂലൈ 5: ഭൂമി സൂര്യനില്‍ നിന്നും ഏറ്റവും അകലെ * ജൂലൈ 6: ചന്ദ്രനും ചൊവ്വയും അടുത്തുവരുന്നു. * ജൂലൈ 7: ചന്ദ്രനും വ്യാഴവും അടുത്തു വരുന്നു. * ജൂലൈ 8: അമാവാസി * ജൂലൈ 10: ശുക്രനും ചന്ദ്രനും അടുത്തു വരുന്നു. * ജൂലൈ 17: ശനിയും ചന്ദ്രനും അടുത്തു വരുന്നു. * ജൂലൈ 27: പൗര്‍ണ്ണമി. 8 ജൂലൈ 2011 അറ്റ്ലാന്റിസ് ബഹിരാകാശപേടകം അതിന്റെ അവസാനത്തെ ദൗത്യം ആരംഭിച്ചു 19 ജൂലൈ 1938 ജയന്ത് നാര്‍ളീകര്‍ ജനിച്ചു 21 ജൂലൈ 1969 മനുഷ്യന്‍ ചന്ദ്രനില്‍ 21 ജൂലൈ 2011 അറ്റ്ലാന്റിസ് ബഹിരാകാശ പേടകം അവസാന ദൗത്യം പൂര്‍ത്തിയാക്കി ഭൂമിയില്‍ തിരിച്ചെത്തി 31 ജൂലൈ 1971 ആദ്യത്തെ ലൂണാര്‍ റോവര്‍ ചന്ദ്രനില്‍

ശനിയിൽ നിന്നൊരു ഭൂചിത്രം!

ഇമേജ്
തലക്കെട്ടിൽ അൽപം അതിശയോക്തി ചേർത്തിട്ടുണ്ട് . ക്ഷമിക്കുക . ശനിയിൽ നിന്നല്ല ; ശനിയുടെ സമീപത്തു നിന്നാണ് ഈ ചിത്രം എടുത്തിട്ടുള്ളത് . ശനിയെ ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്ന കാസ്സിനി എന്ന ബഹിരാകാശപേടകമാണ് ശനിയുടെ പശ്ചാത്തലത്തിലുള്ള ഭൂമിയുടെ ഫോട്ടോ എടുത്തിട്ടുള്ളത് . ഇതിനു മുമ്പും രണ്ടു പ്രാവശ്യം കാസ്സിനി ഭൂമിയുടെ ഫോട്ടോ എടുത്തിട്ടുണ്ട് . എന്നാൽ ഇപ്രാവശ്യത്തേതിനുള്ള പ്രത്യേകത ഭൂമിയെ അതിന്റെ ശരിയായ നിറത്തിൽ തന്നെ ഈ ചിത്രത്തിൽ കാണാം എന്നതാണ് . 144 കോടി കി . മീറ്റർ അകലെ നിന്നെടുത്ത ഈ ചിത്രം കാസ്സിനി ബഹിരാകാശ പേടകം നമുക്കു നൽകിയ ഒരു അമൂല്യമായ സംഭാവനായാണ് .

തൊഴിൽശാലയിൽ നിന്ന് ആകാശം തൊട്ട വനിത

ഇമേജ്
അ മ്പതു വർഷങ്ങൾക്കു മുമ്പ് ജൂൺ 16 ൹ ലോകചരിത്രത്തിൽ ആദ്യമായി ഒരു വനിത ബഹിരാകാശത്തേക്ക് പറന്നുയർന്നു . അതിനു ശേഷം പല സ്ത്രീകളും ബഹിരാകാശത്തേക്ക് യാത്ര ചെയ്യുകയുണ്ടായി . എന്നാൽ ലോകചരിത്രത്തിൽ ഒരു തുണിമിൽ തൊഴിലാളി ബഹിരാകാശയാത്ര നടത്തിയ സംഭവം അതിനു ശേഷവും സംഭവിച്ചില്ല . വാലൻറീന തെരഷ്കോവ 1963 ൽ ബഹിരാകാശയാത്ര നടത്തുമ്പോൾ റഷ്യയിലെ ക്രാസ്നി പെരികോപ് ടെക്സ്റ്റൈൽ ഫാക്റ്ററിയിലെ തൊഴിലാളിയായിരുന്ന അവർക്ക് 26 വയസ്സുമാത്രമായിരുന്നു പ്രായം . 1937 മാർച്ച് 6 ൹ റഷ്യയിലെ ഒരു ചെറുപട്ടണമായ മാസ്ലെന്നികോവോയിലാണ് വാലൻറീന ജനിച്ചത് . അച്ഛൻ ഒരു ട്രാക്റ്റർ ഡ്രൈവറും അമ്മ തുണിമില്ലിലെ തൊഴിലാളിയുമായിരുന്നു . ചെറുപ്പത്തിൽ തന്നെ അവർ പാരച്യൂട്ട് ഉപയോഗിക്കാൻ പഠിച്ചിരുന്നു . അന്നത്തെ റഷ്യയിൽ ചെറുപട്ടണങ്ങളിൽ പോലും പാരച്യൂട്ട് ക്ലബ്ബുകൾ സർവ്വസാധാരണമായിരുന്നു . ഇരുപത്തിരണ്ടാമത്തെ വയസ്സിൽ തന്നെ അവർ തന്റെ ആദ്യത്തെ പാരച്യൂട്ട് ചാട്ടം നടത്തിയിരുന്നു . ആദ്യത്തെ ബഹിരാകാശയാത്രികയാവാൻ അപേക്ഷ അയച്ചവരുടെ എണ്ണം 400 ആയിരുന്നു . ഇതിൽ നിന്ന് യൂറി ഗഗാറിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം അഞ്ചു പേരെ തെരഞ്ഞെടുത്തു . താത്യാന കുസ്നെ

ഈ മാസത്തെ ആകാശം

ഇമേജ്
കട പ്പാട്: വിക്കിപ്പീഡിയ ഈ ബുധൻ, ശുക്രൻ, ചൊവ്വ എന്നീ ഗ്രഹങ്ങൾ സൂര്യനോടൊപ്പമായതു കൊണ്ട് മാസത്തിന്റെ ആദ്യപാതിയിൽ ഇവയെ കാണാൻ പ്രയാസമായിരിക്കും. എന്നാൽ ഈ മാസത്തിന്റെ അവസാന ദിവസങ്ങളിൽ ബുധനും ശുക്രനും വ്യാഴത്തോടു ചേർന്നു നിൽക്കുന്ന മനോഹര ദൃശ്യം നമുക്കു കാണാം. സൂര്യാസ്തമനത്തിനു ശേഷം പടിഞ്ഞാറ്  ഇടവം രാശിയിൽ വ്യാഴത്തിനെ കാണാം. ശനിയെ കിഴക്കു ഭാഗത്ത് തുലാം രാശിയിൽ കാണാം. മെയ് 10൹ പടിഞ്ഞാറൻ ആസ്ട്രേലിയയിൽ വലയസൂര്യഗ്രഹണം ദൃശ്യമാകും. ഗ്രഹണം ദൃശ്യമാകുന്ന പ്രദേശത്തിന്റെ മാപ്പ് ഇവിടെ . മെയ് 23൹ ചന്ദ്ര-ശനി സംഗമം. മെയ് 26൹ ബുധൻ, ശുക്രൻ, വ്യാഴം എന്നീ ഗ്രഹങ്ങളുടെ സംഗമം.

നൂറ്റാണ്ടിന്റെ വാൽനക്ഷത്രം അടുത്തു വരുന്നു.

ഇമേജ്
കടപ്പാട്: നാസ ഈ നൂറ്റാണ്ടിന്റെ വാൽനക്ഷത്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന വാൽനക്ഷത്രം ഐസോൺ (C/2012 S1) സൂര്യനോട് അടുത്തു വന്നുകൊണ്ടിരിക്കുന്നു. ഹബിൾ ബഹിരാകാശ ദൂരദർശിനി എടുത്ത ഐസോണിന്റെ ചിത്രമാണ് മുകളിൽ കൊടുത്തിരിക്കുന്നത്. 2013 ഏപ്രിൽ മാസം 10നാണ് ഇതെടുത്തത്. ഹബിളിന്റെ വൈഡ് ഫീൽഡ് കാമറ 3 ഉപയോഗിച്ചാണ് ഈ ചിത്രമെടുത്തിട്ടുള്ളത്. ഇതെടുക്കുന്ന സമയത്ത് ഐസോണിന്റെ സൂര്യനിൽ നിന്നുള്ള ദൂരം 62കോടി 10ലക്ഷം കി.മീറ്ററും ഭൂമിയിൽ നിന്നുള്ള ദൂരം 63കോടി 40ലക്ഷം കി.മീറ്ററും ആണ്. അതായത് വ്യാഴത്തെക്കാൾ അടുത്ത്. 2012 സെപ്റ്റംബർ മാസത്തിലാണ് ഐസോണിനെ കണ്ടെത്തുന്നത്. 2013 നവംബർ 28ന് ഇത് സൂര്യനോട് ഏറ്റവും അടുത്തെത്തുമ്പോൾ സൂര്യനുമായുള്ള ഇതിന്റെ അകലം 11,74,821കി.മീറ്റർ മാത്രമായിരിക്കും. സൂര്യന്റെ വ്യാസം 13,92,000കി.മീറ്ററാണ് എന്നു കൂടി ഓർക്കുക. ഹബിൾ ചിത്രമെടുത്ത് വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തിൽ പുതിയ ചില വിവരങ്ങൾ കൂടി ഐസോണിനെ കുറിച്ച് ലഭിച്ചിട്ടുണ്ട്. ശിലാശകലങ്ങളും മഞ്ഞും നിറഞ്ഞ ഇതിന്റെ കേന്ദ്രഭാഗത്തിന് 5കി.മീറ്ററിൽ കൂടുതൽ വ്യാസമുണ്ടായിരിക്കും. സൂര്യന്റെ സമീപസ്ഥമാവുമ്പോൾ സൂര്യതാപം മൂലം ഇതിലെ ലോഹീയഘട

എസ്.എൻ.വിൽസൺ: ഏറ്റവും ദൃരെയുള്ള സൂപ്പർനോവ

ഇമേജ്
കടപ്പാട്: ഹബ്ബിൾ സൈറ്റ് ഹബ്ബിൾ ബഹിരാകാശ ദൂരദർശിനി അതിന്റെ ചരിത്രത്തിൽ ഒരു പുതിയ റെക്കോർഡ് കൂടി കരസ്ഥമാക്കി. ഏറ്റവും ദൂരെയുള്ള ഒരു സൂപ്പർ നോവയെ കണ്ടെത്തിക്കൊണ്ടാണ് ഇപ്പോൾ ഹബ്ബിൾ വാർത്തയിൽ ഇടം പിടിച്ചിരിക്കുന്നത്. 1000 കോടി വർഷങ്ങൾക്കപ്പുറത്തുള്ള എസ്.എൻ. വിൽസൺ എന്ന് നാമകരണം ചെയ്തിരിക്കുന്ന SN UDS10Wil മോ സൂപ്പർനോവയെയാണ് ഇപ്പോൾ ഹബ്ബിൾ കണ്ടെത്തിയിരിക്കുന്നത്. ഇത്രയും വർഷം മുമ്പുള്ള പ്രപഞ്ചത്തെ കുറിച്ചുള്ള പഠനങ്ങളെ ഈ കണ്ടെത്തൽ സഹായിക്കും. കൂടാതെ ഇതൊരു ടൈപ്പ് 1a ഇനത്തിൽ പെട്ട സൂപ്പർനോവയായതു കൊണ്ട് പ്രപഞ്ചത്തിലെ ശ്യാ മോ ർജ്ജത്തെ കുറിച്ചുള്ള പഠനത്തെയും ഇത് സഹായിക്കുമത്രെ.  1382 കോടി വർഷം പ്രായം കണക്കാക്കിയിരിക്കുന്ന പ്രപഞ്ചത്തിലെ ഏറ്റവും പഴയ സൂപ്പർനോവകളെ കണ്ടെത്തുന്നതിനുള്ള ഹബ്ബിളിന്റെ ത്രിവർഷ പദ്ധതി 2010ലാണ് തുടങ്ങിയത്. ബാൾട്ടിമോറിലെ ആഡം റീസിന്റെ നേതൃത്വത്തിലുള്ള ഒരു സംഘമാണ് ഇതിനു നേതൃത്വം നൽകുന്നത്. അതിന്റെ ഫലങ്ങളാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഹബ്ബിളിൽ ഘടിപ്പിച്ചിരിക്കുന്ന വൈഡ് ഫീൽഡ് 3 ക്യാമറയാണ് ഇത്രയും വിശദാംശങ്ങളുള്ള ചിത്രം ശാസ്ത്രജ്ഞർക്ക് ലഭ്യമാക്കിയത്. പ്ര

ഇതുവരെ

കൂടുതൽ‍ കാണിക്കുക