പോസ്റ്റുകള്‍

exo planet എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

അതിഭൌമ ഗ്രഹത്തിന്റെ അന്തരീക്ഷ വിശകലനം സാധ്യമായി

ഇമേജ്
GJ 1214 ചിത്രകാരന്റെ ഭാവനയില്‍        സൌരയൂഥത്തിന് പുറത്ത് കണ്ടെത്തിയിട്ടുള്ള സൌരേതര ഗ്രഹങ്ങളെ (exo planet )     അതിഭൌമ(supper earth ) ഗ്രഹങ്ങളെന്നും  ചൂടന്‍ വ്യാഴ (hot jupiter ) ഗ്രഹങ്ങളെന്നും വിഭജിച്ചിട്ടുണ്ട്. ഇവയില്‍ ചൂടന്‍ വ്യാഴ ഗ്രഹങ്ങളുടെ അന്തരീക്ഷത്തെ കുറിച്ച് കുറെ കാര്യങ്ങളെല്ലാം മനസ്സിലാക്കി കഴിഞ്ഞു. എന്നാല്‍ അതിഭൌമ ഗ്രഹങ്ങളുടെ അന്തരീക്ഷത്തെ കുറിച്ച് കാര്യമായ  വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഡിസംബര്‍ 2 ലെ നാച്വര്‍ ശാസ്ത്ര ജേര്‍ണല്‍ GJ 1214 b എന്ന അതിഭൌമ ഗ്രഹത്തിന്റെ അന്തരീക്ഷ ഘടന വിശകലനം ചെയ്തതായി റിപ്പോര്‍ട് ചെയ്തിട്ടുണ്ട്.       സ്മിത്ത് സോണിയന്‍ ഇന്സ്ടിട്യൂടിലെ ജേക്കബ് ബീനും (Jecob Been ) സംഘവുമാണ് ഈ  പഠനം നടത്തിയത്.   ഭൂമിയെക്കാള്‍ 6 .5 മടങ്ങ്‌ പിണ്ഡം ഉള്ള GJ 1214 b ഭൂമിയില്‍ നിന്നും 40 പ്രകാശ വര്‍ഷം അകലെ ഒഫ്യുക്കസ് നക്ഷത്ര ഗണത്തിലാണ് സ്ഥിതി ചെയ്യുന്നത്. പുതിയ പഠനം നടക്കുന്നതിനു മുന്പ് മൂന്നു സങ്കല്‍പ്പങ്ങള്‍ ആയിരുന്നു ഈ ഗ്രഹത്തിന്റെ അന്തരീക്ഷത്തെ കുറിച്ച്  ജ്യോതിശാസ്ത്രജ്ഞര്‍ മുന്നോട്...