പോസ്റ്റുകള്‍

ഓഗസ്റ്റ്, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മാനത്തെ മാസങ്ങൾ

ഇമേജ്
  മലയാളമാസങ്ങള്‍ ഏതൊക്കെയാണെന്ന് അറിയാമോ ? ചിങ്ങം , കന്നി , തുലാം , വൃശ്ചികം , ധനു , മകരം , കുംഭം , മീനം , മേടം , ഇടവം , മിഥുനം , കര്‍ക്കിടകം എന്നിവ തന്നെ . ഈ ചോദ്യം എത്ര എളുപ്പമായിരുന്നെന്നോ ? എന്നാല്‍ പോകാന്‍ വരട്ടെ . ഒരു ചോദ്യം കൂടി ചോദിക്കട്ടെ . എങ്ങനെയാണ് ഈ മാസങ്ങള്‍ക്ക് ഈ പേരുകള്‍ കിട്ടിയത് എന്നറിയാമോ ? എന്താ നിന്നു പരുങ്ങുന്നത് ? അറിയില്ലേ ? എന്നാല്‍ പറഞ്ഞുതരാം കേട്ടോളൂ . നമ്മടെ ആകാശത്ത് ഒരുപാട് നക്ഷത്രങ്ങളുണ്ട് . കണ്ടിട്ടുണ്ട് അല്ലേ ? അവയെ കൂട്ടങ്ങളായി തിരിച്ച് ഓരോ കൂട്ടത്തിനും ഓരോ പേരുകളിട്ടിട്ടുണ്ട് . അതറിയാമോ ? വേട്ടക്കാരനെ അറിയാമെന്നോ . അതുപോലെ മറ്റു നക്ഷത്രങ്ങളെയും കൂട്ടമായി തിരിച്ച് പേരുകള്‍ നല്‍കിയിട്ടണ്ട് . കൂട്ടത്തിലെ പ്രധാന നക്ഷത്ര കൂട്ടിവരച്ചാല്‍ കിട്ടുന്ന രൂപത്തിന്റെ പേരാണ് ആ കൂട്ടത്തിനു നല്‍കുക . മേഷമാണ് മേടമായത് . മേഷം എന്നാല്‍ ആട് . ഇടവം എന്നാല്‍ ഋഷഭം ആണ് . അതെ കാള തന്നെ . വൃശ്ചികം എന്നാല്‍ എന്താണെന്നോ ? ഞാന്‍ ആ കൂട്ടത്തിന്റെ ചിത്രം വരച്ചു കാണിച്ചു തരാം . ഇതാ നോക്ക് അതെ വൃശ്ചികം തേളു തന്നെ . ഇതൊക്കെ എങ്ങനെയാണു മാസത്തിന്റെ പേരാ

മെബ്സൂട്ടെ - സിംഹത്തിന്റെ നീട്ടിവെച്ച കാൽ

ഇമേജ്
പോളക്സിന്റെ അരയിലെ നക്ഷത്രത്തെ പരിചയപ്പെട്ടല്ലോ. ഇനി കാസ്റ്ററിന്റെ അരയിലെ നക്ഷത്രത്തെ പരിചയപ്പെടാം. എപ്സിലോൺ ജമിനോറം എന്നാണ് ബെയർ ഇതിനു നൽകിയ പേര്. അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന 2016ൽ മെബ്സൂട്ടെ എന്ന പേരും അംഗീകരിച്ചു. മബ്‌സൂത്വ (مبسوطة) എന്ന അറബി വാക്കിൽ നിന്നാണ് ഈ പേര് സ്വീകരിച്ചിട്ടുള്ളത്. സിംഹത്തിന്റെ നീട്ടിവെച്ച കാൽ എന്ന അർത്ഥം വരുന്ന പ്രാചീന അറബി ഭാഷയിലുള്ള ഒരു പ്രയോഗത്തിൽ നിന്നാണ് ഈ പേര് ഉണ്ടായത് എന്നും പറയപ്പെടുന്നുണ്ട്. പക്ഷെ ഇപ്പോൾ നമുക്കിവിടെ സിംഹത്തെയൊന്നും കാണാനാവില്ല. ഒരു പക്ഷെ അന്നത്തെ ആൾക്കാർ മിഥുനത്തിലേതു കൂടാതെയോ ഒഴിവാക്കിയോ മറ്റു നക്ഷത്രങ്ങളെ കൂട്ടിച്ചേർത്ത് സിംഹത്തിന്റെ രൂപം ഉണ്ടാക്കിയിരുന്നോ എന്നറിയില്ല. സൂര്യന്റെ‌19 മടങ്ങ് പിണ്ഡമുള്ള ഒരു അതിഭീമൻ നക്ഷത്രമാണ് മെബ്സൂട്ടെ. വലിപ്പമാണെങ്കിൽ ഏകദേശം 175 മടങ്ങും. 2007ലെ പരിഷ്കരിച്ച ഹിപ്പാർക്കസ് ഡാറ്റ അനുസരിച്ച് ഭൂമിയിൽ നിന്നും 844.98 പ്രകാശവർഷം അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. തെളിഞ്ഞ അകാശത്ത് നല്ല തിളക്കത്തിൽ തന്നെ ഈ നക്ഷത്രത്തെ നമുക്ക് കാണാൻ കഴിയും. 2.98 ആണ് ഇതിന്റെ കാന്തിമാനം . 3950 കെൽവിൻ ആണ് ഇതിന്റെ ഉപരിതല ത

അപ്പോളോ ഛിന്നഗ്രഹങ്ങൾ

ഇമേജ്
എന്താ മുഖത്തൊരു സംശയത്തിന്റെ നെഴല് കാണാൻ ണ്ടല്ലോ . ഏ … അപ്പോളോ അസ്റ്ററോയ്ഡുകളോ ? എന്താണ്ന്നോ ? ഓഹോഹോ , പറയാലോ . അല്ല , പറഞ്ഞു തന്നാ എനിക്ക് ന്താ തര്വാ ? മിട്ടായ്വോ , അത് മതി . പോക്കറ്റില്ണ്ടല്ലോ അല്ലേ ? എന്നാ നി അപ്പോളോ ഛിന്നഗ്രഹങ്ങളെ പറ്റി പറയാട്ടോ . അല്ല ഈ ഛിന്നഗ്രഹങ്ങള് ന്ന് പറഞ്ഞാ ന്താന്നറ്യോ നെനക്ക് ? ആ അതന്നെ ചൊവ്വേടെം വ്യാഴത്തിന്റെം എടക്ക് കാണണ ഗ്രഹങ്ങളാവാൻ ഭാഗ്യം കിട്ടാത്ത കൊറേ വല്യ വല്യേ പാറക്കഷണങ്ങളന്നെ . പാറക്കഷണം ന്നൊക്കെ പറയുമ്പോ അത്ര നിസാരൊന്ന്വല്ല ട്ടോ . രണ്ടും മൂന്നും കിലോമീറ്ററൊക്കെ വലിപ്പം കാണും . ചൊവ്വയുടേം വ്യാഴത്തിന്റേം നടുക്ക് ഒരുപാടെണ്ണം ണ്ട്ന്നറ്യാലോ . ന്നാ അത്രക്കൊന്നുല്യെങ്കിലും മറ്റു ഭാഗങ്ങളിലും ങ്ങനെ കുറെയെണ്ണൊക്കെ കാണും . ചൊവ്വക്കും ബുധനും ഇടക്ക് കാണുന്ന ഛിന്നഗ്രഹങ്ങളാണ് അപ്പോളോ ഛിന്നഗ്രഹങ്ങൾ , അറ്റേൻ ഛിന്നഗ്രഹങ്ങൾ , അമോർ ഛിന്നഗ്രഹങ്ങൾ , അറ്റീര ഛിന്നഗ്രഹങ്ങൾ എന്നിവയൊക്കെ . ഇവയിൽ നമ്മളെ പേടിപ്പിക്ക്ണ കൂട്ടരാണ് അപ്പോളോ ഛിന്നഗ്രഹങ്ങള് . ന്താ കാരണം ന്നോ ? ഇതൊക്കെ ദീർഘവൃത്തത്തിലാണ് സൂര്യനെ ചുറ്റ്ണത് ന്നറ്യാലോ നെനക്ക് ? അതിലന്നെ ഏറ്റവും നീളം കൂടിയ ദീർഘവൃത