ആറും ചേർന്ന കാസ്റ്റർ
മിഥുനത്തിലെ പ്രധാന നക്ഷത്രങ്ങളിലൊന്നായ കാസ്റ്ററിനെ കുറിച്ചു പറയാം. മിഥുനം ( α Gem) എന്നു വിളിക്കും. ഈ നാമകരണരീതിയനുസരിച്ച് ഓരോ രാശിയിലേയും നക്ഷത്രങ്ങൾക്കു പേരു നൽകുന്നത് അവയുടെ തിളക്കത്തിനനുസരിച്ചാണ്. ഏറ്റവും തിളക്കം കൂടിയ നക്ഷത്രത്തിന് ഗ്രീക്ക് അക്ഷരമാലയിലെ ആദ്യ അക്ഷരമായ ആൽഫ എന്നും തിളക്കം കുറഞ്ഞു വരുന്ന ക്രമത്തിൽ ബീറ്റ, ഗാമ തുടങ്ങിയ അക്ഷരങ്ങളും നൽകും. ഈ അക്ഷരങ്ങളോടു കൂടി നക്ഷത്രരാശിയുടെ Latin genetive പേരു കൂടി ചേർക്കും. ഈ രീതി ആവിഷ്കരിച്ച ജൊഹാൻ ബെയറിന്റെ (1572 - 1625) പേരിലാണ് ഈ നാമകരണ സമ്പ്രദായം അറിയപ്പെടുന്നത്. കാസ്റ്ററിന്റെയും പോളക്സിന്റെയും തിളക്കം കണക്കാക്കിയപ്പോൾ ബെയറിനു വന്ന ഒരു പിശകു കാരണമാണ് മിഥുനം രാശിയിലെ നക്ഷത്രങ്ങളിൽ തിളക്കം കൊണ്ട് രണ്ടാം സ്ഥാനക്കാരനായ കാസ്റ്ററിന് ആൽഫ എന്ന പേരു ലഭിച്ചത്. 300 വർഷം മുമ്പു വരെ കാസ്റ്ററിനാണ് തിളക്കം കൂടുതലുണ്ടായിരുന്നത് എന്നൊരു വാദവുമുണ്ട്. എന്തായാലും ഇപ്പോൾ തിളക്കത്തിൽ ഒന്നാമനല്ലെങ്കിലും കാസ്റ്റർ പേരിൽ ഒന്നാമനായി. അതിനും വേണം ഒരു ഭാഗ്യം. നക്ഷത്രരാശിയിൽ തിളക്കം കൊണ്ട് രണ്ടാം സ്ഥാനത്തു നിൽക്കുന്ന നക്ഷത്രമാണ് കാസ്റ്റർ. ബെയറുടെ നാമകരണ സമ്...