ഈ മാസത്തെ ആകാശം
![ഇമേജ്](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiOUVvU8G9oP3z7bEjbZR3NyBz-ZWCV8EeR-0mhBUJBtgZ1CdtXvQwrvyQv072s3ZolTh-41m2KgEurmMy9fBaQ88IK_wu4tuveesW3HYzbapoMioS_Me8HhJL1V0HHpm65G0b5tZ6IOPo/s400/star+chart-may+2013.png)
കട പ്പാട്: വിക്കിപ്പീഡിയ ഈ ബുധൻ, ശുക്രൻ, ചൊവ്വ എന്നീ ഗ്രഹങ്ങൾ സൂര്യനോടൊപ്പമായതു കൊണ്ട് മാസത്തിന്റെ ആദ്യപാതിയിൽ ഇവയെ കാണാൻ പ്രയാസമായിരിക്കും. എന്നാൽ ഈ മാസത്തിന്റെ അവസാന ദിവസങ്ങളിൽ ബുധനും ശുക്രനും വ്യാഴത്തോടു ചേർന്നു നിൽക്കുന്ന മനോഹര ദൃശ്യം നമുക്കു കാണാം. സൂര്യാസ്തമനത്തിനു ശേഷം പടിഞ്ഞാറ് ഇടവം രാശിയിൽ വ്യാഴത്തിനെ കാണാം. ശനിയെ കിഴക്കു ഭാഗത്ത് തുലാം രാശിയിൽ കാണാം. മെയ് 10൹ പടിഞ്ഞാറൻ ആസ്ട്രേലിയയിൽ വലയസൂര്യഗ്രഹണം ദൃശ്യമാകും. ഗ്രഹണം ദൃശ്യമാകുന്ന പ്രദേശത്തിന്റെ മാപ്പ് ഇവിടെ . മെയ് 23൹ ചന്ദ്ര-ശനി സംഗമം. മെയ് 26൹ ബുധൻ, ശുക്രൻ, വ്യാഴം എന്നീ ഗ്രഹങ്ങളുടെ സംഗമം.