പോസ്റ്റുകള്‍

ജൂലൈ, 2012 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

അനന്തവിദൂരതയിലൊരു കുഞ്ഞുഗ്രഹം

ഇമേജ്
കടപ്പാട്: നാസ സൗരയൂഥേതര ഗ്രഹങ്ങളെ കുറിച്ചുള്ള അന്വേഷണം തുടങ്ങിയിട്ട് കാലമേറെയായി . ആയിരത്തിലേറെ ഗ്രഹങ്ങളെ സൗരയൂഥത്തിനു പുറത്തു കണ്ടെത്തുകയും ചെയ്തു . ഇവയിൽ ഭൂരിഭാഗവും ഭീമൻ വാതകഗ്രഹങ്ങളായിരുന്നു . കൊച്ചുഗ്രഹങ്ങളെ കണ്ടെത്തുക എന്നത് വളരെ പ്രയാസമേറിയ ജോലിയാണ് . അതുകൊണ്ടുതന്നെ കണ്ടെത്തിയ കുഞ്ഞുഗ്രഹങ്ങളുടെ എണ്ണം വളരെ കുറവാണുതാനും . എന്നാൽ ശാസ്ത്രജ്ഞരുടെ അഭിപ്രായം കൊച്ചുഗ്രഹങ്ങളായിരിക്കും എണ്ണത്തിൽ കൂടുതൽ എന്നാണ് . പ്രകാശവർഷങ്ങൾക്കപ്പുറത്തു നിൽക്കുന്ന അവയെ കണ്ടെത്തുക എളുപ്പമല്ല എന്നുമാത്രം . എന്നാൽ ഇതിനിടയിലും ഒരു കൊച്ചുഗ്രഹത്തിന്റെ സാന്നിദ്ധ്യം ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞിരിക്കുന്നു . അതും ഭൂമിയേക്കാൾ വളരെ ചെറുത് . ഭൂസമാനഗ്രഹങ്ങളെ കണ്ടെത്തിയാൽ തന്നെ ആഹ്ലാദഭരിതരാകാറുള്ളവരുടെ കൈയ്യിലേക്ക് അതിനെക്കാൾ ചെറിയതൊന്നു കിട്ടിയാലുണ്ടാവുന്ന അവസ്ഥ എന്തായിരിക്കും ? UCF-1.01 എന്നു പേരിട്ടിരിക്കുന്ന ഈ ഗ്രഹം സ്ഥിതിചെയ്യുന്നത് ഭൂമിയിൽ നിന്ന് 33 പ്രകാശവർഷങ്ങൾക്കപ്പുറത്താണ് . ഫ്ലോറിഡ സർവ്വകലാശാലയിലെ ശാസ്ത്രജ്ഞനായ കെവിൻ സ്റ്റീവൻസൻ പറഞ്ഞത് ഇപ്രകാരമാണ് : “ വളരെ ചെറുതും വളരെ ചൂടേറിയതുമായ ഒരു ഗ്രഹം ഉണ്ടെന്നുള്ളതി

ജൂലൈയിലെ ആകാശം

ഇമേജ്
ജൂലൈ 15ന് മദ്ധ്യകേരളത്തിൽ രാത്രി 8.30ന് കാണാൻ കഴിയുന്ന ആകാശദൃശ്യം ജൂലൈ 3 : പൗർണ്ണമി ജൂലൈ 19 : അമാവാസി, ജയന്ത് വി. നാർലിക്കറിന്റെ ജന്മദിനം ജൂലൈ 21 : മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങി(1969) ജൂലൈ 28,29 : ഡെൽറ്റ അക്വാറീഡ്സ് ഉൽക്കാവർഷം ജൂലൈ 31 : ആദ്യ ലൂണാർ റോവർ ചന്ദ്രനിൽ ഇറങ്ങി.(1971)