ചുവന്ന ഗ്രഹത്തിന്റെ ജാതകം മാറ്റിയെഴുതിയ എട്ടു വർഷങ്ങൾ
വർഷങ്ങൾക്കു മുമ്പ് ചൊവ്വ ഭൂമിയിലുള്ളവർക്ക് ഒരത്ഭുതഗ്രഹമായിരുന്നു. ചൊവ്വാമനുഷ്യനെ കുറിച്ചും പറക്കും തളികകളെ കുറിച്ചുമുള്ള ധാരാളമായി വന്നുകൊണ്ടിരുന്നു. ഇവയെല്ലാം നേരിട്ടു കണ്ട മനുഷ്യർ പോലുമുണ്ടായി. പത്രങ്ങളിൽ ഇടക്കിടെ വാർത്തകൾ വന്നുകൊണ്ടിരുന്നു. ഇതിനെല്ലാം ഒരു പ്രധാനകാരണമായി വർത്തിച്ചത് ചൊവ്വയിൽ വെള്ളമൊഴുകുന്ന തോടുകളുണ്ടെന്ന സ്ഥിരീകരിക്കാത്ത ഒരു വാർത്തയായിരുന്നു. ഭൂമിയിൽ നിന്നുള്ള നിരീക്ഷണത്തിൽ നിന്നും അവിടെ കണ്ട ചാലുകളെ തെറ്റിദ്ധരിച്ചതിന്റെ ഫലമായിരുന്നു ഇത്. ഇതിനെ പൊലിപ്പിക്കാൻ പത്രങ്ങളും കല്പിതകഥാരചനക്കാരും ധാരാളമായുണ്ടായി. മനുഷ്യനെക്കാൾ ഉയർന്ന ജീവികളും വലിയതോതിലുള്ള കൃഷിയുമുണ്ടെന്നുവരെ ഇക്കൂട്ടർ പറഞ്ഞു പരത്തി. സാധാരണജനങ്ങൾ പലപ്പോഴും തെറ്റിദ്ധരിപ്പിക്കപ്പെട്ടു. കാരണം ചൊവ്വയെപറ്റി അപ്പോഴും കാര്യമായ വിവരങ്ങളൊന്നും ലഭ്യമല്ലായിരുന്നു. ഇതിനൊരന്ത്യം കുറിക്കുന്നതിന്റെ തുടക്കമായിരുന്നു 2004 ജനുവരി 24ന് ചൊവ്വയുടെ പ്രതലത്തിൽ ഓപ്പർച്യൂണിറ്റി എന്ന പേടകത്തിന്റെ ലാന്റിങ്. മൂന്ന് ആഴ്ചകൾക്കു ശേഷം ഇതിനു കൂട്ടായി സ്പിരിറ്റ് എന്ന പേടകവും ചുവന്ന ഗ്രഹത്തെ സ്പർശിച്ചു. തുടർന്നിങ്ങോട്ട് ചൊവ്വയെ കുറിച്ചുള്ള പ