ഭൂമിക്ക് പുതിയൊരു മിഴികൂടി- പ്രപഞ്ചരഹസ്യങ്ങൾ കണ്ടറിയാൻ
credit: ESO നമുക്ക് പ്രകാശരശ്മികളുടെ സഹായത്താൽ വസ്തുക്കളെ തിരിച്ചറിയാനുള്ള ഇന്ദ്രിയമാണ് കണ്ണുകൾ . കണ്ണുകളുടെ ശേഷികൂട്ടാൻ നമ്മൾ പല ഉപകരണങ്ങളെയും കൂട്ടുപിടിക്കാറുണ്ട് . അത്തരത്തിലുള്ള ഒരു ഉപകരണമാണ് ദൂരദർശിനി . ഗലീലിയോ ആകാശത്തേക്കു തിരിച്ച ആദ്യത്തെ ദൂരദർശിനി അതിന്റെ എത്രയോ തലമുറകളിലൂടെ വളർന്ന് ഇന്ന് ആദ്യത്തേതിനേക്കാൾ എത്രയോ മടങ്ങ് ശേഷിയും വലിപ്പവുമുള്ളതായിരിക്കുന്നു . ഗലീലിയോയുടെ പ്രാകാശിക ദൂരദർശിനിയുടെ സഹോദരിയായ പ്രതിഫലന ദൂരദർശിനിയാണ് ഇപ്പോൾ കൂടുതലായി ഉപയോഗിച്ചുവരുന്നത് . പ്രാകാശികദൂരദർശിനിയേക്കാൾ കാര്യക്ഷമത പ്രതിഫലനദൂരദർശിനിക്കാണ് എന്നതിതിനാലാണ് ഇത് . ഓരോ പുതിയ ദൂരദർശിനികൾ നിർമ്മിച്ചുകഴിയുമ്പോഴും അതിനെക്കാൾ മെച്ചപ്പെട്ട പുതിയൊരെണ്ണം നിർമ്മിക്കുന്നതിനുള്ള ആഗ്രഹം ശാസ്ത്രജ്ഞരിൽ അങ്കുരിച്ചു തുടങ്ങും . അങ്ങനെ ഇപ്പോൾ ഭൂമിയിലെ ഏറ്റവും വലിയ ദൂരദർശിനി നിർമ്മിക്കുന്നതിനുള്ള തയ്യാറെടുപ്പു തുടങ്ങിയിരിക്കുകയാണ് യൂറോപ്പിലെ ജ്യോതിശാസ്ത്രജ്ഞർ . European Extremely Large Telescope (E-ELT) എന്ന പേരു നൽകിയിരിക്കുന്ന ഈ ദൂരദർശിനിയുടെ പ്രധാനദർപ്പണത്തിന് 40 മീറ്റർ വ്യാസമുണ്ട് . പ്രപഞ്ചത്തിന്റെ അത്യഗാധ