ഹബിൾ 18 കുള്ളൻ താരാപഥങ്ങളെ കൂടി കണ്ടെത്തി

credit: NASA വർഷങ്ങൾക്കിടയിലൂടെ പിറകോട്ടു പോകാൻ കഴിഞ്ഞാൽ നമുക്ക് ഗതകാല സംഭവങ്ങളിലേക്ക് എത്തിച്ചേരാൻ കഴിയും. അതിന് ഏതായാലും കഴിയില്ലെങ്കിലും ചിലകാര്യങ്ങളിലെങ്കിലും പിറകിലേക്ക് ഒളിഞ്ഞു നോക്കാൻ ഇപ്പോൾ നമുക്ക് കഴിയും. അങ്ങനെ കഴിയുന്ന ഒരു കാര്യമാണ് രാത്രിയിലെ ആകാശം കാണുമ്പോൾ സംഭവിക്കുന്നത്. അതിവിദൂരസ്ഥമായ നക്ഷത്രങ്ങളെ കാണുമ്പോൾ യഥാർത്ഥത്തിൽ നമ്മൾ കാണുന്നത് എത്രയോ വർഷങ്ങൾക്കു മുമ്പുള്ള നക്ഷത്രങ്ങളെയാണ്. എട്ടു പ്രകാശവർഷങ്ങൾക്കപ്പുറത്തു കിടക്കുന്ന സിറിയസ്സിനെ നോക്കുമ്പോൾ എട്ടു വർഷങ്ങൾക്കു മുമ്പുള്ള സിറിയസ്സിനെയാണ് നമ്മൾ കാണുന്നത്. ഇങ്ങനെ ആയിരത്തിലേറെ വർഷങ്ങൾക്കപ്പുറത്തേക്കാണ് നാം ഓരോ ദിവസവും നോക്കുന്നത്. ഇനിയും പിറകിലേക്ക് നോക്കണമെങ്കിൽ അതിനുതകുന്ന ദൂരദർശിനികൾ ഉപയോഗിക്കാം. മനുഷ്യന്റെ ജിജ്ഞാസക്ക് അവസാനമില്ലാത്തതു കൊണ്ട് കൂടുതൽ കൂടുതൽ അകലങ്ങൾ കാണുവാൻ പുതിയ ദൂരദർശിനികൾ നിർമ്മിച്ചു കൊണ്ടിരിക്കും. അത്തരത്തിലൊന്നാണ് ഹബിൾ ബഹിരാകാശ ദൂരദർശിനി . ഇതിലൂടെ തുറന്നു കിട്ടിയത് പ്രപഞ്ചത്തിലെ അനന്ത വിസ്മയങ്ങളാണ്. ഇപ്പോഴിതാ ഹബിളിൽ നിന്ന് പുതിയ വാർത്ത- നക്ഷത്രരൂപീകരണം നടന്നുകൊണ്ടിരിക്കുന്ന18 കുള്ളൻ താരാപഥ...