അപ്പോളോ ഛിന്നഗ്രഹങ്ങൾ
എന്താ മുഖത്തൊരു സംശയത്തിന്റെ നെഴല് കാണാൻ ണ്ടല്ലോ . ഏ … അപ്പോളോ അസ്റ്ററോയ്ഡുകളോ ? എന്താണ്ന്നോ ? ഓഹോഹോ , പറയാലോ . അല്ല , പറഞ്ഞു തന്നാ എനിക്ക് ന്താ തര്വാ ? മിട്ടായ്വോ , അത് മതി . പോക്കറ്റില്ണ്ടല്ലോ അല്ലേ ? എന്നാ നി അപ്പോളോ ഛിന്നഗ്രഹങ്ങളെ പറ്റി പറയാട്ടോ . അല്ല ഈ ഛിന്നഗ്രഹങ്ങള് ന്ന് പറഞ്ഞാ ന്താന്നറ്യോ നെനക്ക് ? ആ അതന്നെ ചൊവ്വേടെം വ്യാഴത്തിന്റെം എടക്ക് കാണണ ഗ്രഹങ്ങളാവാൻ ഭാഗ്യം കിട്ടാത്ത കൊറേ വല്യ വല്യേ പാറക്കഷണങ്ങളന്നെ . പാറക്കഷണം ന്നൊക്കെ പറയുമ്പോ അത്ര നിസാരൊന്ന്വല്ല ട്ടോ . രണ്ടും മൂന്നും കിലോമീറ്ററൊക്കെ വലിപ്പം കാണും . ചൊവ്വയുടേം വ്യാഴത്തിന്റേം നടുക്ക് ഒരുപാടെണ്ണം ണ്ട്ന്നറ്യാലോ . ന്നാ അത്രക്കൊന്നുല്യെങ്കിലും മറ്റു ഭാഗങ്ങളിലും ങ്ങനെ കുറെയെണ്ണൊക്കെ കാണും . ചൊവ്വക്കും ബുധനും ഇടക്ക് കാണുന്ന ഛിന്നഗ്രഹങ്ങളാണ് അപ്പോളോ ഛിന്നഗ്രഹങ്ങൾ , അറ്റേൻ ഛിന്നഗ്രഹങ്ങൾ , അമോർ ഛിന്നഗ്രഹങ്ങൾ , അറ്റീര ഛിന്നഗ്രഹങ്ങൾ എന്നിവയൊക്കെ . ഇവയിൽ നമ്മളെ പേടിപ്പിക്ക്ണ കൂട്ടരാണ് അപ്പോളോ ഛിന്നഗ്രഹങ്ങള് . ന്താ കാരണം ന്നോ ? ഇതൊക്കെ ദീർഘവൃത്തത്തിലാണ് സൂര്യനെ ചുറ്റ്ണത് ന്നറ്യാലോ നെനക്ക് ? അതിലന്നെ ഏറ്റവും നീളം കൂടിയ ദീർഘവൃത...