പോസ്റ്റുകള്‍

നവംബർ, 2010 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

..ഗുരുത്വ വീചികള്‍ കേള്‍ക്കാന്‍ ലിസ

ഇമേജ്
     ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിലായിരുന്നു ഐന്‍സ്റ്റീന്‍ ഗുരുത്വ തരംഗങ്ങളെ(gravitational  waves ) കുറിച്ച് പ്രവചിച്ചത്. പ്രസിദ്ധമായ സാമാന്യ ആപേക്ഷികതാ സിദ്ധാന്തത്തിലാണ് സ്ഥല-കാല വക്രത, ഗുരുത്വ മണ്ഡലം, ഗുരുത്വ തരംഗം തുടങ്ങിയ ആശയങ്ങള്‍ അദ്ദേഹം അവതരിപ്പിക്കുന്നത്. ഐന്‍സ്ടീന്റെ ചിന്താ പരീക്ഷണങ്ങളില്‍ നിന്ന് രൂപം കൊണ്ട ഈ ആശയങ്ങള്‍ക്ക് തെളിവുകള്‍ തേടിയുള്ള യാത്ര തുടങ്ങി പിന്നീട് ശാസ്ത്ര ലോകം. ഇതിനു ആദ്യത്തെ തെളിവ് ലഭിക്കുന്നത് 1974 ല്‍ ആയിരുന്നു. പരസ്പരം ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്ന ഇരട്ട പല്‍സാരുകളെ(pulsar) കുറിച്ചുള്ള  പഠനത്തില്‍ വിശദീകരിക്കാന്‍ കഴിയാതിരുന്ന ഒരിനം ഊര്‍ജത്തിന്റെ നഷ്ടം ഗവേഷകര്‍ നിരീക്ഷിക്കുകയുണ്ടായി. ഈ ഊര്‍ജ തരംഗങ്ങള്‍ ആയിരുന്നു ഗുരുത്വ തരംഗങ്ങള്‍ക്കുള്ള ആദ്യത്തെ തെളിവായി പിന്നീട് അംഗീകരിക്കപ്പെട്ടത്. 1993 ല്‍ ഇതിനു ഫിസിക്സിനുള്ള നോബല്‍ സമ്മാനവും ലഭിച്ചു      ഇപ്പോള്‍ ഗുരുത്വ തരംഗങ്ങളെ കുറിച്ചു പഠിക്കുന്നതിനുള്ള ഒരു ബഹിരാകാശ പേടകത്തിന്റെ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് നാസയിലെയും യൂറോപ്യന്‍ സ്പേസ് എജന്സിയിലെയും ശാസ്ത്രജ്ഞര്‍. ലിസ (Laser Interferometer Space Ant

ആന്റിഹൈഡ്രജന്‍ പിടിയിലായി

ഇമേജ്
     വളരെ നാളത്തെ ചെറുത്തുനില്‍പ്പിന് ശേഷം പ്രതിഹൈഡ്രജന്‍ (antihydrogen) സ്ത്രജ്ഞര്‍ക്ക് മുന്‍പില്‍ കീഴടങ്ങി. ഈ ആഴ്ചയിലെ നാച്വരിലാണ് ഈ വാര്‍ത്ത ആദ്യം വന്നത്. സെര്‍നിലെ(CERN) ശാസ്ത്രജ്ഞരാണ് പ്രതിഹൈഡ്രജനെ പിടിച്ചു കെട്ടിയത്.     പോള്‍ ദിരാക്(Paul Dirac)  1928 ല്‍ ഒരു പ്രതി ഇലക്ട്രോണിന്റെ (anti electron )  സാധ്യത പ്രവചിച്ചപ്പോള്‍  തുടങ്ങിയതാണ്‌ പ്രതി കണങ്ങളെയും പ്രതി ദ്രവ്യങ്ങളെയും തേടിയുള്ള യാത്ര. ഇതിന്റെ ആദ്യ ഫലങ്ങള്‍ 1932 ല്‍ പുറത്തു വന്നു. കാള്‍  സി. ആണ്ടെഴ്സന്‍ (Carl C. Anderson) ആന്റി ഇലക്ട്രോണിനെ  കണ്ടെത്തി. പോസിറ്റീവ് ചാര്‍ജുള്ള ഇലക്ട്രോണിനു പോസിട്രോണ്‍ എന്ന പേരും നല്‍കി.      പ്രതി ദ്രവ്യം ഇന്നും ശാസ്ത്രത്തിനു ഒരു പ്രഹേളികയാണ്. ഒരു കണത്തിന്റെ വിരുദ്ധ സ്വഭാവമുള്ള സമാന കണമാണ് പ്രതി കണം.  ഇലക്ട്രോണിനു നെഗടിവ് ചാര്‍ജാണ്‌.  എന്നാല്‍ പോസിട്രോണിനു പോസിടിവ് ചാര്‍ജാണ്‌. ആന്റി പ്രോടോനിനു നെഗടിവ് ചാര്‍ജ് ആയിരിക്കും. (ഇങ്ങനെയുള്ള പ്രതി കണങ്ങള്‍ ചേര്‍ന്നു ഒരു  പദാര്‍ത്ഥം ഉണ്ടാവുകയാണ് എങ്കില്‍ അതാണ്‌ പ്രതി ദ്രവ്യം). ഓരോ കണത്തിനും സ്വാഭാവികമായും ഒരു പ്രതി കണവും കാണും. ഇവ പരസ്പരം നശിപ്പിക്കുകയു

ബാല തമോദ്വാരം

  പുതിയ ഒരു തമോദ്വാരം(black hole)  കണ്ടെത്തിയതായി ഹാര്‍വാര്‍ഡ്‌  സ്മിത്സോണിയന്‍ സെന്റെര്‍ ഫോര്‍ ആസ്ട്രോഫിസിക്സിലെ പാട്നൌടും(patnaude) കൂട്ടരും അവകാശപ്പെടുന്നു. 50 മില്യന്‍ പ്രകാശ  വര്‍ഷം അകലെയുള്ള M 100 എന്ന ഗാലക്സിയിലാണ് പുതിയ തമോഗര്‍ത്ത ജനനം.     1979 ലാണ് അമേച്വര്‍ ജ്യോതി ശാസ്ത്രജ്ഞനായ ഗസ്‌ ജോണ്സന്‍ (Gus Johnson ) വിര്‍ഗോ ക്ലസ്ടരിലെ M 100 ഗാലക്സിയില്‍ ഒരു സൂപര്‍ നോവ കണ്ടെത്തിയത്. ചന്ദ്ര എക്സ് റെ ടെലിസ്കോപ്പ്  ഉപയോഗിച്ചുള്ള   പഠനത്തിലാണ് ഈ സൂപര്‍ നോവയുടെ അവശിഷ്ടങ്ങള്‍ ഒരു പുതിയ തമോദ്വാരമായി മാറിയിരിക്കുകയാണ് എന്ന് പറയുന്നത്.      സൂര്യനെക്കാള്‍ വളരെയേറെ പിണ്ഡം കൂടിയ നക്ഷത്രങ്ങളാണ് തമോദ്വാരങ്ങളായി മാറുന്നത്. ഇവയില്‍ നിന്ന്  പ്രകാശം പുറത്തു വരികയില്ല. ഗുരുത്വാകര്‍ഷണം  എല്ലാ ബലങ്ങള്‍ക്കും മീതെ അധീശത്വം സ്ഥാപിച്ചിരിക്കും. പരോക്ഷമായ  മാര്‍ഗങ്ങളിലൂടെയാണ് അവയെ കണ്ടെത്തുന്നത്. അടുത്തുള്ള നക്ഷത്രങ്ങളില്‍ നിന്ന് ഇവ ധാരാളം ദ്രവ്യം വലിച്ചെടുക്കും. ഇങ്ങനെ പതിക്കുന്ന ദ്രവ്യം അതി ഭീമമായ തോതില്‍ ചൂട് പിടിക്കുകയും വിവിധയിനം വികിരണങ്ങള്‍ പുറത്തു വിടുകയും ചെയ്യും. ഇതില്‍ നല്ലൊരു പങ്കും എക്സ് റെ വികിരണങ

തമോദ്രവ്യത്തിനു പുതിയ തെളിവ്

    നവംബര്‍ 11 ന്റെ നാസയുടെ ഒരു പത്ര കുറിപ്പ് ഇരുണ്ട ദ്രവ്യത്തിന് പുതിയ തെളിവ് കണ്ടെത്തി എന്നായിരുന്നു. 2 .2 പ്രകാശവര്‍ഷം അകലെ കിടക്കുന്ന ആബേല്‍ 1689 (Abell 1689) എന്ന ഗാലക്സി ക്ലസ്ടരിന്റെ കേന്ദ്രത്തിലാണ് ഇരുണ്ട ദ്രവ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. ആയിരത്തോളം ഗാലക്സികളും ശതകോടിക്കണക്കിനു നക്ഷത്രങ്ങളും അടങ്ങുന്ന ഒരു ഭീമന്‍ ഗാലക്സി ക്ലസ്ടരാന് ആബേല്‍ 1689     പ്രപഞ്ചത്തില്‍ 90 ശതമാനത്തിലധികവും ഇരുണ്ട ദ്രവ്യമാനത്രേ. ദ്ര്ശ്യ പ്രപഞ്ചം 10 ശതമാനത്തില്‍ താഴെ മാത്രം വരുന്ന ദ്രവ്യം കൊണ്ടു സൃഷ്ടിച്ചതാണ്. ഗാലക്സികളുടെ ഗുരുത്വ ബലം കണക്കാക്കിയാണ് ഇരുണ്ട ദ്രവ്യത്തെ തിരിച്ചറിയുന്നത്. ദ്രവ്യത്തിന്റെ ഒരു പ്രത്യേകഗുനമാണ്  ഗുരുത്വം. ഒരു ഗാലക്സിയിലെ കാണാന്‍ കഴിയുന്ന ദ്രവ്യം എത്ര അളവില്‍ ഗുരുത്വ ബലം പ്രയോഗിക്കുമെന്ന് കണക്കാക്കാന്‍ കഴിയും. അതിനേക്കാള്‍ ഉയര്‍ന്ന തോതില്‍ ഗുരുത്വ ബലം അനുഭവപ്പെടുന്നുണ്ടെങ്കില്‍ അവിടെ അദൃശ്യമായ ദ്രവ്യം ഉണ്ടെന്ന നിഗമനത്തില്‍ എത്തും.      വേരാ കൂപ്പര്‍ രൂബിനാണ് തമോദ്രവ്യത്തിന്റെ സാന്നിധ്യം ആദ്യമായി തിരിച്ചറിഞ്ഞത് സര്‍പിള ഗാലക്സികളെയും അവയുടെ കരത്തിലുള്ള നക്ഷത്രങ്ങളെയും കുറിച്ചാണ്

കാള്‍ സാഗന്‍

ഇമേജ്
     സൌരയൂഥത്തിന് പുറത്ത് ബുദ്ധിയുള്ള ജീവികള്‍ ഉണ്ടെങ്കില്‍ താങ്കള്‍ക്കു എന്ത് തോന്നും?      അനന്തമായ ഈ പ്രപഞ്ചത്തില്‍ ഭൂമിയിലെ ജീവികള്‍ ഒറ്റക്കല്ലല്ലോ എന്നോര്‍ത്ത്‌ ഞാന്‍ സന്തോഷിക്കും      എങ്കില്‍ പ്രപഞ്ചത്തില്‍ മറ്റെവിടെയും ജീവനില്ല എന്നറിഞ്ഞാലോ? ഈ മഹാ പ്രപഞ്ചത്തില്‍ ഭൂമിയില്‍ മാത്രമേ ജീവനുള്ളൂ എന്നതില്‍ ഞാനഭിമാനിക്കും.      ഒരു പത്ര സമ്മേളനത്തില്‍ പ്രശസ്തനായ ഒരു ശാസ്ത്രജ്ഞനോട്  ചോദിച്ച ചോദ്യങ്ങളും അവക്കുള്ള മറുപടിയുമാണ്‌ മേല്‍ കൊടുത്തത്.      അനന്തമായ ഈ പ്രപഞ്ചത്തിലെവിടെയെങ്കിലും ബൌധിക ജീവിതമുണ്ടോ എന്ന അന്വേഷണത്തിന് തുടക്കം കുറിച്ച കാള്‍ സാഗനായിരുന്നു ആ ശാസ്ത്രജ്ഞന്‍. SETI (Search for Extra terrestrial Intelligence ), voyeger , poineer എന്നീ ദൌത്യങ്ങള്‍ അദ്ദേഹത്തിന്റെ പ്രതിഭക്ക് ഉത്തമ ഉദാഹരണങ്ങളാണ്.      1934 നവംബര്‍ 9 നാണ് കാള്‍ എട്വേര്ദ് സാഗന്‍ ജനിച്ചത്. റഷ്യയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ  സാം സാഗന്‍, റേച്ചല്‍ മോളി ഗ്രബര്‍ എന്നിവരായിരുന്നു മാതാപിതാക്കള്‍. കരോള്‍ എന്ന ഒരു സഹോദരിയും അദേഹത്തിനു ഉണ്ടായിരുന്നു. കാള്‍ സാഗനും പിതാവും സഹോദരിയും മതപരമായ വിശ്വാസങ്ങള്‍ക്ക് അടിപ്പെട

ഡീപ് ഇമ്പാക്റ്റ് ഹാര്ട്ളിയെ കണ്ടു

ഇമേജ്
     വാല്‍നക്ഷത്രങ്ങള്‍ എന്നും നമുക്ക് അത്ഭുതമാണ് തന്നിരുന്നത്. പല അന്ധവിശ്വാസങ്ങളും     ഇവയെ ചുറ്റിപ്പറ്റി നിലവിലുണ്ട് താനും. ഓരോ വര്‍ഷവും നിരവധി വാല്‍നക്ഷത്രങ്ങള്‍ വന്നുപോകുന്നുന്ടെങ്കിലും അപൂര്‍വമായി മാത്രമേ നഗ്ന നേത്രങ്ങള്‍  കൊണ്ട് നമുക്കിവയെ   കാണാന്‍ കഴിയൂ. പക്ഷെ ശാസ്ത്രജ്ഞര്‍ സൂര്യ സമീപത്തേക്ക് വരുന്ന ഓരോ വാല്നക്ഷത്രതെയും സൂക്ഷ്മമായി നിരീക്ഷിക്കാറുണ്ട്. ഇതിനായി ഡീപ് ഇമ്പാക്റ്റ്(deep impact)  എന്ന ഒരു ബഹിരാകാശ പേടകം തന്നെ വിക്ഷേപിച്ച്ചിട്ടുണ്ട്.       നവംബര്‍ 4 നു ഇന്ത്യന്‍ സമയം 8 pm നു ഡീപ് ഇമ്പാക്റ്റ് ഹാര്ട്ട്ലി   2 (haartly-2)   എന്ന വാല്‍നക്ഷത്രത്തിന്റെ 700 മീറ്റര്‍  സമീപത്തുകൂടി കടന്നുപോയി. നിരവധി ഫോട്ടോകള്‍ എടുത്തു ഭൂമിയിലെക്കയച്ച്ചു. 20 മിനിട്ടിനു ശേഷം ആദ്യത്തെ ഇമേജ് നാസ സ്വീകരിച്ചു.            26 വര്‍ഷങ്ങള്‍ക്കുമുമ്പ് ആസ്ട്രേലിയന്‍ ജ്യോതിശാസ്ത്രജ്ഞനായ മാല്‍കം ഹാര്ട്ട്ലിയാണ് ഹാര്ട്ട്ലി 2 എന്ന വാല്‍നക്ഷത്രം കണ്ടെത്തിയത്. അന്നത്തെ അവ്യക്തമായ ചിത്രത്തിന്റെ സ്രഷ്ടാവ് ഇന്നത്തെ ചിത്രം കണ്ടപ്പോള്‍ അത്ഭുതം മറച്ചുവെച്ചില്ല.      സൌരയൂഥം രൂപം കൊള്ളുന്ന കാലത്തുള്ള അതിന്റെ സാമ്പിലാണ്

ബഹിരകാശത്തിലെ 10 വര്‍ഷത്തെ സഹകരണം

ഇമേജ്
     അന്താരാഷ്ട്ര ബഹിരാകാശ നിലയം അതിന്റെ ഗവേഷണ പ്രവര്‍ത്തനങ്ങളുടെ 10 വര്ഷം തികച്ചു. ശാസ്ത്ര ഗവേഷണ മേഘലയിലെ അന്താരാഷ്‌ട്ര സഹകരണത്തിന്റെ ഉത്തമ മാത്ര്കയാണിത്.  2000 നവംബര്‍ 2 ന് ഈ പേടകത്തില്‍ ആദ്യത്തെ ശാസ്ത്ര സംഘം ഇറങ്ങി പ്രവര്‍ത്തനം ആരംഭിച്ചു.       1998 ലാണ് ഈ നിലയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത്. ബഹിരാകാശത്ത് വെച്ചു തന്നെയാണ് ഇതിന്റെ ഓരോ ഭാഗങ്ങള്‍ കൂട്ടിച്ചേര്ത് നിര്‍മ്മാണം പൂര്ത്തീകരിച്ച്ചത്. 1998 ല്‍ ഇതിന്റെ കേന്ദ്ര ഭാഗമായ സാര്യാ റഷ്യന്‍ രോക്കട്ടായ പ്രോടോണ്‍ ബഹിരാകാശത്തെത്തിച്ച്ചു. പിന്നീട് യൂടിലിടി, സ്വെട്ന എന്നീ പേടകങ്ങളും മുകളിലും താഴെയുമായി ഘടിപ്പിച്ചു. പിന്നീട് പല ഘട്ടങ്ങളിലായി അമേരിക്കയുടെ ഫ്രീഡം, റഷ്യയുടെ മീര്‍ 2 , യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ കൊളംബസ്, ജപ്പാന്റെ കിമോ, തുടങ്ങിയ മോടുലുകള്‍ ഇതിനോട് കൂട്ടിച്ചേര്‍ത്തു.     നാസാ,യൂറോപ്പ്യന്‍ സ്പേസ് എജെന്സി, റഷ്യന്‍ ഫെടരല്‍ സ്പേസ് ഏജന്‍സി, ജപ്പാന്‍ എരോസ്പെസ് എക്സ്പ്ലോരെഷേന്‍ ഏജന്‍സി, കനെടിയന്‍ സ്പേസ് ഏജന്‍സി, എന്നിവയുടെ സംയുക്ത സംരംഭമാണ് ഈ നിലയം. 2015 വരെയാണ് ഇതിന്റെ പ്രവര്‍ത്തന കാലാവധി നിശ്ചയിച്ചിരുന്നതെങ്കിലും ഇപ

ഇതുവരെ

കൂടുതൽ‍ കാണിക്കുക