പോസ്റ്റുകള്‍

ശനി എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

ശനിയിൽ നിന്നൊരു ഭൂചിത്രം!

ഇമേജ്
തലക്കെട്ടിൽ അൽപം അതിശയോക്തി ചേർത്തിട്ടുണ്ട് . ക്ഷമിക്കുക . ശനിയിൽ നിന്നല്ല ; ശനിയുടെ സമീപത്തു നിന്നാണ് ഈ ചിത്രം എടുത്തിട്ടുള്ളത് . ശനിയെ ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്ന കാസ്സിനി എന്ന ബഹിരാകാശപേടകമാണ് ശനിയുടെ പശ്ചാത്തലത്തിലുള്ള ഭൂമിയുടെ ഫോട്ടോ എടുത്തിട്ടുള്ളത് . ഇതിനു മുമ്പും രണ്ടു പ്രാവശ്യം കാസ്സിനി ഭൂമിയുടെ ഫോട്ടോ എടുത്തിട്ടുണ്ട് . എന്നാൽ ഇപ്രാവശ്യത്തേതിനുള്ള പ്രത്യേകത ഭൂമിയെ അതിന്റെ ശരിയായ നിറത്തിൽ തന്നെ ഈ ചിത്രത്തിൽ കാണാം എന്നതാണ് . 144 കോടി കി . മീറ്റർ അകലെ നിന്നെടുത്ത ഈ ചിത്രം കാസ്സിനി ബഹിരാകാശ പേടകം നമുക്കു നൽകിയ ഒരു അമൂല്യമായ സംഭാവനായാണ് .

ഡീഓനീയിൽ പ്രാണവായു

ഇമേജ്
കടപ്പാട്: വിക്കിമീഡിയ കോമൺസ് ശനിയുടെ ഉപഗ്രഹമായ ഡീഓനീയിൽ [ Dione (pronounced DEE-oh-nee) ] ചാർജ്ജിത  തന്മാത്രാ ഓക്സിജന്റെ (O 2+ ) സാന്നിദ്ധ്യം കണ്ടെത്തിയതായി ന്യൂ മെക്സിക്കോയിലെ ലോസ് അലാമോസ് നാഷണൽ ലബോറട്ടറിയിലെ ശാസ്ത്രജ്ഞർ അവകാശപ്പെട്ടു . ഇത് ബാഹ്യസൗരയൂഥവ്യവസ്ഥയിൽ ജീവസാന്നിദ്ധ്യം അന്വേഷിക്കുന്നവരിൽ ആവേശം സൃഷ്ടിച്ചിരിക്കുകയാണ് . Geophysical Research Letters പുതിയ ലക്കത്തിലാണ് ഈ ഗവേഷണപ്രബന്ധം ( PDF ) പ്രസിദ്ധികരിച്ചിരിക്കുന്നത് . ശനിയുടെ അറിയപ്പെടുന്ന 62 ഉപഗ്രഹങ്ങളിൽ ഒന്നാണ് ഡിഓനി . ശനിയിൽ നിന്നും 1,123 കി . മീറ്റർ അകലെയാണ് ഇതിന്റെ ഭ്രമണപഥം . ധാരാളം ഗർത്തങ്ങളും കിടങ്ങുകളുമുള്ള ഈ ഉപഗ്രഹം പാറകളാലും മഞ്ഞുകട്ടകളാലുമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് . ശനിയെ ഒരു പ്രാവശ്യം ചുറ്റിവരാൻ 2.7 ദിവസം എടുക്കുന്നു . 1684 ൽ ജിയോവന്നി കാസ്സിനിയാണ് ഡീഓനീയെ ആദ്യമായി കണ്ടെത്തുന്നത് . ഇപ്പോൾ ഈ ഉപഗ്രഹത്തിൽ തന്മാത്രാ ഓക്സിജന്റെ സാന്നിദ്ധ്യം കണ്ടെത്തിയത് അദ്ദേഹത്തിന്റെ ഓർമ്മക്കു വേണ്ടി 1997 ൽ നാസ വിക്ഷേപിച്ച കാസ്സിനി ബഹിരാകാശ പേടകവും ! 2010 ൽ ഈ പേടകം ഡീഓനീയുടെ സമീപത്തു കൂടി കടന്നുപോയപ്പോഴാണ് ശ്രദ്ദേ...

കണ്ടോ ശനിയുടെ വലയങ്ങൾ?

ഇമേജ്
     നിങ്ങളാരെങ്കിലും കണ്ടോ നഗ്നനേത്രങ്ങൾ കൊണ്ട് ശനിയുടെ വലയങ്ങൾ ? തിങ്കളാഴ്ചയിലെ ചില പ്രമുഖ മലയാള ദിനപത്രങ്ങളിലെ ഒരു ശാസ്ത്രവാർത്തയായിരുന്നല്ലോ ഇത്. ഇത് വായിച്ച് ആരെങ്കിലും ശനിവലയങ്ങൾ ദർശിക്കാൻ അത്യുത്സാഹത്തോടെ ഇറങ്ങിത്തിരിച്ചെങ്കിൽ അഹോ കഷ്ടം അവരുടെ കാര്യം!!      ശനിയെ സാധാരണയിൽ കവിഞ്ഞ പ്രകാശത്തിൽ കാണാം എന്നതൊഴിച്ചാൽ മറ്റു പ്രത്യേകതകളൊന്നും തന്നെ സാധാരണക്കാർക്ക് കാണാൻ കഴിയില്ല. ഈ ദിവസത്തിൽ ശനിയും ഭൂമിയും സൂര്യനും ഒരേ നേർ‌രേഖയിൽ വരുന്നു എന്നതാണ് കാര്യം. ഭൂമി നടുവിലും ശനിയും സൂര്യനും എതിർദിശകളിലും ആകുമ്പോൾ സൂര്യപ്രകാശം പതിക്കുന്ന ശനിയുടെ മുഴുവൻ ഭാഗവും ഭൂമിയിലിരിക്കുന്ന നമുക്ക് കാണാൻ കഴിയും. പൌ ർണ്ണമി ദിനത്തിൽ ചന്ദ്രനെ കാണുന്നതു പോലെ. ഭൂമിയും ശനിയും കൂടുതൽ അടുത്ത് വരുന്നതു കൊണ്ട് അതിന്റെ പ്രത്യേകതയും കാണും. എങ്കിൽ പോലും 1290 മില്യൺ കി.മീറ്ററുകൾക്കപ്പുറത്താണ് ശനിയുടെ സ്ഥാനം എന്നു മറക്കരുത്.       സൂര്യനും ശനിയും എതിർദിശയിലായതു കൊണ്ട് സൂര്യൻ പടിഞ്ഞാറ് അസ്തമിക്കുമ്പോഴായിരിക്കും ശനി കിഴക്കു ഭാഗത്ത് ഉദിക്കുന്നത്. സൂര്യൻ ഉദിക്...