പോസ്റ്റുകള്‍

എൻസിലാഡസ് എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

എൻസിലാഡസിലെ സമുദ്രം

ഇമേജ്
കടപ്പാട്: ESA എൻസിലാഡസ് അതിലെ ജലസാന്നിദ്ധ്യം കൊണ്ട് ജ്യോതിശാസ്ത്രജ്ഞർക്ക് വളരെയധികം താൽപര്യം ജനിപ്പിച്ചു കഴിഞ്ഞു. സോഡിയം ക്ലോറൈഡിന്റെയും ജൈവകണങ്ങളുടെയും സാന്നിദ്ധ്യം ഈ താൽപര്യത്തെ കൂടുതൽ വർദ്ധിപ്പിക്കുന്നു. ഇപ്പോൾ ഇതാ കാസിനി ബഹിരാകാശ പേടകത്തിൽ നിന്നും കിട്ടിയ പുതിയ വിവരങ്ങൾ ഇവരെ കൂടുതൽ കൂടുതൽ ആവേശം കൊള്ളിക്കുന്നു. ഭൂമിക്കു പുറത്ത് ആദ്യമായി ഏകകോശജീവികളെ കണ്ടെത്താൻ കഴിയുന്നത് ഇവിടെയായിരിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.      1789 ആഗസ്റ്റ് 28നാണ് ഫ്രെഡറിക് വില്യം ഹെർഷൽ ആദ്യമായി എൻസിലാഡസിനെ കണ്ടെത്തുന്നത്. അദ്ദേഹം തന്നെ നിർമ്മിച്ച 1.2മീറ്റർ ദൂരദർശിനിയിലൂടെ അദ്ദേഹം ആദ്യമായി നിരീക്ഷിച്ച് കണ്ടെത്തിയ ബഹിരാകാശ വസ്തുവാണ് എൻസിലാഡസ്. അന്നത്തെ ലോകത്തിലെ ഏറ്റവും വലിയ ദൂരദർശിനിയായിരുന്നു ഇത്. യഥാർത്ഥത്തിൽ അദ്ദേഹം ഇതിനെ 1787ൽ തന്നെ കണ്ടിരുന്നുവെങ്കിലും അന്നുപയോഗിച്ചിരുന്ന 16.5സെ.മീ. ദൂരദർശിനി ഉപയോഗിച്ച് ഇത് ശനിയുടെ ഒരു ഉപഗ്രഹമാണ് എന്ന് ഉറപ്പിച്ചു പറയാൻ കഴിഞ്ഞില്ല.       പിന്നീട് വോയേജർ ദൗത്യം മുതൽ നിരവധി പേടകങ്ങളിലൂടെയും ദൂരദർശിനികളിലൂടെയും എൻസിലാഡസിനെ...

എൻസിലാഡസ്സിൽ മൈക്രോബുകൾ?

ഇമേജ്
കടപ്പാട്: വിക്കിമീഡിയ കോമൺസ് എൻസിലാഡസ് വീണ്ടും ചർച്ചാവിഷയമാകുകയാണ്. ജീവൻ തന്നെയാണ് വിഷയം. 27ന് കാസ്സിനി ബഹിരാകാശ പേടകം എൻസിലാഡസ്സിന്റെ ദക്ഷിണധ്രുവത്തിന്റെ 74 കി.മീറ്റർ സമീപത്തുകൂടി കടന്നു പോയി പുതിയ ചില ചിത്രങ്ങൾ എടുത്ത് ഭൂമിയിലേക്കയക്കുകയുണ്ടായി. മഞ്ഞുമൂടിയ പുറംഭാഗത്തിനടിയിൽ ദ്രവരൂപത്തിലുള്ള ജലമാണുള്ളത്. ദക്ഷിണധ്രുവപ്രദേശത്തുള്ള ചില വിടവുകളിൽ കൂടി ഈ ജലം പുറത്തേക്ക് തെറിക്കാറുണ്ട്. ഇത് ദ്രാവകരൂപത്തിലും നീരാവിയായും മഞ്ഞുകണങ്ങളായും വരും. പുതിയചിത്രങ്ങളിൽ നിന്നും ലഭിച്ച ചില വിവരങ്ങൾ ഇവിടെ ഏകകോശജീവികൾ ഉണ്ടാകാനുള്ള സാദ്ധ്യതയിലേക്ക് വിരൽ ചൂണ്ടുന്നവയാണത്രെ! വെറും 511.77 കി.മീറ്റർ മാത്രം വ്യാസമുള്ള ഒരു ചെറിയ ഉപഗ്രഹമാണ് ശനിക്ക് ചുറ്റും ഭ്രമണം ചെയ്യുന്ന എൻസിലാഡസ്. ഇതിന്റെ പുറംഭാഗം മഞ്ഞുകട്ടകൾ കൊണ്ട് മൂടപ്പെട്ടിരിക്കയാണ്. ഇതിനടിയിൽ ദ്രവരൂപത്തിലുള്ള ജലവുമുണ്ട്. ഇതിന്റെ താപമാനം ഭൂമിയിലെ സമുദ്രത്തിന്റെ താപത്തിനു തുല്യമാണത്രെ. സൂര്യനിൽ നിന്നു ലഭിക്കുന്ന ചൂടല്ല ഇതിനു കാരണം. ശനിയുടെ ആകർഷണം മൂലം വേലിയേറ്റ-വേലിയിറക്കങ്ങളുടെ ഫലമായി ഉണ്ടാകുന്ന ഘർഷണമായിരിക്കാം ഇതിനു കാരണമെന്നാണ് ഒരു വിഭാഗം ശാസ്ത്രജ്ഞർ ...

ശനിയിൽ കാലവർഷം!!!

ഇമേജ്
credit: ESA       ത്തിരി അതിശയോക്തി കൂട്ടി പറഞ്ഞതാ ട്ടോ. ന്നാലും ശനീല് മഴ ന്നൊക്കെ പറഞ്ഞാല് ഒരത്ഭുതന്യല്ലെ! ന്നാ ശ്ശി ന്റെവകേം ആയിക്കോട്ടെ ന്നങ്ങട്ട് വെച്ചു. കൊഴപ്പല്യാലോ. ണ്ടെങ്കി ഒന്നങ്ങട്ട് ക്ഷമിക്യാ. അല്ലാതെന്താ ചെയ്യാ?        അല്ലാ പ്പൊ പറഞ്ഞു വന്നതെന്താ? ശനീലെ മഴേടെ കാര്യല്ലെ? അതന്നെ. ന്നാ ബാക്കീം കൂടി അങ്ങട്ട് കേട്ടോളൂ ട്ടോ. കൊറേ കൊല്ലം മുമ്പന്നെ, കൃത്യായി പറഞ്ഞാ 1997ല്, ശാസ്ത്രജ്നന്മാര് ശനീടെ അന്തരീക്ഷത്തില് ജലബാഷ്പൊക്കെ കണ്ടെത്തീട്ട്ണ്ട്. എന്നാ ഇതെവിട്ന്നാ വര്ണത്‌ന്ന് എങ്ങന്യാ ണ്ടാവണത് ന്നൊന്നും ഈ വിദ്വാന്മാർക്കൊട്ടു മനസ്സിലായിട്ടുണ്ടായിര്‌ന്നില്യ. പ്പഴാണത്രെ അതിന്റെ ഗുട്ടൻസ് പിടി കിട്ട്യേത്.              ശനീടെ ഒരു ഉപഗ്രഹോണ്ട്. എൻസിലാഡസ് ന്നാ അതിന്റെ പേര്. ആളത്ര മോശക്കാരനൊന്ന്വല്ല. നമ്മട്യൊക്കെ അട്‌ക്കളേല് വെള്ളം അടച്ച് സൂക്ഷിക്ക്‌ണ പോല്യാ ആ വിദ്വാൻ വെള്ളം സൂക്ഷിച്ച് വെച്ചിരിക്കണതേ. പുറത്ത്‌ന്ന് നോക്യാ ഒന്നൂല്യ. വെറും മഞ്ഞ് മൂടിക്കെടക്കാന്നെ തോന്നൂ. ന്നാലോ ആ മഞ...

വ്യാഴത്തിന്റെ ചൂടൻ ചങ്ങാതി

ഇമേജ്
credit: NASA       വ്യാഴത്തിന്റെ ഉപഗ്രഹങ്ങളിൽ ശാസ്ത്രജ്നരുടെ പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റിയ ഉപഗ്രഹമാണ് എൻസിലാഡസ്. മഞ്ഞു മൂടിക്കിടക്കുന്ന പ്രതലത്തിനു തൊട്ടുതാഴെ ദ്രാവകാവസ്ഥയിലുള്ള ജലമുണ്ടെന്ന കണ്ടെത്തലാണ് എൻസിലാഡസിനെ ശ്രദ്ധേയമാക്കിയത്. ജീവന്റെ സാന്നിദ്ധ്യത്തിന് അത്യാവശ്യമായ ഒരു ഘടകമാണല്ലോ ജലം. പല ഉപഗ്രഹ ചിത്രങ്ങളിലും ജലം പുറത്തേക്ക് ചീ‍റ്റിത്തെറിക്കുന്നതിന്റെ ദൃശ്യം ലഭ്യമായിട്ടുണ്ട്.       ഇപ്പോൾ എൻസിലാഡസ് വീണ്ടും ശാസ്ത്രലോകത്ത് ചർച്ചയായിരിക്കുകയാണ്. ഇതിന്റെ ഉയർന്ന അളവിലുള്ള ചൂടാണ് ഇപ്പോൾ ചർച്ചയിലിടം പിടിച്ചിരിക്കുന്നത്. മുൻപ് കണക്കാക്കിയിരുന്നതിനേക്കാൾ വളരെ ഉയർന്ന തോതിലുള്ള താപമാണത്രെ ഈ ഗ്രഹം ഉൽ‌പാദിപ്പിക്കുന്നത്. ഏതാണ്ട് 15.8 ഗീഗാ വാട്ട്! 20 തെർമ്മൽ പവർ സ്റ്റേഷനുകൾ ഉല്പാദിപ്പിക്കുന്നതിനു തുല്യമായ ഊർജ്ജം!!  ജേർണൽ ഓഫ് ജിയോഫിസിക്കൽ റിസേർചിന്റെ മാർച് 4 ലക്കത്തിലാണ് ഈ പഠനഫലം പുറത്തു വന്നിട്ടുള്ളത്. അമേരിക്കയിലെ സൌത്ത് വെസ്റ്റ് ഇൻസ്റ്റിട്യൂട്ടിലെ കാർലി ഹോവെറ്റും സംഘവുമാണ് ഈ പഠനം നടത്തിയത്.      2005ൽ തന്നെ എൻസിലാഡസിന്റെ താപന...