തമോദ്രവ്യത്തിനു പുതിയ തെളിവ്
നവംബര്‍ 11 ന്റെ നാസയുടെ ഒരു പത്ര കുറിപ്പ് ഇരുണ്ട ദ്രവ്യത്തിന് പുതിയ തെളിവ് കണ്ടെത്തി എന്നായിരുന്നു. 2 .2 പ്രകാശവര്‍ഷം അകലെ കിടക്കുന്ന ആബേല്‍ 1689 (Abell 1689) എന്ന ഗാലക്സി ക്ലസ്ടരിന്റെ കേന്ദ്രത്തിലാണ് ഇരുണ്ട ദ്രവ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. ആയിരത്തോളം ഗാലക്സികളും ശതകോടിക്കണക്കിനു നക്ഷത്രങ്ങളും അടങ്ങുന്ന ഒരു ഭീമന്‍ ഗാലക്സി ക്ലസ്ടരാന് ആബേല്‍ 1689 പ്രപഞ്ചത്തില്‍ 90 ശതമാനത്തിലധികവും ഇരുണ്ട ദ്രവ്യമാനത്രേ. ദ്ര്ശ്യ പ്രപഞ്ചം 10 ശതമാനത്തില്‍ താഴെ മാത്രം വരുന്ന ദ്രവ്യം കൊണ്ടു സൃഷ്ടിച്ചതാണ്. ഗാലക്സികളുടെ ഗുരുത്വ ബലം കണക്കാക്കിയാണ് ഇരുണ്ട ദ്രവ്യത്തെ തിരിച്ചറിയുന്നത്. ദ്രവ്യത്തിന്റെ ഒരു പ്രത്യേകഗുനമാണ് ഗുരുത്വം. ഒരു ഗാലക്സിയിലെ കാണാന്‍ കഴിയുന്ന ദ്രവ്യം എത്ര അളവില്‍ ഗുരുത്വ ബലം പ്രയോഗിക്കുമെന്ന് കണക്കാക്കാന്‍ കഴിയും. അതിനേക്കാള്‍ ഉയര്‍ന്ന തോതില്‍ ഗുരുത്വ ബലം അനുഭവപ്പെടുന്നുണ്ടെങ്കില്‍ അവിടെ അദൃശ്യമായ ദ്രവ്യം ഉണ്ടെന്ന നിഗമനത്തില്‍ എത്തും. വേരാ കൂപ്പര്‍ രൂബിനാണ് തമോദ്രവ്യത്തിന്റെ സാന്നിധ്യം ആദ്യമായി തിരിച്ചറിഞ്ഞത് സര്‍പിള ...