പോസ്റ്റുകള്‍

baryon asymetry എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

ആന്റിഹൈഡ്രജന്‍ പിടിയിലായി

ഇമേജ്
     വളരെ നാളത്തെ ചെറുത്തുനില്‍പ്പിന് ശേഷം പ്രതിഹൈഡ്രജന്‍ (antihydrogen) സ്ത്രജ്ഞര്‍ക്ക് മുന്‍പില്‍ കീഴടങ്ങി. ഈ ആഴ്ചയിലെ നാച്വരിലാണ് ഈ വാര്‍ത്ത ആദ്യം വന്നത്. സെര്‍നിലെ(CERN) ശാസ്ത്രജ്ഞരാണ് പ്രതിഹൈഡ്രജനെ പിടിച്ചു കെട്ടിയത്.     പോള്‍ ദിരാക്(Paul Dirac)  1928 ല്‍ ഒരു പ്രതി ഇലക്ട്രോണിന്റെ (anti electron )  സാധ്യത പ്രവചിച്ചപ്പോള്‍  തുടങ്ങിയതാണ്‌ പ്രതി കണങ്ങളെയും പ്രതി ദ്രവ്യങ്ങളെയും തേടിയുള്ള യാത്ര. ഇതിന്റെ ആദ്യ ഫലങ്ങള്‍ 1932 ല്‍ പുറത്തു വന്നു. കാള്‍  സി. ആണ്ടെഴ്സന്‍ (Carl C. Anderson) ആന്റി ഇലക്ട്രോണിനെ  കണ്ടെത്തി. പോസിറ്റീവ് ചാര്‍ജുള്ള ഇലക്ട്രോണിനു പോസിട്രോണ്‍ എന്ന പേരും നല്‍കി.      പ്രതി ദ്രവ്യം ഇന്നും ശാസ്ത്രത്തിനു ഒരു പ്രഹേളികയാണ്. ഒരു കണത്തിന്റെ വിരുദ്ധ സ്വഭാവമുള്ള സമാന കണമാണ് പ്രതി കണം.  ഇലക്ട്രോണിനു നെഗടിവ് ചാര്‍ജാണ്‌.  എന്നാല്‍ പോസിട്രോണിനു പോസിടിവ് ചാര്‍ജാണ്‌. ആന്റി പ്രോടോനിനു നെഗടിവ് ചാര്‍ജ് ആയിരിക്കും. (ഇങ്ങനെയുള്ള പ്രതി കണങ്ങള്‍ ചേര്‍ന്നു ഒരു  പദാര...