പോസ്റ്റുകള്‍

ചൊവ്വ എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

ക്യൂരിയോസിറ്റിയുടെ ഒരു വർഷം

ഇമേജ്
ക്യൂരിയോസിറ്റി എടുത്ത 7 ഇമേജുകൾ ഉപയോഗിച്ച് സൃഷ്ടിച്ച ചൊവ്വയുടെ പ്രതലത്തിന്റെ ചിത്രം. കടപ്പാട്: നാസ ചൊവ്വയിലെ ജീവനന്വേഷിച്ച് ക്യൂരിയോസിറ്റി അവിടെയെത്തിയിട്ട് ഒരു വർഷമായി. കഴിഞ്ഞ വർഷം ആഗസ്റ്റ് 6നാണ് ക്യൂരിയോസിറ്റി ചൊവ്വയിലിറങ്ങിയത്. ചൊവ്വയിലെ ജീവസാന്നിദ്ധ്യം അറിയുക എന്നതായിരുന്നു ഇതിന്റെ പ്രധാന ദൗത്യം. ഈ ഒരു വർഷത്തിനിടയിൽ നിരവധി വിവരങ്ങളാണ് ഇത് ഭൂമിയിലേക്കയച്ചു തന്നത്.       190 ഗീഗാബൈറ്റ് വിവരങ്ങളാണ് ഇക്കാലയളവിൽ ക്യൂരിയോസിറ്റി ഭൂമിയിലെത്തിച്ചത്. അവിടത്തെ പാറ തുരന്ന് പരിശോധിച്ച് അവയുടെ ഘടനയും ഭൂതകാലത്ത് ഏകകോശജീവികൾ ചൊവ്വയിലുണ്ടായിരുന്നതിന്റെ തെളിവുകളും നമുക്ക് പകർന്നു നൽകി. ഒരു വർഷക്കാലയളവിൽ ഒന്നര കിലോമീറ്ററിലധികമാണ് കാറിന്റെ വലിപ്പമുള്ള ഈ റോവർ ചൊവ്വയിൽ സഞ്ചരിച്ചത്.       ചൊവ്വയടെ അന്തരീക്ഷത്തെ കുറിച്ചും അവിടെത്തെ റേഡിയേഷനെയും കാലാവസ്ഥയേയും കുറിച്ചും നിരവധി വിവരങ്ങൾ ഈ കാലയളവിൽ നമുക്കു ലഭിച്ചു കഴിഞ്ഞു. ഇത് ഭാവിയിൽ നടത്താനിരിക്കുന്ന ചൊവ്വയിലേക്കുള്ള മനുഷ്യന്റെ യാത്രയുടെ ആസൂത്രണത്തിൽ സഹായകമാവുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു.    ...

ക്യൂരിയോസിറ്റി ചൊവ്വയിലെ മണ്ണിന്റെ രുചിയറിയുന്നു

ഇമേജ്
            credit: NASA      ക്യൂരിയോസിറ്റി മാർസ് റോവർ ചൊവ്വയിലെ മണ്ണിന്റെ വിരലടയാളങ്ങൾ ശേഖരിച്ചു തുടങ്ങി . കെമിസ്ട്രി ആന്റ് മിനറോളജി ഇൻസ്ട്രമെന്റ് (CheMin) ഉപയോഗിച്ച് നടത്തിയ പരീക്ഷണങ്ങളിൽ നിന്ന് ചൊവ്വയിലെ മണ്ണിന് ഹവായിയിലെ അഗ്നിപർവ്വതശിലാപടലങ്ങളോട് സാമ്യമുള്ളതായി കണ്ടെത്തി .       എക്സ് - റെ ഡിഫ്രാക്‌ഷൻ അനലൈസിസ് മാർഗ്ഗം ഉപയോഗിച്ച് ആദ്യമായി നടത്തിയ പഠനമാണ് ചൊവ്വയിലെ മണ്ണിന്റെ ഘടനയെ കുറിച്ചുള്ള പുതിയ വിവരങ്ങൾ നമുക്കു നൽകിയിരിക്കുന്നത് . ഇത് ചൊവ്വയുടെ ഭൂതകാല പാരിസ്ഥിതികാവസ്ഥകളെ കുറിച്ചുള്ള അറിവുകൾ രൂപീകരിക്കുന്നതിന് ശാസ്ത്രജ്ഞരെ സഹായിക്കും . മണ്ണിലടങ്ങിയിരിക്കുന്ന ഓരോ ധാതുക്കളെ കുറിച്ചു കിട്ടുന്ന അറിവുകളും അവ രൂപം കൊണ്ട പശ്ചാത്തലത്തെ കുറിച്ചുകൂടി വിവരം നൽകുന്നതായിരിക്കും .      ചെമിനിൽ (CheMin) ഉപയോഗിച്ചിരിക്കുന്ന എക്സ്‌ - റെ വിശകലന സംവിധാനം ഭൗമശാസ്ത്രജ്ഞർ വലിയ ലബോറട്ടറി സൗകര്യങ്ങൾ ഉപയോഗിച്ചു ചെയ്യുന്നതാണ് . ചൊവ്വയിൽ പക്ഷെ ഇത് ആദ്യമായാണ് ഉപയോഗപ്പെടുത്തുന്നത് . മുമ്പുപയോഗിച്...

ചൊവ്വയിൽ ആനയോ?!

ഇമേജ്
ഈ ചിത്രം ചൊവ്വയിൽ നിന്നെടുത്തതാണ്. നാസയുടെ മാർസ് റെക്കനൈസൻസ് ഓർബിറ്ററിലെ ശക്തികൂടിയ ഹൈറൈസ് (HiRISE) കാമറ ഉപയോഗിച്ച് എടുത്തതാണിത്. പിന്നെന്തിനു സംശയിക്കണം? ചൊവ്വയിലെ എലീസിയം പ്ലാനീഷ്യ എന്ന പ്രദേശത്ത് 100മില്യൻ വർഷങ്ങൾക്കു മുമ്പ് അഗ്നിപർവ്വതം പൊട്ടി ഒഴുകിയ ലാവ ഉറഞ്ഞുണ്ടായ രൂപമാണിത്. ശരിക്കും ഒരു ആനത്തല! ഇതു പോലെ നിരവധി രൂപങ്ങൾ ചൊവ്വയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇവ പലതും ചില മാധ്യമങ്ങൾ തെറ്റായി ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെ രണ്ടുവർഷം മുമ്പ് വ്യാപകമായി പ്രചരിച്ചതായിരുന്നു ചൊവ്വയിൽ കരടിയെ കണ്ടെന്നത്. നമ്മുടെ രണ്ടു വലിയ മലയാളം ദേശീയപത്രങ്ങൾ(അങ്ങനെയാണ് അവർ അവകാശപ്പെടുന്നത്) ഇത് വളരെ ആഘോഷപൂർവ്വം കൊണ്ടാടുകയും ചെയ്തു. പാരീഡോളിയ എന്നറിയപ്പെടുന്ന ഈ പ്രതിഭാസം നമ്മുടെ നിത്യജീവിതത്തിലും നാം പലപ്പോഴും കണ്ടിട്ടുണ്ടാവും‌--ആകാശത്തിലെ മേഘങ്ങളിൽ, ടാറിട്ട റോഡുകളിൽ മഴ പെയ്തു തോർന്നതിനു ശേഷം... ഇങ്ങനെയുള്ള മറ്റു ചില ചിത്രങ്ങൾ ചൊവ്വയിൽ നിന്ന്---

ചുവന്ന ഗ്രഹത്തിന്റെ ജാതകം മാറ്റിയെഴുതിയ എട്ടു വർഷങ്ങൾ

ഇമേജ്
വർഷങ്ങൾക്കു മുമ്പ് ചൊവ്വ ഭൂമിയിലുള്ളവർക്ക് ഒരത്ഭുതഗ്രഹമായിരുന്നു. ചൊവ്വാമനുഷ്യനെ കുറിച്ചും പറക്കും തളികകളെ കുറിച്ചുമുള്ള ധാരാളമായി വന്നുകൊണ്ടിരുന്നു. ഇവയെല്ലാം നേരിട്ടു കണ്ട മനുഷ്യർ പോലുമുണ്ടായി. പത്രങ്ങളിൽ ഇടക്കിടെ വാർത്തകൾ വന്നുകൊണ്ടിരുന്നു. ഇതിനെല്ലാം ഒരു പ്രധാനകാരണമായി വർത്തിച്ചത് ചൊവ്വയിൽ വെള്ളമൊഴുകുന്ന തോടുകളുണ്ടെന്ന സ്ഥിരീകരിക്കാത്ത ഒരു വാർത്തയായിരുന്നു. ഭൂമിയിൽ നിന്നുള്ള നിരീക്ഷണത്തിൽ നിന്നും അവിടെ കണ്ട ചാലുകളെ തെറ്റിദ്ധരിച്ചതിന്റെ ഫലമായിരുന്നു ഇത്. ഇതിനെ പൊലിപ്പിക്കാൻ പത്രങ്ങളും കല്പിതകഥാരചനക്കാരും ധാരാളമായുണ്ടായി. മനുഷ്യനെക്കാൾ ഉയർന്ന ജീവികളും വലിയതോതിലുള്ള കൃഷിയുമുണ്ടെന്നുവരെ ഇക്കൂട്ടർ പറഞ്ഞു പരത്തി. സാധാരണജനങ്ങൾ പലപ്പോഴും തെറ്റിദ്ധരിപ്പിക്കപ്പെട്ടു. കാരണം ചൊവ്വയെപറ്റി അപ്പോഴും കാര്യമായ വിവരങ്ങളൊന്നും ലഭ്യമല്ലായിരുന്നു. ഇതിനൊരന്ത്യം കുറിക്കുന്നതിന്റെ തുടക്കമായിരുന്നു 2004 ജനുവരി 24ന് ചൊവ്വയുടെ പ്രതലത്തിൽ ഓപ്പർച്യൂണിറ്റി എന്ന പേടകത്തിന്റെ ലാന്റിങ്. മൂന്ന് ആഴ്ചകൾക്കു ശേഷം ഇതിനു കൂട്ടായി സ്പിരിറ്റ് എന്ന പേടകവും ചുവന്ന ഗ്രഹത്തെ സ്പർശിച്ചു. തുടർന്നിങ്ങോട്ട് ചൊവ്വയെ കുറിച്ചുള്ള പ...

ജീവരേണുക്കൾ തേടി ചൊവ്വയിലേക്കു വീണ്ടും

ഇമേജ്
ഇരുപത്തിയാറാം തിയ്യതി നാസയുടെ പുതിയ ചൊവ്വാ പര്യവേക്ഷണപേടകമായ ക്യൂറിയോസിറ്റി ഭൂമിയിൽ നിന്നും കുതിക്കും. ചൊവ്വയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുകയാണ് ലക്ഷ്യം. പ്രത്യേകിച്ച് അവിടെ ജീവന്റെ തരികൾ വല്ലതും കിടപ്പുണ്ടോ എന്ന്. ചൊവ്വജീവികളെ കുറിച്ചുള്ള കഥകൾ ഒരു കാലത്ത് ധാരാളമായി ഇറങ്ങിയിരുന്നു. ചൊവ്വയിലെ ചാലുകൾ കണ്ടെത്തിയതായി വന്ന വാർത്തയായിരുന്നു ഈ കഥകൾക്ക് കാരണമായത്. ഈ ചാലുകളിലൂടെ വെള്ളമൊഴുകുന്നുണ്ടെന്നും അവിടെ മനുഷ്യരെക്കാൾ വികസിച്ച ജീവികൾ ഉണ്ടെന്നും അവർ കൃഷി ചെയ്യുന്നുണ്ടെന്നുമെല്ലാം ആ കാലങ്ങളിൽ പ്രചരിച്ചു. ഭൂമിയെ അക്രമിക്കാൻ വരുന്ന ചൊവ്വാ ജീവികളെ കുറിച്ചും കഥകളുണ്ടാക്കി. പക്ഷെ ഇപ്പോൾ നമുക്കറിയാം ഇതെല്ലാം വെറും കഥകളാണെന്ന്. പിന്നെ എന്തിനാണിങ്ങനെയൊരു യാത്ര? ജീവസാന്നിദ്ധ്യം തേടി ചെമ്പൻ ഗ്രഹത്തിലേക്ക്! മനുഷ്യന്റെ ജിജ്ഞാസക്ക് അതിരുകളില്ല എന്നതു തന്നെയാണ് ഒരു കാരണം. ഈ ജിജ്ഞാസയാണ് പുതിയ ചോദ്യങ്ങളിലേക്കും പുതിയ ഉത്തരങ്ങളിലേക്കും അവനെ എത്തിക്കുന്നത്. ചൊവ്വയിൽ ഉയർന്ന ജീവരൂപങ്ങൾ ഇല്ല എന്ന കാര്യം ഉറപ്പായതാണെങ്കിലും മൈക്രോബിയൽ തലത്തിലുള്ള ജീവന്റെ ശേഷിപ്പുകൾ ഉണ്ടായെങ്കിലോ എന്ന ജിജ്ഞാസയിൽ "ക്യൂറിയ...

ചൊവ്വ: ഒരു വീഡിയോ ദൃശ്യം

ഇമേജ്
     ചൊവ്വയുടെ പ്രതല ദൃശ്യങ്ങൾ വീഡിയോ രൂപത്തിൽ. നാസയുടെ ചൊവ്വ പര്യവേക്ഷണ വാഹനമായ ഓപ്പർച്യൂണിറ്റി വിക്ടോറിയ ഗർത്തം മുതൽ എൻഡവർ ഗർത്തം വരെ നടത്തിയ യാത്രയുടെ ദൃശ്യങ്ങളാണ് ഈ വീഡിയോയിലുള്ളത്. ചരിത്രമായി മാറിയ ഈ 21 കി.മീറ്റർ യാത്രയുടെ ദൈർഘ്യം 2008 മുതൽ 2010 വരെയുള്ള മൂന്നു വർഷങ്ങളായിരുന്നു. യാത്രക്കിടയിൽ ശേഖരിച്ച 309 ചിത്രങ്ങൾ ഉപയോഗിച്ചാണ് ഈ വീഡിയോ നിർമ്മിച്ചിട്ടുള്ളത്.      എൻഡവർ ഗർത്തത്തിന്റെ വക്കും ചൊവ്വയുടെ ചക്രവാളവും ഉപരിതലത്തിലെ ഉയർച്ച താഴ്ചകളും കുഞ്ഞു ഗർത്തങ്ങളും ചിത്രങ്ങളിൽ കാണാൻ കഴിയും. യാത്രക്കു ബുദ്ധിമുട്ടുള്ള ഭൂപ്രദേശങ്ങളിൽ വാഹനം വഴിമാറിപ്പോകുന്നതായും ദൃശ്യങ്ങളിൽ നിന്നു മനസ്സിലാകും. സൗണ്ട് ട്രാക്കും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചൊവ്വാ ഉപരിതലത്തിലൂടെ സഞ്ചരിക്കുമ്പോൾ ഓപ്പർച്യൂണിറ്റിക്കുണ്ടാകുന്ന ചലനങ്ങളിൽ നിന്നുണ്ടാകുന്നതാണ് ഈ ശബ്ദം. ഉറച്ച പാറപോലെയുള്ള പ്രതലങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ കൂടുതൽ ശബ്ദവും മണൽ പ്രദേശങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ കുറഞ്ഞ ശബ്ദവും കേൾക്കാം.     ഓപ്പർച്യൂണിറ്റിയുടെയും അതിന്റെ കൂട്ടുവാഹനമായ സ്പിരിറ്റിന...