പോസ്റ്റുകള്‍

പ്ലാങ്ക് എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

പ്ലാങ്ക് ദൗത്യം: ഒന്നാം ഘട്ടം അവസാനിച്ചു

ഇമേജ്
കടപ്പാട്: ESA പ്രപഞ്ചരഹസ്യങ്ങൾ തേടിയിറങ്ങിയ പ്ലാങ്ക് പേടകം അതിന്റെ പ്രധാന നിരീക്ഷണങ്ങൾ നടത്തിയതിനു ശേഷം പിൻവാങ്ങാൻ തുടങ്ങി. പ്രപഞ്ചത്തിന്റ ഉത്ഭവത്തെ കുറിച്ചും ആദിപ്രപഞ്ചത്തിന്റെ ഘടനയെ കുറിച്ചും പഠിക്കുന്നതിനു വേണ്ടി യൂറോപ്യൻ സ്പേസ് ഏജൻസി വിക്ഷേപിച്ച പേടകമാണ് പ്ലാങ്ക്. പ്രപഞ്ചോത്ഭവത്തെ കുറിച്ച് ഇന്ന് പൊതുവെ അംഗീകരിക്കപ്പെട്ടിരിക്കുന്ന മഹാവിസ്ഫോടന സിദ്ധാന്തം അനുസരിച്ച് ഭൂതകാലത്തിലൊരിക്കൽ പ്രപഞ്ചത്തിലിന്നുള്ള ഊർജ്ജമെല്ലാം വളരെ ചെറിയ വ്യാപ്തത്തിലും താപോർജ്ജം വളരെ ഉയർന്ന നിലയിലും ആയിരുന്നു. മഹാവിസ്ഫോടനത്തോടെ പ്രപഞ്ചത്തിന്റെ വ്യാപ്തം വർദ്ധിച്ചുവരികയും അതിനനുസരിച്ച് താപോർജ്ജം കുറഞ്ഞുവരികയും ചെയ്തു. പ്ലാങ്ക് സിദ്ധാന്തമനുസരിച്ച് ഊർജ്ജവികിരണത്തിന്റെ തരംഗദൈർഘ്യം താപമാനത്തിന് വിപരീതാനുപാതത്തിലായിരിക്കും.(അതായത് താപനില കുറയുന്നതിനനുസരിച്ച് തരംഗദൈർഘ്യം കൂടിവരും. തരംഗദൈർഘ്യം കൂടുക എന്നത് അതിന്റെ ഊർജ്ജനിലയിൽ വരുന്ന കുറവിനെയാണ് കാണിക്കുന്നത്). പ്രപഞ്ചം വികസിക്കുന്നതിനനുസരിച്ച് താപമാനം കുറയുകയും തരംഗദൈർഘ്യം കൂടുകയും ചെയ്യും.  പ്രപഞ്ചോത്ഭസമയത്തുണ്ടായ വർണ്ണരാജിയിലെ (ഇതിനെ പ്രാപഞ്ചിക പശ്ചാത്തല വി...