പോസ്റ്റുകള്‍

ഹെർഷൽ എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഒരായിരം സമുദ്രങ്ങളിലെ ജലവുമായി ദൂരെദൂരെയൊരു നക്ഷത്രം

ഇമേജ്
Credit: ESA/NASA TW ഹൈഡ്രെ- 175 പ്രകാശവർഷം അകലെ കിടക്കുന്ന ഒരു നക്ഷത്രമാണ്. ഇതിനു ചുറ്റും ശകലിത പദാർത്ഥങ്ങളുടെ ഒരു വലയമുണ്ട്(proto planetary disc). ഇവയാണ് പിന്നീട് ഗ്രഹങ്ങളായി രൂപം കൊള്ളുന്നത്. യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ഹെർഷൽ ബഹിരാകാശ ദൂരദർശിനി ഇതിനെ ഒന്നു കണ്ണു തുറന്നു നോക്കിയപ്പോൾ കണ്ടത് ഭൂമിയിലെ സമുദ്രങ്ങളെ പോലെയുള്ള ഒരായിരം സമുദ്രങ്ങളിൽ ഉൾക്കൊള്ളാവുന്നത്രയും ജലമാണ്. ദ്രാവകരൂപത്തിലല്ല വാതകരൂപത്തിൽ. ഇതിനുള്ളിൽ ഐസും പാറയും ചേർന്ന ഗ്രഹശകലങ്ങളും (planetasimals). ഇവ കൂടിച്ചേർന്നാണ് പിന്നീട് ഗ്രഹങ്ങൾ രൂപം കൊള്ളുന്നത്. TW ഹൈഡ്രെ ബാല്യം പിന്നിടുന്ന ഒരു നക്ഷത്രമാണ്. 5-10 ദശലക്ഷം വർഷങ്ങൾക്കിടയിലായിരിക്കും ഇതിന്റെ പ്രായം എന്നാണ് കണക്കാക്കിയിരിക്കുന്നത്. സൗരയൂഥരൂപീകരണത്തിനു ശേഷം ഭൂമിയിലേക്ക് ജലം വന്നത് സൗരയൂഥത്തെ വലയം ചെയ്തു കിടക്കുന്ന കൂയിപ്പർ വലയത്തിൽ നിന്നായിരിക്കുമെന്ന് വിശ്വസിക്കുന്നു. ഇതിനെ ശരിവെക്കുന്ന  തെളിവ് ഏതാനും ദിവസങ്ങൾക്കു മുമ്പ് ഹെർഷൽ പുറത്തു വിട്ടിരുന്നു. ഈ നിഗമനത്തെ ഉറപ്പിക്കാൻ സഹായിക്കുന്ന കൂടുതൽ തെളിവുകൾ പുതിയ കണ്ടെത്തലിൽ നിന്നും ലഭിക്കുമെന്ന് കരുതുന്നു. കൂടുലറിയ...

ഭൂമിയിലേക്ക് ഇടിച്ചിറങ്ങിയ സമുദ്രം

ഇമേജ്
ക്രെഡിറ്റ്‌: നാസ       സഗരപുത്രന്മാർ പാതാളഗർത്തം കുഴിച്ചിട്ടാണ് സമുദ്രം ഉണ്ടായതെന്ന് പുരാണങ്ങളിൽ പറയുമ്പോൾ ഭൂഗർഭത്തിൽ നിന്നുയർന്നു വന്നതാണെന്നും ആകാശത്തു നിന്നും ഒഴുകിയിറങ്ങിയതാണെന്നുമുള്ള രണ്ടഭിപ്രായങ്ങൾ ശാസ്ത്രലോകത്ത് സജ്ജീവമായുണ്ട്. രണ്ടു കൂട്ടർക്കും അവരുടേതായ കാരണങ്ങളും അവതരിപ്പിക്കാനുണ്ട്.      ഇതാ ഇപ്പോൾ ഭൂമിയിലെ സമുദ്രജലം ആകാശത്തു നിന്നെത്തിയതാണെന്നുള്ളതിന് പുതിയ തെളിവുകളുമായെത്തിയിരിക്കുന്നു ഒരു വിഭാഗം ശാസ്ത്രജ്ഞർ. ബഹിരാകാശത്തു നിന്നു പറന്നെത്തിയ വലിയ മഞ്ഞുകട്ടകളായിരിക്കാം ഭൂമിയിലെ സമുദ്രങ്ങൾക്ക് ആദികാരണമെന്ന് ഇവർ വിശ്വസിക്കുന്നു.      യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ഹെർഷൽ ഇൻഫ്രാറെഡ് ബഹിരാകാശ ദൂരദർശിനിയിൽ നിന്നും ലഭിച്ച പുതിയ വിവരങ്ങളാണ് സമുദ്രങ്ങൾ ബഹിരാകാശത്തു നിന്ന് വിരുന്ന് വന്നവരാണ് എന്നതിന് പുതിയ തെളിവുകളാവുന്നത്. വാൽനക്ഷത്രങ്ങളിലടങ്ങിയിട്ടുള്ള ജലത്തിന്റെ ഘടനയും ഭൂമിയിലെ സമുദ്രജലത്തിന്റെ ഘടനയും ഒന്നു തന്നെയാണ് എന്നതാണ് പുതിയ നിഗമനങ്ങൾക്കടിസ്ഥാനം. "പുതിയ കണ്ടെത്തലുകൾ ഭൂമിയിലെ വൻജലശേഖരത്തിനു പിന്നിൽ വാൽനക്ഷത്...

ഓക്സിജൻ തന്മാത്രകളുടെ ഒളിച്ചുകളി അവസാനിക്കുന്നുവോ?

ഇമേജ്
credit: JPL         പ്രപഞ്ചത്തിലുള്ള മൂലകങ്ങളുടെ അളവെടുത്താൽ മൂന്നാം സ്ഥാനത്താണ് ഓക്സിജന്റെ സ്ഥാനം. എന്നാൽ തന്മാത്രാ രൂപത്തിലുള്ള ഓക്സിജനെ വളരെ കുറഞ്ഞ അളവിൽ മാത്രമെ കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളു. നമ്മൾ ശ്വസിക്കുന്ന വായുവിൽ 20%ൽ താഴെ മാത്രമാണ് തന്മാത്രാ രൂപത്തിലുള്ള ഓക്സിജൻ കാണപ്പെടുന്നത്. സൗരയൂഥത്തിനു പുറത്തുള്ള സ്പയ്സിലാകട്ടെ ഇതു വരെയും കണ്ടെത്താൻ കഴിഞ്ഞിരുന്നുമില്ല. എന്നാൽ അണുരൂപത്തിലുള്ള ഓക്സിജനെ ധാരാളമായി കാണപ്പെടുന്നുണ്ടു താനും.      ഇതിനൊരറുതി വരുത്തിയിരിക്കുകയാണ് ESA യുടെ ബഹിരാകാശ ദൂരദർശിനിയായ ഹെർഷൽ. അങ്ങു ദൂരെ ഓറിയൺ പടലത്തിൽ നക്ഷത്രങ്ങൾ രൂപമെടുത്തുകൊണ്ടിരിക്കുന്ന മേഖലയിലാണ് ഓക്സിജൻ തന്മാത്രകൾ നിരീക്ഷിക്കപ്പെട്ടിരിക്കുന്നത്. '1770കളിൽ ഓക്സിജൻ കണ്ടുപിടിക്കപ്പെട്ടുവെങ്കിലും 230 വർഷങ്ങളിലേറെ കാത്തിരിക്കേണ്ടിവന്നു സ്പേസിലെ ഓക്സിജൻ തന്മാത്രകളുടെ അസ്ഥിത്വം തെളിയിക്കാൻ' എന്ന് നാസയുടെ ഹെർഷൽ പ്രോജക്ട് സൈന്റിസ്റ്റായ പോൾ ഗോൾഡ്‌സ്മിത്ത് പറഞ്ഞു. നാസയുടെ കൂടി സഹകരണത്തോടു കൂടി യൂറോപ്യൻ സ്പേസ് ഏജൻസി നടത്തുന്ന പ്രോജക്ടാണ് ഹെർഷൽ. 2007ൽ സ്വീഡന്റെ ഓഡ...