ജീവരേണുക്കൾ തേടി ചൊവ്വയിലേക്കു വീണ്ടും
ഇരുപത്തിയാറാം തിയ്യതി നാസയുടെ പുതിയ ചൊവ്വാ പര്യവേക്ഷണപേടകമായ ക്യൂറിയോസിറ്റി ഭൂമിയിൽ നിന്നും കുതിക്കും. ചൊവ്വയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുകയാണ് ലക്ഷ്യം. പ്രത്യേകിച്ച് അവിടെ ജീവന്റെ തരികൾ വല്ലതും കിടപ്പുണ്ടോ എന്ന്. ചൊവ്വജീവികളെ കുറിച്ചുള്ള കഥകൾ ഒരു കാലത്ത് ധാരാളമായി ഇറങ്ങിയിരുന്നു. ചൊവ്വയിലെ ചാലുകൾ കണ്ടെത്തിയതായി വന്ന വാർത്തയായിരുന്നു ഈ കഥകൾക്ക് കാരണമായത്. ഈ ചാലുകളിലൂടെ വെള്ളമൊഴുകുന്നുണ്ടെന്നും അവിടെ മനുഷ്യരെക്കാൾ വികസിച്ച ജീവികൾ ഉണ്ടെന്നും അവർ കൃഷി ചെയ്യുന്നുണ്ടെന്നുമെല്ലാം ആ കാലങ്ങളിൽ പ്രചരിച്ചു. ഭൂമിയെ അക്രമിക്കാൻ വരുന്ന ചൊവ്വാ ജീവികളെ കുറിച്ചും കഥകളുണ്ടാക്കി. പക്ഷെ ഇപ്പോൾ നമുക്കറിയാം ഇതെല്ലാം വെറും കഥകളാണെന്ന്. പിന്നെ എന്തിനാണിങ്ങനെയൊരു യാത്ര? ജീവസാന്നിദ്ധ്യം തേടി ചെമ്പൻ ഗ്രഹത്തിലേക്ക്! മനുഷ്യന്റെ ജിജ്ഞാസക്ക് അതിരുകളില്ല എന്നതു തന്നെയാണ് ഒരു കാരണം. ഈ ജിജ്ഞാസയാണ് പുതിയ ചോദ്യങ്ങളിലേക്കും പുതിയ ഉത്തരങ്ങളിലേക്കും അവനെ എത്തിക്കുന്നത്. ചൊവ്വയിൽ ഉയർന്ന ജീവരൂപങ്ങൾ ഇല്ല എന്ന കാര്യം ഉറപ്പായതാണെങ്കിലും മൈക്രോബിയൽ തലത്തിലുള്ള ജീവന്റെ ശേഷിപ്പുകൾ ഉണ്ടായെങ്കിലോ എന്ന ജിജ്ഞാസയിൽ "ക്യൂറിയ...