പോസ്റ്റുകള്‍

ഡോൺ എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

വെസ്റ്റയിൽ ജലശേഖരമുണ്ടെന്ന്

ഇമേജ്
കടപ്പാട്: നാസ ഛിഹ്നഗ്രഹങ്ങളിൽ വലിപ്പം കൊണ്ട് രണ്ടാമനായ വെസ്റ്റയുടെ അന്തർഭാഗത്ത് ധാരാളം ജലമുണ്ടാകുമെന്ന് പുതിയ പഠനം ചൂണ്ടിക്കാണിക്കുന്നു. ഘനീഭവിച്ച് മഞ്ഞുകട്ടകളായിട്ടായിരിക്കുമത്രെ ഇത് സ്ഥിതി ചെയ്യുന്നത്. ധ്രുവപ്രാദേശങ്ങളിൽ ഇതിന്റെ പ്രതലത്തിന്റെ അടിയിലായി ഘനീഭവിച്ച രൂപത്തിൽ ജലസാന്നിദ്ധ്യം ധാരാളമായുണ്ടാകുമെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഗൊദാർദ്ദ് സ്പെയ്സ് ഫ്ലൈറ്റ് സെന്ററിലെ ശാസ്ത്രജ്ഞനായ  തിമോത്തി സ്റ്റബ്ബ് പറഞ്ഞു. 530കി.മീറ്റർ മാത്രമാണ് വെസ്റ്റയുടെ വ്യാസം. ഇതിൽ സ്ഥിരമായി നിഴൽപ്രദേശത്തു കിടക്കുന്ന ഗർത്തങ്ങളൊന്നും തന്നെയില്ല. പ്രദക്ഷിണതലത്തോട് 27ഡിഗ്രി ചരിഞ്ഞ് സ്ഥിതിചെയ്യുന്ന ഇതിന് ഭൂമിയിലുള്ളതുപോലുള്ള ഋതുഭേദങ്ങളുണ്ട്. ഇതിനാൽ ഒരു വെസ്റ്റൻ വർഷത്തിനിടയിൽ(3.6 ഭൂവർഷം) ഇതിന്റെ എല്ലാ ഭാഗവും സൂര്യനഭിമുഖമായി വരും. ധ്രുവപ്രദേശങ്ങളിൽ മൈനസ് 129 ഡിഗ്രി സെൽഷ്യസും മദ്ധ്യരേഖാപ്രദേശത്ത് മൈനസ് 123 ഡിഗ്രി സെൽഷ്യസും ആണ് ഇതിന്റെ ശരാശരി താപനില. താരതമ്യേന താപനില കുറവായ ധ്രുവപ്രദേശങ്ങളിലായിരിക്കും ജലസാന്നിദ്ധ്യം കൂടുതലായുള്ളത്. ഇതിന്റെ പുറംഭാഗം വളരെയധികം വരണ്ടാണിരിക്കുന്നത്. അതുകൊണ്ട് വെസ്റ്റയിൽ ജലം ...

അറിവിന്റെ പ്രഭാതം

ഇമേജ്
credit: NASA     നാസയുടെ ഡോൺ(Dawn) എന്ന ബഹിരാകാശ പേടകം ആസ്റ്ററോയ്‌ഡ് ബെൽറ്റിലെ ഭീമനായ വെസ്റ്റക്കു ചുറ്റും കറങ്ങി തുടങ്ങി. തുടർന്ന് അവയുടെ ക്ലോസ് അപ്പ് ചിത്രങ്ങൾ ഭൂമിയിലേക്ക് അയക്കാനും. ഭൂമിയിലെ ദൂരദർശിനികളിലൂടെയും മറ്റു ബഹിരാകാശ ദൂരദർശിനികളിലൂടെയും ലഭിച്ച ചിത്രങ്ങൾ മാത്രമേ ഇതു വരെയും നമ്മുടെ കൈയ്യിൽ ഉണ്ടായിരുന്നുള്ളു. അവയാകട്ടെ ഇതിന്റെ ഉപരിതലത്തെ കുറിച്ചു പഠിക്കുന്നതിന് വേണ്ടത്ര ഉപയുക്തമാകാത്തവയും ആയിരുന്നു. ഇതിനാണ് ഇപ്പോൾ ഒരു പരിഹാരമായിരിക്കുന്നത്. ഈ ചിത്രങ്ങൾ വെസ്റ്റയിലെ പർവ്വതങ്ങളെയും ഗർത്തങ്ങളെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നമുക്കു ലഭ്യമാക്കും. സൗരയൂഥത്തിന്റെ ആദ്യകാലത്തെ കുറിച്ചുള്ള പഠനങ്ങൾക്ക് ഇത് കൂടുതൽ കരുത്തേകും.      വെസ്റ്റയുടെ 16000കി.മീറ്റർ സമീപത്തു നിന്നുള്ള ദൃശ്യങ്ങളാണ് ഡോൺ ഇപ്പോൾ ലഭ്യമാക്കിക്കൊണ്ടിരിക്കുന്നത്. ഇതാദ്യമായാണ് വെസ്റ്റയുടെ ഇത്രയും അടുത്തു നിന്നുള്ള ദൃശ്യങ്ങൾ കിട്ടുന്നത്. ആഗസ്റ്റു മുതൽ ലഭ്യമായ വിവരങ്ങൾ വിശകലനം ചെയ്തു തുടങ്ങും. ഈ  പഠനങ്ങളിലൂടെ സൗരയൂഥത്തിന്റെ ആദ്യാധ്യായങ്ങളാണ് രചിക്കപ്പെടാൻ പോകുന്നത്.     ...