രത്നം കൊണ്ടൊരു ഗ്രഹം
credit: MPIfR
രത്നങ്ങൾ എന്നും നമുക്ക് അത്ഭുതമാണ്. അവ അത്രക്ക് അപൂർവ്വമാണ് എന്നതു തന്നെയായിരിക്കാം ഒരു കാരണം. എന്നാൽ ഒരു ഗ്രഹം പൂർണ്ണമായും രത്നം തന്നെയായാലോ? അപ്പോൾ അത്ഭുതം ഇരട്ടിക്കുകയേയുള്ളു അല്ലേ? എന്നാൽ ഇതാ അത്തരം ഒരു അത്ഭുതം സംഭവിച്ചിരിക്കുന്നു. ആസ്ട്രേലിയയിലെ സ്വിൻബേൺ യൂണിവേഴ്സിറ്റിയിലെ പ്രൊഫസ്സർ മാത്യു ബെയിൽസിന്റെ നേതൃത്വത്തിലുള്ള ഒരു ശാസ്ത്രജ്ഞരാണ് ഈ ഗ്രഹത്തെ(Diamond Planet) കണ്ടെത്തിയതായി അവകാശപ്പെടുന്നത്. PSR J1719-1438 എന്ന ഒരു പുതിയ പൾസാറിനെ നിരീക്ഷിക്കുന്നതിനിടയിലാണ് ഈ ശാസ്ത്രസംഘം പുതിയ ഗ്രഹത്തെ കണ്ടെത്തിയത്. ഉയർന്ന ദ്രവ്യമാനവും ചെറിയ വ്യാസവുമുള്ള അതിവേഗത്തിൽ കറങ്ങിക്കൊണ്ടിരിക്കുന്ന നക്ഷത്രങ്ങളാണ് പൾസാറുകൾ . ഇത് വളരെ ഉയർന്ന തോതിൽ റേഡിയോ തരംഗങ്ങൾ പുറത്തു വിട്ടുകൊണ്ടിരിക്കും. ഇതിന്റെ കറങ്ങൽ കാരണം ലൈറ്റ്‌ഹൗസിൽ നിന്നു വരുന്ന പ്രകാശകിരണത്തെ പോലെ ഇടവിട്ടിടവിട്ടായിരിക്കും ഭൂമിയിലേക്ക് എത്തുക. ഇങ്ങനെ വരുന്ന റേഡിയോ തരംഗങ്ങളിൽ 130 മിനിറ്റ് ഇടവിട്ട് വ്യതികരണങ്ങൾ ഉണ്ടാകുന്നത് ശാസ്ത്രജ്ഞരുടെ ശ്രദ്ധയിൽ പെട്ടു. ഇതിൽ നിന്നാണ് ഒരു ഗ്രഹത്തിന്റെ സാന്നിദ്ധ്യം അവർ തിരിച