ആകാശവീഥിയിലെ ജീവരേണുക്കൾ

കടപ്പാട്: മൈക്കൽ കലഹാൻ ഭൂ മിയിൽ ജീവനുണ്ടായതിനെ കുറിച്ച് എന്നും ശാസ്ത്രജ്ഞർ തമ്മിൽ തർക്കമുണ്ട്. ബഹിരാകാശശാസ്ത്രജ്ഞർ ജീവൻ ബഹിരാകാശത്തു നിന്നു വന്നു എന്നും ഭൗമശാസ്ത്രജ്ഞർ ഭൂമിയിൽ തന്നെ ജീവൻ ഉത്ഭവിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നു എന്നും അതുകൊണ്ട് ഭൂമിയിലെ ജീവൻ മറ്റെവിടെ നിന്നും വന്നതല്ല എന്നും വാദിക്കുന്നു. എങ്കിലും ബഹിരാകാശ ശാസ്ത്രജ്ഞർ പ്രപഞ്ചത്തിന്റെ പലഭാഗത്തും ജീവരേണുക്കൾ കണ്ടുപിടിച്ചു കൊണ്ടേയിരിക്കുന്നു. ഇത് എന്തായാലും ജീവന്റെ സാന്നിദ്ധ്യം ഭൂമിയിൽ മാത്രമായിരിക്കില്ല എന്ന ആശയത്തെ കൂടുതൽ ശക്തമാക്കുന്നുണ്ട്. ഇപ്പോൾ ഇതാ പുതിയ കണ്ടെത്തലുമായി നാസയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞർ രംഗത്തു വന്നിരിക്കുന്നു. ആസ്ട്രേലിയയിലെ മർച്ചിസൺ എന്ന സ്ഥലത്തു നിന്നും ലഭിച്ച ഒരു ഉൽക്കാശില പരിശോധിച്ചതിൽ നിന്നാണ് പുതിയ വിവരങ്ങൾ ശാസ്ത്രജ്ഞർക്ക് ലഭിച്ചത്. 1969ൽ ഭൂമിയിൽ പതിച്ച ഈ ഉൽക്കാശിലയിൽ ഇതിനു മുമ്പും ശാസ്ത്രജ്ഞർ പഠനം നടത്തിയിരുന്നു. 2012 മേയ് മാസത്തിൽ ഇതിൽ നിന്നും മീഥൈന്റെ അംശം കണ്ടെത്തിയിരുന്നു. ഇപ്പോൾ അമിനൊ ആസിഡിന്റെ സാന്നിദ്ധ്യമാണ് തെളിയിക്കപ്പെട്ടിരിക്കുന്നത്. ജീവന്റെ അടിസ്ഥാന ഘടകമ...