കരീന നെബുല
credit: NASA |
നക്ഷത്രങ്ങൾ ഇപ്പോഴും ജനിച്ചു കൊണ്ടിരിക്കുന്ന നെബുലകളിൽ ഒന്നാണ് കരീന നെബുല. ഭൂമിയിൽ നിന്ന് 75,000 പ്രകാശവർഷം അകലെ കിടക്കുന്ന ഇതിന്റെ സ്ഥാനം ആകാശഗംഗയിലെ സജിറ്റാറിയസ്-കരീന ഹസ്തത്തിലാണ്. ചന്ദ്ര എക്സ് റേ ഓബ്സർവേറ്ററി 14,000ലേറെ നക്ഷത്രങ്ങളെ ഈ പ്രദേശത്ത് കണ്ടെത്തിയിട്ടുണ്ട്.
ചന്ദ്ര ലഭ്യമാക്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നെബുലയിലെ Trumpler 15 എന്നറിയപ്പെടുന്ന ഭാഗത്ത് വലിയ നക്ഷത്രങ്ങളിൽ പലതും നശിച്ചു പോയിരിക്കുന്നു എന്ന നിഗമനത്തിലാണ് ശാസ്ത്രജ്ഞരിപ്പോൾ . ഈ ഭാഗത്തു നിന്നുള്ള എക്സ്-റേ നിർഗ്ഗമനം പ്രതീക്ഷിച്ച അളവിലില്ല എന്നതാണ് അവരെ ഈ നിഗമനത്തിൽ എത്തിച്ച ഒരു കാരണം. സൂപ്പർ നോവ സ്ഫോടനങ്ങളിലൂടെ ഇവിടെയുള്ള വൻനക്ഷത്രങ്ങൾ തകർന്നു പോയിരിക്കാമെന്നാണ് കരുതുന്നത്. ആറു ന്യൂട്രോൺ നക്ഷത്രങ്ങളെ തിരിച്ചറിഞ്ഞതും ഇതിനു തെളിവായി ഇവർ ചൂണ്ടിക്കാട്ടുന്നു. പിണ്ഡം കൂടിയ നക്ഷത്രങ്ങൾ സൂപ്പർ നോവ സ്ഫോടനത്തിനു ശേഷം ആയിത്തീരുന്ന അവസ്ഥയാണ് ന്യൂട്രോൺ നക്ഷത്രമെന്നത്. മുൻകാല നിരീക്ഷണങ്ങളിൽ ഒരു സൂപ്പർ നോവ മാത്രമെ ഇവിടെ നിന്ന് കണ്ടെത്തിയിരുന്നുള്ളു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ