ഈ മാസത്തെ ആകാശം

കടപ്പാട്: വിക്കിമീഡിയ കോമൺസ്
ഫെബ്രുവരി 15൹രാത്രി 8.30ന് മദ്ധ്യകേരളത്തിൽ കാണുന്ന ആകാശദൃശ്യം.

ഫെബ്രുവരിയിലെ പ്രധാന കാഴ്ചകൾ


     ഫെബ്രുവരിയിലെ ആകാശക്കാഴ്ചകളിൽ ഏറ്റവും മനോഹരമായത് മദ്ധ്യാകാശത്ത് തെളിഞ്ഞുകാണുന്ന വേട്ടക്കാരൻ തന്നെയാണ്. മിഥുനം രാശിയും പുണർതവും ഈ മാസത്തെ മനോഹരങ്ങളായ കാഴ്ചകളിൽ പെടും. ശുക്രനെ ഈ മാസത്തിന്റെ ആദ്യദിവസങ്ങളിൽ സൂര്യോദയത്തിനു മുമ്പ് അൽപം നേരം മാത്രം കാണാൻ കഴിയും. വ്യാഴത്തിനെ ഇടവത്തിനും കാർത്തികക്കൂട്ടത്തിനും മദ്ധ്യേയായി കാണാം. ഒരു ദൂരദർശിനി ഉപയോഗിക്കുകയാണെങ്കിൽ നാലു ഗലീലിയൻ ഉപഗ്രഹങ്ങളെയും കാണാൻ കഴിയും. കൂടാതെ ഇതിന്റെ ചുവപ്പുകളങ്കവും കാണാനായേക്കും. രാത്രി പന്ത്രണ്ടരയോടുകൂടി ഉദിക്കുന്ന ശനിയെ പ്രഭാതത്തിൽ സൂര്യോദയത്തിനു മുമ്പ് ആകാശത്തിൽ ഏറ്റവും ഉയർന്ന നിലയിൽ കാണാനാകും. ഒരു ദൂരദർശിനിയുടെ സഹായത്തോടെ ഇതിന്റെ വലയങ്ങളും കാണാം.
     വേട്ടക്കാരൻ ഗണത്തിലെ ഒറിയൺ നെബുല (M42) മനോഹരമായ ഒരു നെബുലയാണ്. ഒരു ചെറിയ ദൂരദർശിനി ഉപയോഗിച്ച് ഇതിനെ കാണാം. മിഥുനം രാശിയിലെ കാസ്റ്ററിന്റെ കാലിനടുത്ത് M35 എന്ന ഒരു നക്ഷത്രക്കുലയും കാണാം.
     ഈ മാസത്തെ മറ്റൊരു പ്രധാനപ്പെട്ട സംഭവം പതിനഞ്ചാം തിയ്യതി ഭൂസമീപത്തു കൂടി കടന്നു പോകുന്ന ഒരു ഛിന്നഗ്രഹമാണ്. 2012 DA14 എന്ന് പേരിട്ടിരിക്കുന്ന ഇതിന് 45മീ. വലിപ്പമുണ്ട്. ഭൂമിയുടെ 26ലക്ഷം കി.മീറ്റർ സമീപത്തുകൂടിയാണ് ഇത് കടന്നു പോകുന്നത്. ഭൂസ്ഥിരഉപഗ്രഹങ്ങൾ ഭൂമിയിൽ നിന്നും ഈ അകലത്താണ് എന്ന് ഓർക്കുക! പക്ഷെ ഇത് ഭൂമിയിൽ യാതൊരു തരത്തിലുള്ള പ്രത്യാഘാതങ്ങളും സൃഷ്ടിക്കുകയില്ല.
     ഫെബ്രുവരി ഒന്നിന് ചന്ദ്രന്റെ തൊട്ടു വടക്കായി ചിത്ര നക്ഷത്രത്തെ കാണാം. ഫെബ്രുവരി 16ന് ഉത്തരാർദ്ധ ഗോളത്തിലുള്ളവർക്ക് സൂര്യോദയത്തിനു ശേഷം പടിഞ്ഞാറൻ ചക്രവാളത്തിൽ ബുധനെ ശ്രദ്ധിച്ചു നോക്കിയാൽ കാണാൻ കഴിയും. പതിനെട്ടാം തിയ്യതി ചന്ദ്രനെയും വ്യാഴത്തെയും അടുത്തടുത്ത് കാണാൻ കഴിയും.
 
 
കടപ്പാട്: നാസ

അഭിപ്രായങ്ങള്‍

  1. ഷാജി ചേട്ടാ വളരെ നന്ദി . കരണ്ട് പോകുമ്പോള്‍ മാത്രം ആകാശം നോക്കി കിടന്നിരുന്ന എനിക്ക് ഒരു വഴികാട്ടി പോലെ ഈ പോസ്റ്റ്‌ . വളരെ നന്ദി .

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ