പോസ്റ്റുകള്‍

ഓഗസ്റ്റ്, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ബുധനിലെ ത്യാഗരാജസാന്നിദ്ധ്യം

ഇമേജ്
" സ്നേഹമില്ലാത്തിടത്ത് അറിവ് വിളയില്ല " (അനുരാഗമുലേന മനസുന സുജ്ഞാനമുരാദ) എന്നു പാടി നടന്ന അനശ്വരഗായകൻ ത്യാഗരാജസ്വാമികളുടെ പേരിലുള്ള ഒരു ഗർത്തമുണ്ട് ബുധനിൽ. 97കി.മീറ്റർ വ്യാസമുള്ള ത്യാഗരാജഗർത്തത്തിന്റെ ചിത്രമാണ് മുകളിൽ കൊടുത്തിരിക്കുന്നത്. സൂര്യന്റെ ഏറ്റവും അടുത്തു സ്ഥിതിചെയ്യുന്ന ഏറ്റവും ചെറിയ ഗ്രഹമായ ബുധനെ ഭ്രമണം ചെയ്യുന്ന മെസ്സഞ്ചർ ഭൂമിയിലേക്കയച്ച ഏറ്റവും പുതിയ ചിത്രങ്ങളിലുള്ളതാണ് ഈ ചിത്രവും.    ഗർത്തത്തിനു നടുവിലെ കൊടുമുടിയും തിട്ടുകളും മണ്ണൊലിപ്പിന്റെ പാടുകളും എല്ലാം ഈ ചിത്രത്തിൽ വ്യക്തമായി കാണാം. 200മീറ്റർ/പിക്സൽ നിരക്കിൽ കൃത്യതയുള്ള ഈ ചിത്രം വരും ദിവസങ്ങളിൽ കൂടുതൽ വിശകലനത്തിനു വിധേയമാക്കുമ്പോൾ ബുധനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാകും എന്നു പ്രതീക്ഷിക്കാം.    രാജാധികാരം വെച്ചു നീട്ടിയ പ്രലോഭനങ്ങളെ തിരസ്കരിച്ച് തെരുവിലേക്കിറങ്ങി തന്റെ പാണ്ഡിത്യം കൊണ്ട് സാമ്പത്തികദാരിദ്ര്യത്തെ വെല്ലുവിളിച്ച മഹാനായിരുന്നു ത്യാഗരാജസ്വാമികൾ. പ്രപഞ്ചസംഗീതത്തിൽ അലിഞ്ഞു ചേർന്ന ആ നാമം(ദം) അറിവുകൊണ്ട് അധികാരത്തെ വെല്ലുവിളിക്കാനിറങ്ങുന്നവർക്കെല്ലാം എന്നും ഒരു പ്രചോദനമായിരിക്കട...

ക്യൂരിയോസിറ്റിയുടെ ഒരു വർഷം

ഇമേജ്
ക്യൂരിയോസിറ്റി എടുത്ത 7 ഇമേജുകൾ ഉപയോഗിച്ച് സൃഷ്ടിച്ച ചൊവ്വയുടെ പ്രതലത്തിന്റെ ചിത്രം. കടപ്പാട്: നാസ ചൊവ്വയിലെ ജീവനന്വേഷിച്ച് ക്യൂരിയോസിറ്റി അവിടെയെത്തിയിട്ട് ഒരു വർഷമായി. കഴിഞ്ഞ വർഷം ആഗസ്റ്റ് 6നാണ് ക്യൂരിയോസിറ്റി ചൊവ്വയിലിറങ്ങിയത്. ചൊവ്വയിലെ ജീവസാന്നിദ്ധ്യം അറിയുക എന്നതായിരുന്നു ഇതിന്റെ പ്രധാന ദൗത്യം. ഈ ഒരു വർഷത്തിനിടയിൽ നിരവധി വിവരങ്ങളാണ് ഇത് ഭൂമിയിലേക്കയച്ചു തന്നത്.       190 ഗീഗാബൈറ്റ് വിവരങ്ങളാണ് ഇക്കാലയളവിൽ ക്യൂരിയോസിറ്റി ഭൂമിയിലെത്തിച്ചത്. അവിടത്തെ പാറ തുരന്ന് പരിശോധിച്ച് അവയുടെ ഘടനയും ഭൂതകാലത്ത് ഏകകോശജീവികൾ ചൊവ്വയിലുണ്ടായിരുന്നതിന്റെ തെളിവുകളും നമുക്ക് പകർന്നു നൽകി. ഒരു വർഷക്കാലയളവിൽ ഒന്നര കിലോമീറ്ററിലധികമാണ് കാറിന്റെ വലിപ്പമുള്ള ഈ റോവർ ചൊവ്വയിൽ സഞ്ചരിച്ചത്.       ചൊവ്വയടെ അന്തരീക്ഷത്തെ കുറിച്ചും അവിടെത്തെ റേഡിയേഷനെയും കാലാവസ്ഥയേയും കുറിച്ചും നിരവധി വിവരങ്ങൾ ഈ കാലയളവിൽ നമുക്കു ലഭിച്ചു കഴിഞ്ഞു. ഇത് ഭാവിയിൽ നടത്താനിരിക്കുന്ന ചൊവ്വയിലേക്കുള്ള മനുഷ്യന്റെ യാത്രയുടെ ആസൂത്രണത്തിൽ സഹായകമാവുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു.    ...