ക്യൂരിയോസിറ്റിയുടെ ഒരു വർഷം
ക്യൂരിയോസിറ്റി എടുത്ത 7 ഇമേജുകൾ ഉപയോഗിച്ച് സൃഷ്ടിച്ച ചൊവ്വയുടെ പ്രതലത്തിന്റെ ചിത്രം. കടപ്പാട്: നാസ |
ചൊവ്വയിലെ ജീവനന്വേഷിച്ച് ക്യൂരിയോസിറ്റി അവിടെയെത്തിയിട്ട് ഒരു വർഷമായി. കഴിഞ്ഞ വർഷം ആഗസ്റ്റ് 6നാണ് ക്യൂരിയോസിറ്റി ചൊവ്വയിലിറങ്ങിയത്. ചൊവ്വയിലെ ജീവസാന്നിദ്ധ്യം അറിയുക എന്നതായിരുന്നു ഇതിന്റെ പ്രധാന ദൗത്യം. ഈ ഒരു വർഷത്തിനിടയിൽ നിരവധി വിവരങ്ങളാണ് ഇത് ഭൂമിയിലേക്കയച്ചു തന്നത്.
190 ഗീഗാബൈറ്റ് വിവരങ്ങളാണ് ഇക്കാലയളവിൽ ക്യൂരിയോസിറ്റി ഭൂമിയിലെത്തിച്ചത്. അവിടത്തെ പാറ തുരന്ന് പരിശോധിച്ച് അവയുടെ ഘടനയും ഭൂതകാലത്ത് ഏകകോശജീവികൾ ചൊവ്വയിലുണ്ടായിരുന്നതിന്റെ തെളിവുകളും നമുക്ക് പകർന്നു നൽകി. ഒരു വർഷക്കാലയളവിൽ ഒന്നര കിലോമീറ്ററിലധികമാണ് കാറിന്റെ വലിപ്പമുള്ള ഈ റോവർ ചൊവ്വയിൽ സഞ്ചരിച്ചത്.
ചൊവ്വയടെ അന്തരീക്ഷത്തെ കുറിച്ചും അവിടെത്തെ റേഡിയേഷനെയും കാലാവസ്ഥയേയും കുറിച്ചും നിരവധി വിവരങ്ങൾ ഈ കാലയളവിൽ നമുക്കു ലഭിച്ചു കഴിഞ്ഞു. ഇത് ഭാവിയിൽ നടത്താനിരിക്കുന്ന ചൊവ്വയിലേക്കുള്ള മനുഷ്യന്റെ യാത്രയുടെ ആസൂത്രണത്തിൽ സഹായകമാവുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

അനുബന്ധപോസ്റ്റുകൾ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ