സൗരയൂഥേതരഗ്രഹങ്ങളുടെ രുചിയറിയാൻ നെസ്സി ഒരുങ്ങുന്നു

കടപ്പാട്: JPL നാസ സൗരയൂഥേതരഗ്രഹങ്ങളെ കുറിച്ചുള്ള അന്വേഷണം ഇന്ന് വളരെയേറെ താൽപര്യം ജനിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു മേഖലയായി മാറിയിരിക്കുന്നു. അവിടെയെവിടെങ്കിലും ജീവനുണ്ടായിരിക്കുമോ എന്നതാണ് നമ്മുടെ ജിജ്ഞാസയുടെ അടിത്തറ. പക്ഷെ ഈ കാര്യത്തിൽ കൂടുതെലെന്തെങ്കിലും പറയാൻ ശാസ്ത്രജ്ഞർക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല. മാതൃനക്ഷത്രവുമായുള്ള അകലവും നക്ഷത്രത്തിന്റെ താപനിലയും വെച്ച് ഈ ഗ്രഹങ്ങൾ ജീവസാധ്യമേഖലയിലാണോ എന്നു മാത്രമേ പരമാവധി പറയാൻ കഴിയുകയുള്ളു. ഗ്രഹം ജീവസാധ്യമേഖലയിലാണ് എന്നതിനർത്ഥം അവിടെ ജീവൻ ഉണ്ടാവാൻ സാധ്യതയുണ്ട് എന്നല്ല; അവിടെ ദ്രവജലം ഉണ്ടാവാൻ സാധ്യതയുണ്ട് എന്നു മാത്രമാണ്. കൂടുതൽ കാര്യങ്ങളറിയണമെങ്കിൽ ആ ഗ്രഹത്തിന്റെ അന്തരീക്ഷത്തെ കുറിച്ചും രാസഘടനയെ കുറിച്ചുമെല്ലാം അറിയേണ്ടതുണ്ട്. ഇതു വരെയും അതിനുള്ള സൗകര്യങ്ങൾ നമുക്കു ലഭ്യമായിരുന്നില്ല. എന്നാൽ ഇപ്പോൾ അതും സാധ്യമാണ് അമേരിക്കയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞർ പറയുന്നു. സൗരയൂഥേതരഗ്രഹത്തെന്റെ അന്തരീക്ഷത്തെയും രാസഘടയെയും പറ്റി പഠിക്കുന്നതിനു സഹായിയ്ക്കുന്ന ഒരു ദൂരദർശിനി ദ ന്യൂമെക്സിക്കോ ഇൻസ്റ്റിട്യൂട്ട് ഓഫ് മൈനിങ് ആന്റ് ടെക്നോളജിയുട...