അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെ കാണാന്‍
ഭൂമിയില്‍
നിന്ന് ആകാശത്തേക്കു നോക്കിയാല്‍
നമുക്ക് കാണാന്‍ കഴിയുന്ന
ഏറ്റവും തിളക്കമേറിയ
മനുഷ്യനിര്‍മ്മിത വസ്തുവാണ്
ഐഎസ്എസ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന
അന്താരാഷ്ട്ര ബഹിരാകാശ നിലയം.
ഭൂമിയുടെ
പരിമിതികളില്‍ നിന്നും
മാറിനിന്നുകൊണ്ട് പരീക്ഷണങ്ങള്‍
നടത്താനുള്ള ഒരു വലിയ ഗവേഷണശാലയാണ്
ഇത്.
1998നവംബറിലാണ്
നിലയത്തിന്റെ ആദ്യഘടകം സര്യാ
വിക്ഷേപിക്കപ്പെടുന്നത്.
2000 നവംബറില്‍
ആദ്യത്തെ ശാസ്ത്രസംഘം
അവിടെയെത്തി.
വീണ്ടും
ഒരു വര്‍ഷം കൂടി വേണ്ടി വന്നു
നിലയത്തിന്റെ നിര്‍മ്മാണം
പൂര്‍ത്തിയാവാന്‍.
1000 മണിക്കൂറെടുത്ത
127
ബഹിരാകാശ
നടത്തങ്ങള്‍ വേണ്ടി വന്നു
ഇതിന്.
ഈ
ദൗത്യത്തിന്റെ ആലോചനാഘട്ടത്തില്‍
തന്നെ ഇതിന്റെ വലിപ്പത്തെ
കുറിച്ചും ഭൂമിയില്‍ നിന്നുള്ള
കാഴ്ചയെ കുറിച്ചും ഉള്ള
കൗതുകങ്ങള്‍ പങ്കുവെച്ചു
തുടങ്ങി.
ഇന്റര്‍നെറ്റും
സോഷ്യല്‍ മീഡിയകളും
പ്രചാരത്തിലില്ലാത്ത ആ
കാലത്തും വായിച്ചും പറഞ്ഞും
ഇതു പ്രചരിച്ചു.
നക്ഷത്രങ്ങള്‍ക്കിടയിലൂടെ
ബഹിരാകാശ നിലയം പറന്നു പോകുന്നതു
കാണാന്‍ രാത്രികളില്‍
മാനത്തേക്കു കണ്പാര്ത്തു.
ഏകദേശം
ശുക്രനോളം തിളക്കത്തില്‍
ആകാശത്തിലൂടെ എന്തെങ്കിലും
നീങ്ങുന്നുണ്ടോ എന്നു
നോക്കിയിരുന്ന രാത്രികള്‍!
അറിയില്ലായിരുന്നു
അന്ന് ഇതെപ്പോഴാണ് നമ്മുടെ
ദൃശ്യപഥത്തിലേക്കെത്തുക
എന്ന്.
എന്നാല്‍
ഇന്ന് സ്ഥിതിയാകെ മാറി.
ഇപ്പോള്‍
നമ്മെ സഹായിക്കാന്‍ ഇതുമായി
ബന്ധപ്പെട്ട വെബ്സൈറ്റുകളും
ഫോണ്‍ അപ്ലിക്കേഷനുകളും
വരിയായി നില്‍ക്കുന്നുണ്ട്.
ഇവയുടെ
സഹായത്താല്‍ ഉപകരണബന്ധിയല്ലാത്ത
നേത്രങ്ങള്‍ കൊണ്ട് ബഹിരാകാശനിലയത്തെ
കണ്ടാസ്വദിക്കാന്‍ നമുക്കാവും.
ഈ
ചങ്ങാതിമാരെ നമുക്ക് ചെറുതായൊന്നു
പരിചയപ്പെടാം
ഹ്യൂമന്‍
സ്പേസ് ഫ്ളൈറ്റ് (Human
Space Fligth)
നാസ
പരിപാലിക്കുന്ന ഒരു സ്റ്റേഷന്
ട്രാക്കര്‍ ആണ് ഹ്യൂമന്‍
സ്പേസ് ഫ്ളൈറ്റ്
http://spaceflight.nasa.gov/realdatat/tracking/index.html
എന്ന
ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍
ഈ വെബ് വിലാസത്തില്‍ ഇതിനെ
കണ്ടെത്താം.
ഇവിടെ
ചെന്നാല്‍ ചിത്രത്തില്‍
കാണുന്നത് പോലെ ഇപ്പോള്‍
ബഹിരാകാശനിലയം എവിടെ
സ്ഥിതിചെയ്യുന്നു എന്നു
കണ്ടെത്താനാകും.
ഇതിന്റെ
ചലനവും നിരീക്ഷിക്കാം.
ഇതിന്റെ
സ്ഥാനം,
വേഗത
എന്നിവ കണ്ടെത്താനാവും.
സൈറ്റിങ്
ഓപ്പര്‍ച്യൂണിറ്റീസ് എന്ന
ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍
സ്പോട്ട ദ സ്റ്റേഷന്റെ
സൈറ്റിലെത്തും.
അവിടെ
വലതു വശത്തു കാണുന്ന ലോക്കേഷന്‍
ലുക്ക്അപ്പ് (location
lookup)എന്ന
കോളത്തില്‍ രാജ്യവും സ്ഥലവും
തെരഞ്ഞെടുത്ത് ക്ലിക്ക്
ചെയ്താല്‍ ആ പ്രദേശത്ത്
എപ്പോള്‍,
ഏതു
ദിശയില്‍,
എത്ര
നേരം,
എത്ര
ഉയരത്തില്‍ കാണും തുടങ്ങിയ
വിവരങ്ങള്‍ ലഭിക്കും.
കേരളത്തിലെ
തിരുവനന്തപുരം മാത്രമേ ഇതില്‍
കാണാന്‍ കഴിയൂ. കാണാന്‍
കഴിയുന്ന പ്രദേശം ഒരു
വൃത്തത്തിനുള്ളില്‍
കൊടുത്തിരിക്കും.
കാണാന്‍ കഴിയുന്ന പ്രദേശം ഒരു വൃത്തത്തിനുള്ളില്‍ കൊടുത്തിരിക്കും.
ഹ്യൂമന്‍
സ്പേസ് ഫ്ളൈറ്റ് റിയല്‍
ഡാറ്റ (Human
Space Flight real time data )
http://spaceflight.nasa.gov/realdata/sightings/SSapplications/Post/JavaSSOP/JavaSSOP.html
ഇതിലൂടെ ഹ്യൂമന്‍
സ്പേസ് ഫ്ളൈറ്റ് റിയല്‍
ഡാറ്റ എന്ന
വെബ്സൈറ്റിലെത്തും.
ഇവിടെ
നിന്ന് ഇന്‍പുട്ട് തെരഞ്ഞെടുത്ത്
വലതു വശത്തു താഴെ കാണുന്ന
കോളങ്ങളില്‍ ലാറ്റിറ്റിയൂഡ്,
ലോംഗിറ്റിയൂഡ്,
പ്രാദേശികസമയവുമായുള്ള
വ്യത്യാസം 5.30
എന്നിവ
കൊടുക്കുക.
എന്നിട്ട്
next
sighting ക്ലിക്ക്
ചെയ്താല്‍ അടുത്ത് നമ്മുടെ
കാഴ്ചയില്‍ വരുന്ന ദിവസവും
സമയവും ലഭിക്കും.
Astro
viewer
മറ്റൊരു
വെബ്സൈറ്റാണ് Astro
viewer. http://iss.astro viewerviewer.net/ ഈ
ലിങ്കിലൂടെ ഇവിടെയെത്താം.
ബഹിരാകാശ
നിലയത്തിലിരുന്ന് യാത്രികര്‍
കാണുന്ന ഭൂദൃശ്യമായിരിക്കും
ഇതില്‍ ആദ്യം തെളിയുക.
അതിലൂടെ തന്നെ നിലയം ഇപ്പോള്‍ എവിടെയാണ് എന്നു മനസ്സിലാക്കാം. ഒബ്സര്‍വേഷന്‍ എന്ന ലിങ്കില്‍ പോയി മുകളില്‍ വലതു ഭാഗത്തുള്ള കോളത്തില്‍ നമ്മുടെ അടുത്തുള്ള പ്രധാനപ്പെട്ട ഒരു സ്ഥലത്തിന്റെ പേരു കൊടുത്ത് സെര്‍ച്ചു ചെയ്താല്‍ ആ പ്രദേശത്ത് ബഹിരാകാശനിലയം എന്ന്, എപ്പോള്‍ കാഴ്ചവട്ടത്തില്‍ വരും എന്നുള്ള വിവരം ലഭിക്കും.
ISS
detector
ISS
detector എന്ന
ആന്‍ഡ്രോയ്ഡ് ആപ്പും ഇപ്പോള്‍
ലഭ്യമാണ്.
പ്ലേസ്റ്റോറില്‍
നിന്നും ഇത് ഡൗണ്‍ലോഡ്
ചെയ്യാം(https://play.google.com/store/apps/details?id=com.runar.issdetector&hl=en).
സെറ്റിംഗ്സില്
പോയി ലൊക്കേഷന്‍ സെറ്റ്
ചെയ്യുക.
എന്നിട്ട്
എടുത്തു നോക്കിയാല്‍ ഇനി
എന്നാണ് നമ്മുടെ ദൃശ്യപഥത്തില്‍
ബഹിരാകാശ നിലയം പ്രത്യക്ഷപ്പെടുക
എന്നും ഇപ്പോഴുള്ള അതിന്റെ
സ്ഥാനവും മറ്റും വിശദമായി
തന്നെ ലഭ്യമാവും.
വരുന്നതിനു
മുമ്പ് ഫോണിലേക്ക് സന്ദേശവും
ലഭിക്കും.
ഇത്
എത്ര സമയം മുമ്പ് വേണം എന്നു
നമുക്കുതന്നെ സെറ്റ് ചെയ്യാം.
സന്ദേശം
കിട്ടിക്കഴിഞ്ഞാല്‍ നമുക്ക്
ഈ ആപ് നോക്കി അത് ഉദിക്കുന്ന
സ്ഥാനവും സമയവും ദിശയും എല്ലാം
മനസ്സിലാക്കാം.
ഫോണ്‍
കയ്യില്‍ വെച്ചുകൊണ്ടു തന്നെ
ആകാശത്തു നോക്കി ബഹിരാകാശനിലയത്തെ
കണ്ടാസ്വദിക്കാന്‍ ഇനി
വൈകേണ്ട.
ഇൻഡ്യാവിഷനിലെ ലേഖനം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ